അവാര്‍ഡ് ദാന ചടങ്ങും ടോക്ക്‌ഷോയും ഐ. എസ്. സി. യില്‍

February 2nd, 2011

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ‘ഇംപ്രഷന്‍’  എന്ന പേരില്‍ നടത്തിയ ഡ്രോയിംഗ്, പെയിന്‍റിംഗ് മത്സരങ്ങളില്‍ വിജയിച്ച കുട്ടികളെയും ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെയും ഐ. എസ്. സി.  അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനോട് അനുബന്ധിച്ച് ‘പരീക്ഷ ക്കായി തയ്യാറെടുപ്പ്’ എന്ന വിഷയ ത്തെക്കുറിച്ച് ടോക്ക്‌ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്.
 
ടോക്‌ഷോ യിലെ അതിഥി യായി ചെന്നൈ സെന്‍റ് ജോണ്‍സ് സ്‌കൂളിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. കിഷോര്‍ കുമാര്‍ സംബന്ധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  ഐ. എസ്. സി.  സാഹിത്യ വിഭാഗം സെക്രട്ടറി  വര്‍ക്കല ദേവകുമാര്‍.  02 – 673 00 66

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കാരംസ് ടൂര്‍ണമെന്‍റ്‌

February 2nd, 2011

ksc-logo-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ കാരംസ് ടൂര്‍ണമെന്‍റ് സംഘടിപ്പി ക്കുന്നു. ഫെബ്രുവരി 4 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ്,  സിംഗിള്‍സ് –  ഡബിള്‍സ് വിഭാഗ ങ്ങളിലായാണ് മല്‍സരം നടക്കുക.
 
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍  കേരളാ സോഷ്യല്‍ സെന്‍റര്‍  ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കലാ വിഭാഗം സെക്രട്ടറി കാളിദാസ് മേനോനു മായി 050 – 44 61 912 എന്ന നമ്പറിലോ, 02 – 631 44 55 / 02 637 44 56 എന്നീ നമ്പരുകളില്‍ കെ. എസ്. സി. ഓഫീസിലോ 050 – 79 21 754  എന്ന നമ്പരില്‍  ടൂര്‍ണമെന്‍റ് കോ-ഓര്‍ഡിനേറ്റര്‍ മൊയ്തീന്‍കുട്ടി യുമായോ  ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാസ്സ് കലോല്‍ത്സവം – 2011

February 2nd, 2011

mass-kalamela-epathram

ഷാര്‍ജ : നാടന്‍ കലകളുടെ ദൃശ്യ ഭംഗിയില്‍ , നടന കലയുടെ വര്‍ണക്കൂട്ടുകള്‍  ചാലിച്ചെടുത്ത “മാസ് കലോല്‍സവം” ഷാര്‍ജയില്‍ സമാപിച്ചു. അന്യം നിന്ന് പോകുന്ന തനത് കലകളെ കുറിച്ച് ഒരു കൂട്ടം പ്രവാസികള്‍ നടത്തിയ അന്വേഷണവും  കണ്ടെത്തലും, പ്രവാസ ജീവിതത്തിലൂടെ  മലയാളിക്ക് നഷ്ടമാകുന്ന സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമവുമായിരുന്നു കലോത്സവത്തിന്റെ അന്ത സത്ത.

a sampath mp epathram
എ. സമ്പത്ത്‌ എം. പി. കലോല്‍സവം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, റഹിം കൊട്ടുകാട് (ശക്തി അബുദാബി), സന്തോഷ്‌ (ചേതന റാസ്‌ അല്‍ ഖൈമ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ് ഇബ്രാഹിം അമ്ബിക്കാന അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

mass-sharjah-audience-epathram
മത്സരങ്ങളുടെ സമ്മര്‍ദ്ദം ഇല്ലാതെ, സ്വതന്ത്രമായ കലാ പ്രദര്‍ശനങ്ങള്‍ ഒരുക്കി, യുവ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട  കലോല്‍സവം പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി .

ജാതി മത ഭേദമില്ലത്തൊരു  ജനതയാണ് നമ്മുടെ സ്വപ്നം എന്ന് വിളിച്ചോതിയ അബുദാബി ശക്തിയുടെ “കേരളീയം” സദസ്സിന്റെ മുഴുവനും കയ്യടി നേടിയ ഒരിനമായിരുന്നു. നാട്ടു മേധാവിത്വ ത്തിന്റെ യുദ്ധ മുറയില്‍ തുടങ്ങി, തൊഴിലാളി വര്‍ഗത്തിന്റെ യാതനകളിലും പിന്നീടു സ്വാതന്ത്ര്യത്തിലേക്കുള്ള  തിരിച്ചു വരവിലും അവസാനിച്ച “കേരളീയം” കേരളത്തിന്റെ ഏതാണ്ട് എല്ലാ കലാ രൂപങ്ങളുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അനുപമാ പിള്ളയുടെ നേതൃത്വത്തില്‍ എത്തിയ “റാസ്‌ അല്‍ ഖൈമ ചേതന” യിലെ കലാകാരികള്‍ നടന കലയുടെ മുഴുവന്‍ മേഖലകളും തങ്ങള്‍ക്കു അനായാസമായി വഴങ്ങുമെന്ന്  തെളിയിച്ചു. “ദല ദുബൈ” യിലെ  പെണ്‍കുട്ടികളുടെ കോല്‍കളി സംഘം മെയ്‌ വഴക്കവും ചടുലതയും കൊണ്ട് സദസ്യരുടെ കൈയടി നേടി. ടാഗോറിന്റെ “ചെറിയ അച്ചനും വലിയ മകനും” എന്ന  നാടകത്തിലൂടെയും മുടിയാട്ടത്തി ലൂടെയും മാസ്  ബാല സംഘത്തിലെ കൊച്ചു കലാകാരന്മാരും കലാകാരികളും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

നൂതനമായ സിനിമാറ്റിക്  – ഫ്യുഷന്‍ ഡാന്‍സുകള്‍ മുതല്‍ വടക്കന്‍ മലബാറിലെ പുരാതനവും അന്യം നിന്നു പോയതുമായ “ആലാമിക്കളി” വരെ അരങ്ങേറിയ കലോല്‍സവം വര്‍ണ്ണാഭമായ ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. നാടന്‍പാട്ടും, മുടിയാട്ടവും ഓട്ടന്‍ തുള്ളലുമൊക്കെ ഒത്തു ചേര്‍ന്ന ഗ്രാമീണ കലകളുടെ ഒരു മഹോത്സവം തന്നെയാണ് വേദിയില്‍ അരങ്ങേറിയത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഇന്ത്യാവിഷന് എതിരെ നിയമ യുദ്ധം : കെ.എം.സി.സി.

February 2nd, 2011

kmcc-puthoor-rahman-epathram

ഫുജൈറ :  ഇന്ത്യാവിഷന്‍  ചാനല്‍ കെട്ടിപ്പടുക്കാന്‍ മരുഭൂമി യിലെ പൊരി വെയിലില്‍ പണം ഉണ്ടാക്കി ക്കൊടുത്ത പ്രവാസി മലയാളികള്‍ ഇനി പണം ശേഖരിക്കുന്നത്  ചാനലിന്റെ നെറികേടുകള്‍ക്ക് എതിരായ നിയമ പോരാട്ടത്തിന് വേണ്ടി ആയിരിക്കും എന്ന് യു. എ. ഇ. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ രേഖകളും കള്ളക്കഥകളും ഉണ്ടാക്കി പതിറ്റാണ്ട് പഴക്കമുള്ള കേസ് കുത്തി പ്പൊക്കുകയും, മുസ്‌ലിം ലീഗ് നായകനെ വ്യക്തിഹത്യ നടത്തി പാര്‍ട്ടിയെ തകര്‍ക്കുകയും മാത്രമാണ് ഇന്ത്യാവിഷന്റെ മാധ്യമ ദൗത്യം.

ആരോപണങ്ങള്‍ സി. പി. എം – സംഘ്പരിവാര്‍ നേതാക്കള്‍ക്ക് എതിരെ യാവുമ്പോള്‍ വസ്തുത പുറത്തെത്തി ക്കാനുള്ള ഈ ജാഗ്രത നാം കണ്ടില്ല. കിളിരൂരും സൂര്യനെല്ലിയും മറ്റനവധി കേസുകളും ഇന്ത്യാവിഷന് വിഷയ മാവാതെ പോയി.

ഇന്ത്യാവിഷന്‍ പ്രമോട്ടര്‍ എന്ന നിലക്ക് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം റഊഫിന് നല്‍കണമെന്ന് മാനേജ്‌മെന്‍റി നോട്  അഭ്യര്‍ത്ഥിക്കുകയാണ്.

കുഞ്ഞാലിക്കുട്ടി ക്കെതിരായ വധഭീഷണി ചര്‍ച്ച ചെയ്യാതെ, സുപ്രീം കോടതി പോലും തള്ളിയ, വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കേസ് വീണ്ടും മാന്തി പുറത്തെടുക്കുന്നത് മുസ്‌ലിം ലീഗിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന തന്നെയാണ്.

മുസ്‌ലിം സമുദായ ത്തിന്റെ രാഷ്ട്രീയ സംഘടിത ശക്തി തകര്‍ക്കാനുള്ള ഒരു വന്‍ റാക്കറ്റിന്റെ ആയുധം ആയാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തി ക്കുന്നതെന്നും പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ »

പ്രതീക്ഷയോടെ – ലോഗോസ് ഹോപ്‌

February 2nd, 2011

logos-hope-epathram
ദുബായ്‌ : ലോകത്തിലെ ഏറ്റവും വലിയ ‘ഫ്ലോട്ടിംഗ് ലൈബ്രറി’ എന്നു വിശേഷിക്കപെടുന്ന ലോഗോസ് ഹോപ്‌ എന്ന കപ്പല്‍ ജനുവരി 21 നാണ് ദുബായ് പോര്‍ട്ട്‌ റഷീദില്‍ എത്തി ചേര്‍ന്നത്‌. ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഡി. പി. വേള്‍ഡ് സഹകരണത്തോടെ ഇത് രണ്ടാം തവണയാണ് ഈ കപ്പല്‍ ദുബൈയില്‍ നങ്കൂരം ഇടുന്നത്‌. 45 രാജ്യങ്ങളില്‍
നിന്നുള്ള 400 ജീവനക്കാര്‍ ഉള്ള ഈ കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത, ഈ ജീവനക്കാരില്‍ ആരും തന്നെ ശമ്പളം പറ്റുന്നവര്‍ അല്ല എന്നുള്ളതാണ്. കപ്പലില്‍ പ്രവേശന ഫീസും ഇല്ല.

logos-ship-book-fair-epathram

ശാസ്ത്രം, സാങ്കേതികം, കല, കായികം, സാഹിത്യം, പാചകം എന്നീ മേഖലകളില്‍ പെട്ട ആയിരത്തില്‍ പരം പുസ്തകങ്ങള്‍ക്ക് പുറമേ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ കപ്പലില്‍ ലഭ്യമാണ്.  ആഗോള സാഹോദര്യവും ആതുര സേവനവും ലക്‌ഷ്യം വച്ച്‌ ജി. ബി. എ. ഷിപ്സ് എന്ന ജര്‍മന്‍ കമ്പനിയാണ് ലോഗോസ് ഹോപ്പിന്റെ സംഘാടകര്‍. 2009 ല്‍ യാത്ര തുടങ്ങിയ ഈ കപ്പല്‍ ഇതു വരെ 1400 ല്‍ പരം തുറമുഖങ്ങളും, 160 രാജ്യങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞു. സാമൂഹിക സേവനത്തില്‍ തല്പരരായ കപ്പല്‍ ജീവനക്കാര്‍ അനേകം സ്ഥലങ്ങളില്‍ ആരോഗ്യ രക്ഷ, വിവാഹ ജീവിതം, നേതൃത്വ ബോധം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് സെമിനാറുകളും സൗജന്യ പഠനോപാധികളും നല്‍കി വരുന്നു.

സന്ദര്‍ശന സമയം

ശനി – ബുധന്‍ : ഉച്ചയ്ക്ക് 1:00 – രാത്രി 10:30
വ്യാഴവും വെള്ളിയും : വൈകുന്നേരം 4 – രാത്രി 10.30
ഞായര്‍ – ബുധന്‍ : രാവിലെ 10.00 – ഉച്ചയ്ക്ക് 1.00 ( സ്ത്രീകള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രം)

പോര്‍ട്ട്‌ റഷീദിന്റെ പ്രധാന പ്രവേശന കവാടത്തില്‍ നിന്നും കപ്പല്‍ വരെ സൗജന്യ ഷട്ടില്‍ ബസ്സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ദുബായ് പോര്‍ട്ട്‌ റഷീദില്‍ നിന്നു ഫെബ്രുവരി 5 നു ഈ കപ്പല്‍ അബുദാബിക്ക് യാത്ര തിരിക്കും.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍
Next »Next Page » ഇന്ത്യാവിഷന് എതിരെ നിയമ യുദ്ധം : കെ.എം.സി.സി. »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine