അലൈനില്‍ മ്യൂസിക്‌ നൈറ്റ്‌

March 20th, 2011

salem-assembly-music-night-epathram

അലൈന്‍ : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ ചര്‍ച്ച് സംഘടിപ്പിക്കുന്ന ‘മ്യൂസിക്‌ നൈറ്റ്‌’ അലൈന്‍ ടൌണ്‍ ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. യു. എ. ഇ. യിലെ പ്രഗല്‍ഭ രായ ഗായകര്‍ അണി നിരക്കുന്ന മ്യൂസിക്‌ നൈറ്റ്‌, മാര്‍ച്ച് 24 വ്യാഴാഴ്‌ച വൈകീട്ട് 7 മണിക്ക് ആരംഭിക്കും. പ്രവേശനം സൌജന്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ 055 160 34 24 – 055 86 21 000 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

-അയച്ചു തന്നത്: രാജന്‍ തറയശ്ശേരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര

March 20th, 2011

desert-cleanup-drive-epathram
ദുബായ്‌ : “മരുഭൂമി പ്ലാസ്റ്റിക്‌ വിമുക്തമാക്കൂ ഒട്ടകങ്ങളെ സംരക്ഷിക്കൂ” എന്ന സന്ദേശവുമായി ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ ദുബായില്‍ നടത്തിയ മരുഭൂമി വൃത്തിയാക്കല്‍ യാത്ര ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

e പത്രം പരിസ്ഥിതി ക്ലബ്‌, ഇമാരാത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌, ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ എന്നീ കൂട്ടായ്മകളാണ് ദുബായ്‌ മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് ഈ മരുഭൂമി വൃത്തിയാക്കല്‍ പരിപാടി സംഘടിപ്പിച്ചത്. ദുബായ്‌ വൈദ്യുതി വകുപ്പ്‌, അലെക്, ദുബായ്‌ വോളന്റിയേഴ്സ് എന്നിവരും പരിപാടിയുമായി സഹകരിക്കുവാന്‍ മുന്നോട്ട് വന്നു. പരിപാടിയെ കുറിച്ച് ദുബായിലെ ഏറ്റവും ജനപ്രിയ എഫ്. എം. റേഡിയോ നിലയമായ ഹിറ്റ്‌ എഫ്. എം. 96.7 നേരത്തെ തന്നെ ശ്രോതാക്കളെ അറിയിച്ചതിനാല്‍ ഒട്ടേറെ പരിസ്ഥിതി സ്നേഹികള്‍ കുടുംബ സമേതം തന്നെ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നു.

desert-cleanup-drive-2-epathram

രാവിലെ ഏഴു മണിക്ക് ഡ്രാഗണ്‍ മോള്‍ പാര്‍ക്കിങ്ങിലായിരുന്നു മരുഭൂമി യാത്രയുടെ തുടക്കം. റെജിസ്ട്രേഷന്‍ നടത്തിയ 4×4 വാഹനങ്ങള്‍ക്ക്‌ നമ്പരുകള്‍ നല്‍കി പത്തു വാഹനങ്ങള്‍ അടങ്ങിയ വാഹന വ്യൂഹങ്ങള്‍ ആക്കി തിരിച്ചു. ഓരോ വാഹനത്തിലേക്കും വേണ്ട വെള്ളവും ഭക്ഷണവും പ്രത്യേകം നല്‍കി. മരുഭൂമിയില്‍ വാഹനം ഓടിക്കുന്നതില്‍ ഏറെ പരിചയമുള്ള മാര്‍ഷലുകളുടെ വാഹനങ്ങള്‍ ഓരോ വ്യൂഹത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു.

വാഹനങ്ങളുടെ കാര്യക്ഷമതയും മരുഭൂമി യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മരുഭൂമിയില്‍ യാത്ര ചെയ്യുവാന്‍ ചക്രത്തിലെ കാറ്റ് അഴിച്ചു വിട്ട് കാറ്റിന്റെ മര്‍ദ്ദം കുറയ്ക്കേണ്ടതായിട്ടുണ്ട്. പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ഡയനട്രേഡ്‌ കമ്പനിയുടെ പ്രത്യേക വാഹനത്തിന്റെ സഹായത്തോടെ ഓരോ വാഹനത്തിന്റെയും ചക്രങ്ങളുടെ കാറ്റിന്റെ മര്‍ദ്ദം അളക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.

വാഹനങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അവ മരുഭൂമിയില്‍ സഞ്ചരിക്കാന്‍ സജ്ജമാണെന്ന് മാര്‍ഷലുകള്‍ ഉറപ്പു വരുത്തിയതിനു ശേഷം വാഹന വ്യൂഹങ്ങള്‍ മാര്‍ഷലുകളുടെ വാഹനങ്ങളുടെ നേതൃത്വത്തില്‍ തന്നെ മരുഭൂമിയിലേക്ക് തിരിച്ചു.

അവീര്‍ മരുഭൂമിയില്‍ പ്രവേശിച്ച സംഘം പ്ലാസ്റ്റിക്‌ സഞ്ചികള്‍, പ്ലാസ്റ്റിക്‌ കുപ്പികള്‍ എന്നിവ മരുഭൂമിയില്‍ നിന്നും പെറുക്കി എടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ദുബായ്‌ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളില്‍ നിക്ഷേപിക്കുകയും ഇവ പിന്നീട് മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക്‌ എത്തിക്കുകയും ചെയ്തു.

desert-cleanup-drive-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ പരിസ്ഥിതി യാത്ര എന്ന് പ്രശസ്ത മനുഷ്യാവകാശ സ്ത്രീ വിമോചന പ്രവര്‍ത്തക റൂഷ് മെഹര്‍ e പത്രത്തോട് പറഞ്ഞു. അബുദാബിയില്‍ നിന്നും കുടുംബ സമേതമാണ് തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇത്തരം പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ സഹായകരമാണ്.എന്നും റൂഷ് മെഹര്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷിച്ചതിലും അധികം മാലിന്യങ്ങളാണ് തങ്ങള്‍ക്ക് മരുഭൂമിയില്‍ കാണുവാന്‍ കഴിഞ്ഞത് എന്ന് പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫറും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ നിഷാദ്‌ കൈപ്പള്ളി e പത്രത്തോട് പറഞ്ഞു.  ഡെസേര്‍ട്ട് സഫാരി എന്നും പറഞ്ഞ് മരുഭൂമിയില്‍ വിനോദ യാത്ര പോകുന്നവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളും ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസുകളും മറ്റുമാണ് മരുഭൂമിയില്‍ ഏറെയും കാണപ്പെട്ടത്‌. ഈ പ്ലാസ്റ്റിക്‌ സഞ്ചികളില്‍ ഭക്ഷണത്തിന്റെ മണം ഉള്ളതിനാല്‍ ഇവ ഒട്ടകങ്ങള്‍ ഭക്ഷിക്കും. പ്ലാസ്റ്റിക്‌ ദഹിക്കാതെ ഒട്ടകങ്ങളുടെ വയറ്റില്‍ അടിഞ്ഞു കൂടുകയും ക്രമേണ ഒട്ടകത്തിന് ഭക്ഷണം കഴിക്കാന്‍ ആവാതെ ഇവ വേദനാജനകമായ അന്ത്യം നേരിടുകയും ചെയ്യുന്നു.

ഈ ക്രൂരതയ്ക്കെതിരെ വലിയ തോതില്‍ തന്നെ ബോധ വല്‍ക്കരണം ആവശ്യമാണ്‌. കാരണം യു.എ.ഇ. യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ മരുഭൂമിയില്‍ ചത്ത്‌ വീഴുന്ന ഒട്ടകങ്ങളില്‍ അന്‍പത് ശതമാനത്തില്‍ ഏറെ ഒട്ടകങ്ങള്‍ ഇങ്ങനെ പ്ലാസ്റ്റിക്‌ അകത്തു ചെന്നാണ് ചാവുന്നത് എന്നാണ് എന്ന് e പത്രം പരിസ്ഥിതി സംഘത്തെ നയിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാരിന്റെ പരിസ്ഥിതി പുരസ്കാര ജേതാവുമായ ഫൈസല്‍ ബാവ പറഞ്ഞു.

വിനോദ യാത്രയ്ക്ക് വരുന്നവര്‍ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയുന്നത് നിയമം മൂലം തടയേണ്ടത് അത്യാവശ്യമാണ് എന്നാണ് തങ്ങള്‍ ശേഖരിച്ച വന്‍ മാലിന്യ ശേഖരം വ്യക്തമാക്കുന്നത് എന്ന് എസ്. എന്‍. എം. കോളജ്‌ ആലുംനായ്‌ ഗ്ലോബല്‍ അസോസിയേഷന്‍ (സാഗ) ജനറല്‍ സെക്രട്ടറി അനൂപ്‌ പ്രതാപ്‌ ചൂണ്ടിക്കാട്ടി. വന്‍ തോതിലുള്ള  പിഴ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള മാര്‍ഗ്ഗം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുഭൂമിയില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്നത് ഈ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് ദുബായ്‌ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കാരോളിന്‍ സാവിയോ e പത്രത്തോട്‌ പറഞ്ഞു. അച്ഛനോടും അനിയത്തിയോടുമൊപ്പം മരുഭൂമി വൃത്തിയാക്കാന്‍ വന്നതായിരുന്നു കാരോളിന്‍.

സാധാരണ ഇത്തരം മരുഭൂമി വൃത്തിയാക്കല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ ഉപയോഗ ശൂന്യമായ കട്ടി കടലാസില്‍ നിന്നും നിര്‍മ്മിച്ച കടലാസു സഞ്ചികളായിരുന്നു മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ചത്‌ എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രതിനിധിയും ഒട്ടേറെ പരിസ്ഥിതി പോരാട്ടങ്ങളില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സേതുമാധവന്‍ അറിയിച്ചു.

ഫോട്ടോ : കാരോളിന്‍, ആനന്ദ്‌, അനൂപ്‌

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കാമ്പിശ്ശേരി നാടകോത്സവം

March 20th, 2011

kambissery-drama-fest-epathram

കുവൈത്ത് സിറ്റി : കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ‘കാമ്പിശ്ശേരി നാടകോത്സവം’ ഏപ്രില്‍ 29 ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ അരങ്ങേറും. എകാങ്ക നാടക മത്സരം, നാടക സെമിനാര്‍, നാടക പരിശീലന കളരി, നാടക ചരിത്ര പ്രദര്‍ശനം എന്നിവ നാടകോത്സവ ത്തിന്‍റെ ഭാഗമായി നടക്കും.

ഇതിനായി സാബു. എം. പീറ്റര്‍ ജനറല്‍ കണ്‍വീനറും സെമിന്‍ ആസ്മിന്‍, ഷാജി രഘുവരന്‍ എന്നിവര്‍ കണ്‍വീനര്‍ മാരായും ഉള്ള പ്രോഗ്രാം കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

നാടക മത്സര ത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംഘങ്ങള്‍ മാര്‍ച്ച് 31നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 99 330 267, 66 38 30 73, 65 11 28 25 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്മരണിക പ്രകാശനം

March 19th, 2011

npcc-kairali-cultural-forum-epathram

അബുദാബി : മുസഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷിക സ്മരണിക യുടെ പ്രകാശനം മാര്‍ച്ച് 19 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും.
 
അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ ബുക്ക്‌ ഫെയര്‍ വേദിയില്‍ വെച്ച് കെ. സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ്‌ മീരാന് നല്കി ക്കൊണ്ടായിരിക്കും  സ്മരണിക പ്രകാശനം.  ചടങ്ങില്‍ സാഹിത്യ സാംസ്കാരിക മണ്ഡല ങ്ങളിലെ പ്രഗല്‍ഭര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ്

March 17th, 2011

jimmy-george-volley-ball-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ വെള്ളിയാഴ്ച ആരംഭിക്കും.

കഴിഞ്ഞ കുറെ കാലങ്ങളായി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്നു വന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് ഈ വര്‍ഷം അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബുമായി ചേര്‍ന്നാണ് ഒരുക്കുന്നത്.

യു. എ. ഇ., ഇന്ത്യ, ഈജിപ്റ്റ്‌, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ- അന്തര്‍ ദേശീയ താരങ്ങള്‍ വിവിധ ടീമുകളിലായി അണി നിരയ്ക്കും. യു. എ. ഇ നാഷണല്‍ ടീം, അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബ്, എന്‍. എം. സി. ഗ്രൂപ്പ്, ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ ടീം, ദുബായ് ഡ്യൂട്ടി ഫ്രീ, അജ്മാന്‍ ക്ലബ്ബ്‌, ഇന്‍റര്‍ നാഷണല്‍ കേരളൈറ്റ്സ്, സ്മോഹ ഈജിപ്ഷ്യന്‍ ക്ലബ്ബ്‌ എന്നീ ടീമുകളാണ് മത്സരിക്കുക.

മാര്‍ച്ച് 18 വെള്ളിയാഴ്ച ആരംഭിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് 25 വെള്ളിയാഴ്ച സമാപിക്കും. രാത്രി 8 മണി മുതല്‍ കളി ആരംഭിക്കും. ദിവസവും രണ്ടു കളികള്‍ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « സക്കാത്ത് ഫണ്ട് : എം. എ. യൂസഫലി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം
Next »Next Page » സ്മരണിക പ്രകാശനം »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine