കേരളപ്പിറവി ആഘോഷിക്കുന്നു

October 25th, 2011

KSC-epathram

അബുദാബി : കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 2, 8:00 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരളവും നവോത്ഥാനാശയങ്ങളും’ എന്ന വിഷയത്തില്‍ പ്രസക്തി അബുദാബി സെമിനാര്‍ സംഘടിപ്പിക്കുന്നു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും, കെ. ബി. മുരളി (പ്രസിഡന്റ്‌, കേരള സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം നിര്‍വഹിക്കും
ഫൈസല്‍ ബാവ (വൈസ് പ്രസിഡന്റ്, പ്രസക്തി) അധ്യക്ഷനായിയിക്കും. സി. വി. സലാം (ശക്തി തീയ്യറ്റഴ്സ്), എം. സുനീര്‍ (യുവകലാസാഹിതി), റ്റി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ (സെക്രട്ടറി, കെ. എസ്. സി. സാഹിത്യവിഭാഗം), ധനേഷ്‌ കുമാര്‍ , (ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.) അഷ്റഫ്‌ ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി) എന്നിവര്‍ സംസാരിക്കും

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“അശ്വമേധം” വയലാര്‍ അനുസ്മരണം ഷാര്‍ജയില്‍

October 24th, 2011

vayalar-ramavarma-epathram

ഷാര്‍ജ: പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘അശ്വമേധം’ എന്ന പേരില്‍ ഒക്ടോബര്‍ 28, വെള്ളിയാഴ്ച 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അനുസ്മരണം.
യു. എ. ഇ യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ വയലാര്‍ കവിതകളുടെ ചിത്രീകരണവും ചിതപ്രദര്‍ശനവും നടത്തും. ശശിന്‍ സാ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍ ‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, റോയി മാത്യു, ഷാബു, ഗോപാല്‍ , ജയന്‍ ക്രയോന്‍സ്, നദീം മുസ്തഫ, രാജേഷ്‌ ബാബു, ഷിഹാബ് ഉദിന്നൂര്‍, കാര്‍ട്ടൂനിസ്റ്റ്‌ അജിത്ത്, ഹരീഷ് ആലപ്പുഴ, രഘു കരിയാട്ട്, സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്നു കവിയരങ്ങില്‍ ശിവപ്രസാദ്, നസീ൪ കടിക്കാട്, അസ്മോ പുത്തന്‍ചി, റ്റി. എ. ശശി, സൈനുദീന്‍ ഖുറൈഷി, അനൂപ്‌ ചന്ദ്രന്‍, രാജേഷ്‌ ചിത്തിര, അഷ്‌റഫ്‌ ചമ്പാട് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് “നവോത്ഥാനം മലയാള സാഹിത്യത്തില്‍” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
രാജീവ്‌ ചേലനാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളായ ജോഷി രാഘവന്‍ (യുവകലാസാഹിതി), ഡോ. അബ്ദുല്‍ ഖാദര്‍ (പ്രേരണ), മുഹമ്മദ്‌ ഇഖ്‌ബാല്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി), ആയിഷ സക്കീ൪,
ടി. കൃഷ്ണകുമാ൪ എന്നിവര്‍ പ്രസംഗിക്കും. ഫൈസല്‍ ബാവ അധ്യക്ഷനായിരിക്കും.
സെമിനാറിനുശേഷം ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച മതിലുകള്‍‍ക്കപ്പുറം എന്ന ചിത്രീകരണം, അബുദാബി നാടകസൗഹൃദം അവതരിപ്പിക്കും.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കവി അയ്യപ്പന്‍ അനുസ്മരണം

October 24th, 2011

ayyappan-epathram

അബുദാബി: മലയാളത്തിന്റെ പ്രിയ കവി അയ്യപ്പന്‍റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ അനുസ്മരണം നടത്തി. അസ്മോ പുത്തന്‍ചിറ അധ്യക്ഷനായിരുന്നു, ഫൈസല്‍ ബാവ, ജോഷി ഒഡേസ, ശശി. ടി. എ, എന്നിവര്‍ കവി അയ്യപ്പനുമായി സംവദിച്ച നിമിഷങ്ങള്‍ സദസ്സുമായി പങ്കുവെച്ചു, അജി രാധാകൃഷ്ണന്‍, കൃഷണകുമാര്‍ എന്നിവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ അയ്യപ്പന്‍ എന്ന കവിത അവതരിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലനേഴിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

October 24th, 2011

അബുദാബി: പ്രശസ്ത കവിയും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മയും, അബുദാബി നാടക സൌഹൃദവും അനുശോചനം അറിയിച്ചു, കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കവി അസ്മോ പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു, ഷരീഫ്‌ മാന്നാര്‍ അനുശോചന കുറിപ്പ്‌ വായിച്ചു. സുഭാഷ്‌ ചന്ദ്ര, രാജീവ്‌ മുളക്കുഴ, ഹരീഷ് എന്നിവര്‍ സംസാരിച്ചു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ വയലാര്‍ അനുസ്മരണം

October 24th, 2011

കുവൈത്ത് സിറ്റി : മലയാളത്തിന്‍റെ പ്രിയകവി വയലാര്‍ രാമവര്‍മ്മ യുടെ അനുസ്മരണാര്‍ത്ഥം കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരത്ത്’ എന്ന പരിപാടി നവംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ റിഥം ഹാളില്‍ അരങ്ങേറും.

ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍ വയലാര്‍ കവിതാ പാരായണ മത്സരങ്ങള്‍ നടക്കും. മത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സെക്രട്ടറി ഷാജി രഘുവരന്‍ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 66 38 30 79, 99 33 02 67 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടുക. uakalam at gmail dot com എന്ന ഇ – മെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഈ മാസം 31 വരെ യാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണം : ബെന്യാമിന്‍
Next » — Next Page » മുല്ലനേഴിയുടെ നിര്യാണത്തില്‍ അനുശോചിച്ചു »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine