കൃഷ്ണ പിള്ളയും അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴി കാട്ടികള്‍

August 21st, 2011

yuva-kala-sahithi-sharjah-meet-ePathram
അബുദാബി : കൃഷ്ണ പിള്ളയും സി. അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികള്‍ ആയിരുന്നു. അഴിമതിയും ആഡംബര ഭ്രമവും പുതിയ കാലത്തിന്‍റെ വെല്ലു വിളികള്‍ ആവുമ്പോള്‍ കൃഷ്ണ പിള്ള യുടെയും അച്യുത മേനോന്‍റെയും സ്മരണ ഇരുട്ടില്‍ ദീപ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു എന്നും യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ യൂണിറ്റു കള്‍ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള – സി. അച്യുത മേനോന്‍ അനുസ്മരണ സമ്മേളന ങ്ങള്‍ അഭിപ്രായപ്പെട്ടു.

യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. പി. എ. പ്രകാശന്‍ സ്വാഗതവും സുനില്‍രാജ് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഹീം മേച്ചേരി അനുസ്മരണം

August 21st, 2011

rahim-mecheri-ePathram
അബുദാബി : ചന്ദ്രിക പത്രാധിപര്‍ ആയിരുന്ന റഹീം മേച്ചേരി യെ അബുദാബി കെ. എം. സി. സി. അനുസ്മരിക്കുന്നു. ‘മറവി ക്കെതിരെ ഓര്‍മ്മ യെ ആയുധമാക്കി നടത്തുന്ന സമരമാണ് നമ്മുടെ കാലത്തെ എഴുത്തു കാരന്‍റെ ധര്‍മ്മം’ എന്ന് ഓരോ തവണ പേന എടുത്തപ്പോഴും നമ്മെ ബോധ്യപ്പെടുത്തിയ റഹീം മേച്ചേരി, ആ ദീപ്ത സ്മരണക്ക് മുന്നില്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നത് ആഗസ്റ്റ്‌ 21 ഞായറാഴ്ച രാത്രി 10 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍. പ്രസ്തുത പരിപാടി യില്‍ ചന്ദ്രിക യുടെ മുന്‍ സബ്‌ എഡിറ്റര്‍ റഫീഖ്‌ തിരുവള്ളൂര്‍ സംസാരിക്കും. പൊതു രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കാവ്യദീപ്തി പുരസ്‌കാരദാനം

August 20th, 2011

friends-of-iringapuram-annual-celebration-ePathram
ഷാര്‍ജ : ഗുരുവായൂര്‍ ഇരിങ്ങപ്പുറം നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം ഒന്നാം വാര്‍ഷികാ ഘോഷവും കാവ്യ ദീപ്തി പുരസ്‌കാര ദാനവും 2011 സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഷാര്‍ജ സ്‌പൈസി ലാന്‍ഡ് റസ്റ്റോറണ്ടില്‍ നടക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് ആഘോഷ പരിപാടി കള്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ രംഗത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കുന്ന തിനായി ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം യു. എ. ഇ. തല ത്തില്‍ നടത്തിയ കവിതാ മത്സര ത്തിലെ വിജയി കള്‍ക്ക് കാവ്യ ദീപ്തി കവിതാ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് പി. ഭാസ്കരന്‍ മ്യൂസിക്‌ ക്ലബ്ബിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാവും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 050 – 22 65 718, 050 – 56 04 802.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു

August 19th, 2011
johnson-epathram
അബുദാബി: സംഗീത സംവിധായകന്‍  ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു. അനുശോചന യോഗത്തില്‍  അധ്യക്ഷതഅസമോ പുത്തന്‍ ചിറ വഹിച്ചു. അജി രാധാകൃഷ്ണന്‍, ഷെരീഫ് മാന്നാര്‍ ഇസകന്ദര്‍ മിര്‍സ, ടി. കൃഷ്ണകുമാര്‍, അഷറഫ് ചെമ്പാട്, രാജീവ് മുളക്കുഴ,  ‍അനന്ത ലക്ഷ്മി, ഫൈസല്‍ ബാവ   തുടങ്ങിയവര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘സ്വാതന്ത്ര്യം തന്നെ അമൃതം’ ഖിസ്സപ്പാട്ട് അബുദാബിയില്‍

August 18th, 2011

KSC-epathram

അബുദാബി: റമദാനോടനുബന്ധിച്ച് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഓഗസ്റ്റ്‌ 25 വ്യാഴാഴ്ച രാത്രി 9 :30 ന് ഒരുക്കുന്ന ഖിസ്സപ്പാട്ട് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍. പോര്‍ച്ചുഗീസുകാരോട് പടപൊരുതി വീര ചരമമടഞ്ഞ ധീര ദേശാഭിമാനി ഷഹീദ് കുഞ്ഞുമരക്കാരുടെ കഥ ഖിസ്സപ്പാട്ടിന്റെ തനതു സംഗീത രൂപത്തിലൂടെ ബഷീര്‍ അഹമ്മദ്‌ ബുറുഹാനി മുള്ളൂര്‍ക്കരഅവതരിപ്പിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുരേഷ് പാടൂര്‍ 0505708191 എന്നിവര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « അന്ന ഹസാരെ പുതിയ പ്രതിരോധ മുഖങ്ങളോ?
Next »Next Page » ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു »



  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine