പി. കെ. വി. അനുസ്മരണം

July 13th, 2011

yks-abudhabi-remembered-pkv-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യത്തില്‍ പി. കെ. വി.  അനുസ്മരണം ജൂലായ്‌ 14 വ്യാഴാഴ്ച രാത്രി 9 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ രൂപീകരണത്തിനു വേണ്ടി മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ച പി. കെ. വി. യുടെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങില്‍ ‘സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി’ എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്‌ വിളിക്കുക : 050 31 60 452

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസ്‌ അബുദാബി കണ്‍വെന്‍ഷന്‍

July 13th, 2011

mpcc-logo-ePathram
അബുദാബി : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ( എം. പി. സി. സി. ) രണ്ടാമത് മലബാര്‍ പ്രവാസി ദിവസി നോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന അബുദാബി മേഖലാ കണ്‍വെന്‍ഷന്‍ ജൂലൈ 14 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

കെ. എസ്. സി. പ്രസിഡണ്ട് കെ. ബി. മുരളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയ ങ്ങളെ അധികരിച്ച് നടക്കുന്ന ചര്‍ച്ച കള്‍ക്ക് കെ. കെ. മൊയ്തീന്‍ കോയ നേതൃത്വം നല്‍കും.

മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രവാസി കളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും, മലബാറിന്‍റെ സമഗ്ര വികസനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ച കളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലുമ്‌നികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : 055 87 25 806 – 050 70 64 145 – 055 75 43 200

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ കല്യാണ സൗഗന്ധികം

July 12th, 2011

kala-abudhabi-logo-epathramഅബുദാബി : കല അബുദാബി യുടെ 2011 – 12 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജൂലായ് 28, 29 തീയതി കളില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2011’ ല്‍ കല്യാണ സൗഗന്ധികം കഥകളി യും പെരുവനം കുട്ടന്‍ മാരാരുടെ തായമ്പക യും അരങ്ങേറും.

‘കേരളീയം 2011’ ല്‍ ചെണ്ട വാദ്യ ത്തെ ക്കുറിച്ചും കഥകളി യെക്കുറിച്ചും ആസ്വാദന ക്ലാസ്സുകളുണ്ടാവും.

ജൂലായ്‌ 29ന് വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വ ത്തില്‍ തായമ്പക മേളം ആരംഭിക്കും.

രാത്രി ഒമ്പതു മണിക്ക് ആരംഭിക്കുന്ന ‘കല്യാണസൗഗന്ധികം’ കഥകളി യില്‍ കലാമണ്ഡലം ബാലകൃഷ്ണന്‍ (ഹരിപ്പാട്) ഹനുമാനായും ഏറ്റുമാന്നൂര്‍ പി. കണ്ണന്‍ ഭീമനായും വേഷമണിയും.

കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍ എന്നിവരാണ് പാട്ടുകാര്‍. കലാമണ്ഡലം കൃഷ്ണ ദാസ് ചെണ്ടയും കലാമണ്ഡലം അച്യുതവാര്യര്‍ മദ്ദളവും കൊട്ടും. നീലമ്പേരൂര്‍ ജയനാണ് ചുട്ടികുത്തുക.

ദുബായ് തിരുവരങ്ങു മായി ചേര്‍ന്നാണ് കല അബുദാബി കഥകളി സദസ്സ് ഒരുക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഷീര്‍ അനുസ്മരണം

July 12th, 2011

vaikom-mohammed-basheer-epathramഅബുദാബി : അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു.

സമാജം കലാവിഭാഗം സെക്രട്ടറി ബഷീര്‍ മോഡറേറ്ററായ പരിപാടി യില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ സാഹിത്യ ത്തിന്‍റെ സമകാലിക പ്രസക്തിയെ ക്കുറിച്ച് സി. വി. സലാം മുഖ്യപ്രഭാഷണം നടത്തി.

കെ. എസ്. സി. സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, കവി അസ്‌മോ പുത്തന്‍ചിറ, യേശുശീലന്‍, ഫൈസല്‍ബാവ, അജി രാധാകൃഷ്ണന്‍, കൃഷ്ണകുമാര്‍, അഷറഫ് ചമ്പാട്, ഷുക്കൂര്‍ ചാവക്കാട്, ടി. പി. ഗംഗാധരന്‍, അമര്‍സിംഗ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

malayalee-samajam-remember-basheer-ePathram

എസ്. എ. ഖുദ്‌സി ബഷീറിന്‍റെ ‘നൂറു രൂപാ നോട്ട്’ എന്ന കഥ അവതരിപ്പിച്ചു. ബഷീര്‍ പുസ്തക ങ്ങളുടെയും കഥാപാത്ര ങ്ങളുടെയും ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു. ബഷീര്‍ സാഹിത്യ ക്വിസ്‌ മല്‍സര വിജയി കള്‍ക്ക്‌ ബഷീര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ്‌ സ്വാഗതവും സതീഷ് പട്ടാമ്പി നന്ദിയും പറഞ്ഞു. യോഗാന്തരം ബഷീര്‍ ദി മാന്‍ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘കല അബുദാബി’ യുടെ ഭാരവാഹികള്‍

July 12th, 2011

അബുദാബി: പ്രമുഖ സാംസ്കാരിക സംഘടന യായ ‘കല അബുദാബി’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി. പി. ഗംഗാധരന്‍ പ്രസിഡന്റായും സുരേഷ് പയ്യന്നൂര്‍ ജന. സെക്രട്ടറിയായും, ലൂവി ജോസ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

tp-gangadharan-abudhabi-epathramടി. പി. ഗംഗാധരന്‍

അമര്‍സിംഗ്, മോഹന്‍ദാസ് ഗുരുവായൂര്‍, നരേന്ദ്രന്‍, വര്‍ക്കല പ്രകാശ്, സുരേഷ് കാടാച്ചിറ (വൈസ് പ്രസിഡണ്ടുമാര്‍), കെ. പി. ബഷീര്‍, ദിനേശ്ബാബു, മഹേഷ്, മെഹബൂബ് അലി (ജോ. സെക്രട്ടറിമാര്‍), പ്രശാന്ത് (ജോ. ട്രഷറര്‍), ബിജു കിഴക്കനേല (ആര്‍ട്‌സ് സെക്രട്ടറി), വിചിത്രവീര്യന്‍, ജയരാജ്, ശെല്‍വരാജ് (അസി. ആര്‍ട്‌സ്), അരുണ്‍നായര്‍ (പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍), ജയന്‍, മധു, വേണുഗോപാല്‍ (അസി. കോ-ഓര്‍ഡിനേറ്റര്‍), കെ. കെ. അനില്‍കുമാര്‍ (സാഹിത്യ വിഭാഗം), തമ്പാന്‍ (ജീവകാരുണ്യം), ഗോപാല്‍ ( ബാലവേദി കണ്‍വീനര്‍), അനീഷ് ദാസ് (വളണ്ടിയര്‍ ക്യാപ്റ്റന്‍), ജയന്തി ജയന്‍ (വനിതാ കണ്‍വീനര്‍), സായിദ മെഹബൂബ്, വേണി മോഹന്‍ദാസ് (ജോ. കണ്‍വീനര്‍), പി. പി. ദാമോദരന്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

suresh-payyanur-loovi-jose-epathram

സുരേഷ് പയ്യന്നൂര്‍                                           ലൂവി ജോസ്

ഡോ. മൂസ പാലക്കല്‍, നാരായണന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായി തുടരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേവ്, പൊന്‍കുന്നം, ഉറൂബ് മലയാള സാഹിത്യത്തിലെ കുലപതികള്‍
Next »Next Page » ബഷീര്‍ അനുസ്മരണം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine