പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി കമ്മിറ്റി

April 4th, 2011

p-s-v-abudhabi-committee-epathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബുദാബി മലയാളി സമാജം ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. എം. സുരേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍ : വി. കെ. ഷാഫി (പ്രസിഡന്‍റ്), ബി. ജ്യോതിലാല്‍ (ജനറല്‍ സെക്രട്ടറി), സി. കെ. രാജേഷ് ( ട്രഷറര്‍), ഖാലിദ് തയ്യില്‍, എം. സുരേഷ് ബാബു (വൈസ് പ്രസിഡന്‍റ്), കെ. കെ. നമ്പ്യാര്‍, മജീദ്‌ (ജോ: സെക്രട്ടറി).

എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ആയി വി. ടി. വി. ദാമോദരന്‍, ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം, യു. ദിനേഷ്‌ ബാബു, കെ. ടി. പി. രമേഷ്‌, എം. അബ്ബാസ്, ടി. അബ്ദുല്‍ ഗഫൂര്‍, ഫവാസ് ഹബീബ്, ഇ. ശ്രീകാന്ത്, ഗിരീഷ്‌ കുമാര്‍, പി. കെ. ഗോപാലകൃഷ്ണന്‍. എന്നിവരെ തിരഞ്ഞെടുത്തു.

രക്ഷാധികാരികള്‍ ആയി ഇ. ദേവദാസ്, എം. അബ്ദുല്‍ സലാം, ഉസ്മാന്‍ കരപ്പാത്ത്, കെ. ശേഖരന്‍, ഡോ: പി. കെ. മുരളി, വി. വി. ബാബുരാജ്, മുഹമ്മദ്‌ സാദ്, അമീര്‍ തയ്യില്‍, മൊയ്തു കടന്നപ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു.

പത്മശ്രീ ബഹുമതി ക്കര്‍ഹനായ ഡോ. ആസാദ് മൂപ്പന്‍, അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സൗഹൃദ വേദി രക്ഷാധികാരി എം. അബ്ദുല്‍ സലാം എന്നിവരെ യോഗം അനുമോദിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഹ്ലാദത്തി​ന്‍റെ നിമിഷങ്ങള്‍

April 3rd, 2011

world-cup-finals-2011-epathram
ദുബായ് : ഇന്ത്യയും ശ്രീലങ്കയും ഏറ്റു മുട്ടിയ ക്രിക്കറ്റ്‌ ലോക കപ്പ് മത്സര ത്തിന്‍റെ തല്‍സമയ സംപ്രേഷണം പ്രവാസി ഇന്ത്യക്കാരില്‍ ആവേശ ത്തിന്‍റെ അലകടല്‍ തീര്‍ത്തു.

ഈ ലോക കപ്പില്‍ ശ്രീശാന്തിന്‍റെ സാന്നിദ്ധ്യം മലയാളികള്‍ ക്ക് അഭിമാന ത്തിന്‍റെ നിമിഷ ങ്ങളായിരുന്നു. ടെലിവിഷന് മുന്നില്‍ ഇരിക്കുമ്പോഴും, തങ്ങളുടെ ഫേയ്സ്ബുക്ക് സൌഹൃദ ക്കൂട്ടായ്മ കളില്‍ കളി യുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതില്‍ മലയാളി സമൂഹം മുന്നില്‍ ആയിരുന്നു.

ഫേയ്സ്ബുക്കിലെ കിടിലന്‍ ടി. വി. ഡോട്ട് കോം പ്രവര്‍ത്തകര്‍ ഒത്തു കൂടിയതിന്‍റെ യും ആഹ്ലാദ പ്രകടന ങ്ങളുടെയും ചില നിമിഷങ്ങള്‍:

കളി അവസാനിച്ചപ്പോള്‍ അതാ വരുന്നു അഭിപ്രായങ്ങളും.

” ചിലര്‍ കണ്ണുകള്‍ ഇറുകെയടച്ചു. മറ്റ് ചിലര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. വേറൊരു കൂട്ടര്‍ ഓരോ റണ്ണിനും ആര്‍ത്തു വിളിച്ചു. ആവേശം ഒരോ അണുവിലും.

നിമിഷങ്ങള്‍ക്ക് മണിക്കൂറിനേക്കാളും ദൈര്‍ഘ്യം. ഒടുവില്‍ ആ അസുലഭ മുഹൂര്‍ത്തം സംഭവിച്ചു. കോടിക്കണക്കിന് ആരാധകര്‍ക്കുള്ള സമ്മാനമായി 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ പറത്തി. ഫലം ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം.”

തുടര്‍ന്ന് വര്‍ണ്ണ കടലാസുകള്‍ വിതറിയും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും ആര്‍പ്പു വിളികളു മായിട്ടായിരുന്നു ആരാധകര്‍ വിജയം ആഘോഷി ച്ചത്‌.

– അയച്ചു തന്നത്: ഷക്കീര്‍ അറക്കല്‍, ദുബായ്‌. (എയെമ്മെസ് കുട്ടമംഗലം)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.ഏ.ഇ ഇന്ത്യക്കാര്‍ ആഹ്ലാദ തിമിര്‍പ്പില്‍

April 3rd, 2011

Indian-fans-celebrate-epathram
ദുബൈ: ഇന്നലെ ശ്രിലങ്കയോട് എതിരിട്ടു ഇന്ത്യ നേടിയ ക്രിക്കറ്റ്‌ ലോക കപ്പ്‌ വിജയം ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഗംഭീരമായി ആഘോഷിച്ചു. അല്‍ ഖയില്‍ ഗേറ്റില്‍ രാത്രി 10.30 യോടെ ജാഥയായി നീങ്ങിയ ഇന്ത്യന്‍ ആരാധകര്‍ മധുരം വിതരണം ചെയ്‌തും ആര്‍പ്പു വിളികളുമായിട്ടായിരുന്നു ആഘോഷിച്ചത്‌. ആളുകള്‍ ത്രിവര്‍ണ പതാകയും ബലൂണുകളുമായി തെരുവിലിറങ്ങി. ഇതോടെ ഇവിടെ ഗതാഗത സ്‌തംഭനമുണ്ടായി.ഒഴിഞ്ഞ വെള്ളകുപ്പികളിലും പാട്ടകളിലും അടിച്ച് ആര്‍പ്പുവിളിക്കുന്നവരും, നിറഞ്ഞ പെപ്സി കുപ്പികള്‍ ചീറ്റിച്ച് ആഹ്ലാദം പങ്കു വയ്ക്കുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നു. മലയാളികളും ഉത്തരേന്ത്യക്കാരുമായിരുന്നു ഇതിന്‌ മുന്നില്‍. ആഘോഷം രാത്രി വൈകുവോളം നീണ്ടുനിന്നു.

യു.എ.ഇ യില്‍ ഇതിനു മുമ്പ് ഇന്ത്യക്കാരുടെ ഇത്രെയും വലിയ ഒരു ആഹ്ലാദ പ്രകടനം കണ്ടിട്ടില്ല എന്ന് കാണികളില്‍ പലരും അഭിപ്രായപ്പെട്ടു. മുന്‍പെങ്ങും ഇല്ലാത്ത വിധം കാറിനു മുകളില്‍ വരെ കയറി പ്രകടനം നടത്തിയായിരുന്നു ഇന്ത്യക്കാരുടെ ആഘോഷ പ്രകടനങ്ങള്‍. മുഖത്ത് ഇന്ത്യന്‍ പാതക വരച്ചും റോഡുകളില്‍ വര്‍ണ്ണ കടലാസുകള്‍ വിതറിയും ആരാധകര്‍ ആഘോഷിച്ചപ്പോള്‍ ഏപ്രില്‍ 2 ന് യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ 2 നോട് സാമ്യം തോന്നി. ഇതിനിടയില്‍ കൂടി വാഹനങ്ങള്‍ കടത്തി കൊണ്ടു പോകാന്‍ മറ്റു രാജ്യക്കാരായ ചില സ്ഥല വാസികള്‍ക്ക് തടസ്സം നേരിട്ടപ്പോള്‍ നേരിയ സംഘര്‍ഷം ഉണ്ടായി എങ്കിലും പ്രത്യേകിച്ച് വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ പ്രകടനക്കാര്‍ വഴി മാറി കൊടുത്തു.

ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷം അവധി എടുത്തു കളി കാണാന്‍ ടെലിവിഷന്‌ മുന്നില്‍ എത്തിയിരുന്നു. സാധാരണയായി ക്രിക്കെറ്റ് കാണാത്ത പല ഇന്ത്യാക്കാരും ഈ ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമോ എന്നറിയാന്‍ ആകാംക്ഷയോടെ കളി കണ്ടിരുന്നു. പൊതു വീതികളെല്ലാം ഏറെക്കുറെ വിജനമായിരുന്നു. വലിയ സ്ക്രീനില്‍ കൂട്ടുകാരുമൊത്ത് കളി കാണുവാന്‍ ഒത്തു കൂടിയവര്‍ അനവധിയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരം

April 3rd, 2011

അബുദാബി : കൈരളി കള്‍ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാ മത്സരവും, മുതിര്‍ന്ന വര്‍ക്കായി കാര്‍ട്ടൂണ്‍ മത്സരവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22ന് നാലു മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള വിലാസത്തില്‍ പേര് റെജിസ്റ്റര്‍ ചെയ്യുക.

കലാ വിഭാഗം
കൈരളി കള്‍ചറല്‍ ഫോറം
എന്‍. പി. സി. സി. മുസഫ, അബുദാബി.
email : kairalinpcc അറ്റ്‌ gmail ഡോട്ട് കോം

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 9842245, 055 8125491

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്- വിസാ സേവന കേന്ദ്രങ്ങള്‍

April 2nd, 2011

അബുദാബി : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവന കേന്ദ്രങ്ങള്‍ ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ നേതൃത്വ ത്തില്‍ ഏപ്രില്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
 
അബുദാബി യില്‍ ബി. എല്‍. എസ്.  ഓഫീസ്,  മുറൂര്‍ റോഡില്‍ ബസ്സ് സ്റ്റാന്‍ഡി ന് എതിര്‍ വശത്തുള്ള കെട്ടിട ത്തിലാണ് ആരംഭിക്കുന്നത്.

ദുബായില്‍, ബര്‍ദുബായ് പ്രദേശത്ത് അല്‍ ഖലീജ് സെന്‍ററിലും പോര്‍ട്ട് സയീദില്‍ ദുബായ് ഇന്‍ഷുറന്‍സ് ബില്‍ഡിംഗിലും ബി. എല്‍. എസ്. ഓഫീസ് 6 ന് തുടങ്ങും.

ഷാര്‍ജ യില്‍ കിംഗ് ഫൈസല്‍ റോഡില്‍ ഫൈസല്‍  ബില്‍ഡിംഗിലും റാസല്‍ഖൈമ യില്‍ അല്‍സഫീര്‍ മാളിലും ഉമ്മല്‍ ഖുവൈനില്‍ ലുലു സെന്‍ററിനു എതിര്‍വശത്തും ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ  ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററു കളിലും ഇന്ത്യന്‍ അസോസിയേഷനു കളിലും തുടരുന്ന സേവന ങ്ങള്‍ മാറ്റമില്ലാതെ നടക്കും എന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ബി. എല്‍. എസ്.  ഇന്‍റര്‍നാഷണല്‍  നമ്പര്‍ 04 35 94 000.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്സഫ യിലെ ‘ശക്തി കലോത്സവം’ വേറിട്ടൊരനുഭവമായി
Next »Next Page » ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരം »



  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine