കുഴൂര്‍ വില്‍സന്‍റെ ‘സുവര്‍ണ്ണഭൂമി’ സി. ഡി. പ്രകാശനം

May 29th, 2011

kuzhur-vilson-suvarnna-bhoomi-epathram
അബുദാബി : പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സണ്‍ ചൊല്ലിയ പത്ത് കവിതകള്‍ അടങ്ങിയ ‘സുവര്‍ണ്ണഭൂമി’ ഓഡിയോ സി. ഡി. യുടെ പ്രകാശനം ജൂണ്‍ 1 ബുധനാഴ്ച വൈകീട്ട് റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ വെച്ചു നടക്കും.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി, ആറു വയസ്സുകാരി അഖിയക്ക് സുവര്‍ണ്ണഭൂമി യുടെ കോപ്പി നല്‍കി കൊണ്ടാണു പ്രകാശനം. തുടര്‍ന്ന്‍ തൂലിക റാസല്‍ഖൈമ ഒരുക്കുന്ന കുട്ടികളുടെ കാവ്യസായാഹ്നം അരങ്ങേറും. രഘുനന്ദനന്‍ മാസ്റ്റര്‍ കാവ്യസായാഹ്ന ത്തിനു നേതൃത്വം നല്‍കും.

കുഴൂര്‍ വില്‍സന്‍റെ ഒമ്പത് സ്വന്തം കവിതകളും, പി. രാമന്‍റെ ‘നിശബ്ദതയ്ക്ക് ഒരു ചരമ ക്കുറിപ്പ്’ എന്ന കവിതയും ഉള്‍പ്പെട്ടിട്ടുള്ള ‘സുവര്‍ണ്ണഭൂമി’ എന്ന ആദ്യ ചൊല്‍ക്കവിതാ സമാഹാരം പുറത്തിറക്കുന്നത് സ്പീഡ് ഓഡിയോസ്‌.

സുവര്‍ണ്ണഭൂമി അടിസ്ഥാന മാക്കിയുള്ള തുടര്‍ കവിതാ സായാഹ്നങ്ങള്‍ വരും ദിവസ ങ്ങളില്‍ മറ്റു എമിറേറ്റു കളിലും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 – 48 98 738, 050 – 86 69 835

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

May 28th, 2011

palm-book-release-epathram
ഷാര്‍ജ : പ്രവാസ ലോകത്തെ ശ്രദ്ധേയരായ രണ്ട് എഴുത്തു കാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു. വെള്ളിയോടന്‍ എഴുതിയ ‘ആയ’ എന്ന കഥാ സമാഹാരവും ഷീജാ മുരളി  എഴുതിയ ‘അജന്തയിലെ സുന്ദരി’ എന്ന ലേഖന സമാഹാര വുമാണ് പാം പബ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.

മെയ്‌ 29 ഞായറാഴ്ച വൈകുന്നേരം 5.30 നു കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ യു. കെ. കുമാരന്‍, സുബൈര്‍ മൂഴിക്കല്‍, പി. എം. രാജന്‍ ബാബു, എം. മനോഹരന്‍, അഡ്വ. മഞ്ചേരി സുന്ദര്‍ രാജ്, പുറന്തോടത്ത് ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

-പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ കൂട്ടായ്മ സഹായിക്കും

May 27th, 2011

news-paper-epathram

ദുബായ്‌ : യു.എ.ഇ. യിലെ ആദ്യ കാല മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ കെ. പി. കെ. വെങ്ങരയുടെ തുണയ്ക്കായി ഒടുവില്‍ ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നീക്കങ്ങള്‍ ആരംഭിച്ചു. ദുബായില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതിലേക്കായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. തങ്ങളില്‍ ഒരുവനെ, അതും പ്രസ്തുത സംഘടനയുടെ ഒരു മുന്‍ കാല അദ്ധ്യക്ഷന്‍ കൂടിയായ വ്യക്തിയെ, സഹായിക്കാന്‍ വിമുഖത പ്രകടിപ്പിച്ച നടപടി നേരത്തെ വിമര്‍ശന വിധേയമാവുകയും ഇതിനെതിരെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലൈഫ്‌ ലൈന്‍ ആശുപത്രിക്ക്

May 26th, 2011

sheikh-khalifa-excellence-award-for-life-line-epathram
അബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് ലൈഫ്‌ ലൈന്‍ ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചു. എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാനില്‍ നിന്നും ലൈഫ്‌ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. പി. ഷംസീര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ലൈഫ്‌ ലൈന്‍ ആശുപത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്.

അബുദാബി യിലെ ബിസിനസ് മേഖല യെ പ്രോത്സാഹി പ്പിക്കുന്നതിനും, മികച്ച സ്ഥാപന ങ്ങളെ അംഗീകരിക്കാനും കൂടിയാണ് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്. ഇതിനായി സ്ഥാപനങ്ങളെ വിലയിരുത്താന്‍ യൂറോപ്യന്‍ ഫൌണ്ടേഷന്‍ ക്വാളിറ്റി മാനേജ്‌മെന്‍റ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ടി. അബ്ദുല്‍ ഗഫൂറിന് യാത്രയയപ്പ്‌

May 25th, 2011

sent-off-chettuva-gafoor-epathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ചേറ്റുവ സ്വദേശി പി. ടി. അബ്ദുല്‍ ഗഫൂറിന് യു. എ. ഇ. യിലെ ചേറ്റുവ ജുമാഅത്ത് മുസ്ലിം റിലീഫ്‌ കമ്മിറ്റി യാത്രയയപ്പ്‌ നല്‍കി. കഴിഞ്ഞ 36 വര്‍ഷമായി ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന പി. ടി. അബ്ദുല്‍ ഗഫൂര്‍ സംഘടനയുടെ സ്ഥാപക മെമ്പറും സജീവ പ്രവര്‍ത്ത കനുമാണ്.

ഉബൈദ്‌ ചേറ്റുവ, വി. ബി. അബ്ദുല്‍ മജീദ്‌, ആര്‍. ബി. എം. മനാഫ്‌, ആര്‍. വി.സി. അബ്ദുള്‍ഖാദര്‍, എന്‍. എം. ഷാഹുല്‍ ഹമീദ്‌, തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടന യുടെ മൊമെന്റൊ യും പ്രത്യേക ഉപഹാരവും പി. ടി. അബ്ദുല്‍ ഗഫൂറിന് സമ്മാനിച്ചു.

-അയച്ചു തന്നത്: അബ്ദുള്ള കുട്ടി ചേറ്റുവ, ദുബായ്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോഗോ പ്രകാശനം
Next »Next Page » ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലൈഫ്‌ ലൈന്‍ ആശുപത്രിക്ക് »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine