ദുബായ് : കോഴിക്കോട് സഹൃദയവേദി യുടെ മൂന്നാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും സെമിനാറും സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 9 ശനിയാഴ്ച രാത്രി 8 മണിക്ക് ദുബായ് ദേര മലബാര്‍ റസ്റ്റോറന്‍റ് ഹാളില്‍ ചേരുന്ന കുടുംബ സംഗമം, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് ഉദ്ഘാടനം ചെയ്യും.
സെമിനാറില്‍ സാമ്പത്തിക വിദഗ്ദന്‍ കെ. വി. ഷംസുദ്ദീന്‍ “ഒരു നല്ല നാളേക്കു വേണ്ടി” എന്ന വിഷയ ത്തില്‍ ക്ലാസ്സ് എടുക്കും. സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ സി. എ. ഹബീബ് അറിയിച്ചു.
വിവരങ്ങള്‍ക്ക് : 050 36 24 989 – 055 26 828 78
-അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.