അബുദാബി : പ്രമുഖ മലയാളം സോഷ്യല്‍ നെറ്റ്വര്ക്കായ കൂട്ടം ഡോട്ട് കോം 2010 ലെ ‘മികച്ച മലയാളി’ യായി പ്രശസ്ത പത്ര പ്രവര്ത്തകന് ജെ. ഗോപീകൃഷ്ണനെ തിരഞ്ഞെടുത്തു.
സ്പെക്ട്രം അഴിമതി പുറത്ത് കൊണ്ടു വരുന്നതില്‍ പ്രധാന പങ്കു വഹിച്ച ജെ. ഗോപീകൃഷ്ണനെ, രണ്ടേ കാല് ലക്ഷ ത്തോളം വരുന്ന കൂട്ടം അംഗങ്ങള്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പി ലൂടെയാണ് മികച്ച മലയാളി യായി തിരഞ്ഞെടുത്തത്.
ഏപ്രില്‍ 14 വ്യാഴാഴ്ച, രാത്രി 8 മണിക്ക് ഷാര്‍ജ ഇന്‍ഡ്യന്‍ അസോസി യേഷനില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച മലയാളി അവാര്‍ഡ് സമര്‍പ്പണം നടക്കും.
ഈ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥി യായി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പങ്കെടുക്കും.
ഗോപീകൃഷ്ണ നോടൊപ്പം വിവിധ മേഖല കളില്‍ പ്രശസ്തരായ വ്യക്തിത്വ ങ്ങളെയും ആദരിക്കുന്നു. സാമൂഹിക പ്രവര്‍ത്തക ഡോ. സുനിതാ കൃഷ്ണന്, ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവലിന്റെ രചയിതാവ് ടി. ഡി. രാമകൃഷ്ണന്, ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗമായ മുഹമ്മദ് റാഫി, സോപാന സംഗീതജ്ഞന് ഞരളത്ത് ഹരിഗോവിന്ദന്, പ്രശസ്ത ഭിഷഗ്വരനും പരിസ്ഥിതി പ്രവര്‍ത്തക നുമായ ഡോ. ബി. ഇക്ബാല്‍, ചലച്ചിത്ര നടി മമ്ത മോഹന്‍ദാസ് എന്നിവരേയും ആദരിക്കുന്നു.
പ്രശസ്ത ശില്പി സദാശിവന് അമ്പലമേട് രൂപകല്പന ചെയ്ത ശില്പവും, ക്യാഷ് അവാര്‍ഡു കളുമാണ് ഇവര്‍ക്ക് നല്‍കുന്നത്.
ഈ ചടങ്ങില്‍, ‘എങ്ങനെ രാജയിലേക്കെത്തി’എന്ന വിഷയ ത്തില്‍ ഗോപീകൃഷ്ണനും, അശരണ രായ പെണ്‍കുട്ടി കള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ ങ്ങള്‍ക്കെതിരെ താന്‍ നടത്തുന്ന സന്ധിയില്ലാ സമരങ്ങളെ ക്കുറിച്ച് സുനിതാ കൃഷ്ണനും പ്രഭാഷണങ്ങള്‍ നടത്തും.