അബുദാബി : പി. എസ്. എല്‍. വി. റോക്കറ്റ് വിക്ഷേപണം കുറ്റമറ്റതാക്കാന്‍ ശാസ്ത്രീയ മായി പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനു പകരം തിരുപ്പതി ക്ഷേത്ര ത്തില്‍ റോക്കറ്റ് മാതൃക പൂജിച്ച് അനുഗ്രഹം വാങ്ങിയ ശാസ്ത്രജ്ഞന്മാരുടെ നടപടി അത്യന്തം അപലപനീയം ആണെന്ന് ഫ്രണ്ടസ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു.
വഞ്ചനാ പരമായ ഇത്തരം നിലപാടു കളില്‍നിന്ന് ശാസ്ത്രജ്ഞര്‍ പിന്തിരിയണം എന്ന് സമ്മേളനം പാസ്സാക്കിയ പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.
അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന സമ്മേളനം, പരിഷദ് യു. എ. ഇ. പ്രസിഡന്‍റ് മനോജ് ഉദ്ഘാടനം ചെയ്തു. അബുദാബി പ്രസിഡന്‍റ് മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയാനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരേഷ്ബാബു, ഭാവി പ്രവര്‍ത്തന ങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ച യില്‍ കെ. എം. എ. ഷരീഫ് മാന്നാര്‍, ഷെരീഫ് മാറഞ്ചേരി, ഇ. ആര്‍. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹി കളായി കുഞ്ഞിലത്ത് ലക്ഷ്മണന്‍ (പ്രസിഡന്‍റ്), ധനേഷ് (ജനറല്‍ സെക്രട്ടറി), മണികണ്ഠന്‍ (വൈസ് പ്രസിഡന്‍റ്), ജയാനന്ദന്‍ (ജോയിന്‍റ് സെക്രട്ടറി), സമീര്‍ഷംസ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 22 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.