അബുദാബി : ദുബായ് – അബുദാബി റോഡില്‍ വേഗതാ നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള വേഗതാ പരിധി മണിക്കൂറില്‍ 160 കിലോ മീറ്ററില്‍ നിന്ന്ന്ന് 140 കിലോ മീറ്റര്‍ ആയിട്ടാണ് കുറച്ചത്.
ദുബായ് – അബുദാബി റോഡില്‍ സാസ് അല്‍ നഖല്‍ പാലം മുതല്‍ സെയ്ഹ് ശുഐബ് വരെയാണ് വേഗതാ നിയന്ത്രണം.
അബുദാബി യില്‍ നിന്നും ദുബായി ലേക്കും തിരിച്ചും ഇത് ബാധകമാണ്. എല്ലാ ഡ്രൈവര്‍മാരും നിര്‍ദ്ദേശം പാലിക്കണം എന്നും നിയമം ലംഘിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ട്രക്കുകളുടെ വേഗതാ പരിധി മണിക്കൂറില്‍ 80 കിലോ മീറ്ററായി തന്നെ തുടരും.