കാന്തപുരം ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം നടത്തി

February 19th, 2011

kantha-puram-in-madh-hu-rasool-epathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്) അബുദാബി കമ്മറ്റി സംഘടിപ്പിച്ച നബിദിനാഘോഷ ത്തില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം നടത്തി.

ഇസ്ലാമിക്‌ സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി, ഐ. സി. എഫ്‌. നേതാക്കളായ അബ്ദുറഹിമാന്‍ ദാരിമി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഉസ്മാന്‍ സഖാഫി തുടങ്ങിയ പ്രഗല്‍ഭര്‍ പങ്കെടുത്തു.

madh-hu-rasool-audiance-epathram

പ്രവാചക സ്നേഹ ത്തിന്‍റെ അനീര്‍വ്വചനീയ അനുഭൂതി നല്‍കി അബുദാബി യിലെ അബുല്‍ ഖാലിക് പള്ളി യില്‍ ഐ. സി. എഫ്. സംഘടിപ്പിച്ച മൗലീദ് സംഗമം നവ്യാനുഭവമായി. തിരുനബി യോടുള്ള ആത്മാര്‍ത്ഥ സ്‌നേഹ ത്തിന്‍റെ മാതൃക കളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തന സദസ്സു കളെന്നും സ്വഭാവ സംസ്‌കരണമാണ് വിശ്വാസ ത്തിന്‍റെ അടിത്തറ എന്നും സമൂഹത്തിന് ബോധനം നല്‍കിയ നബി തിരുമേനി(സ) സമര്‍പ്പിച്ച ജീവിതചര്യ അനുധാവനം ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവണം എന്നും ചടങ്ങില്‍ പങ്കെടുത്ത അറബ് പ്രതിനിധി കള്‍ അടങ്ങുന്ന വിശിഷ്ടാതിഥികള്‍ ഓര്‍മ്മപ്പെടുത്തി.

മിലാദ് ആഘോഷ ത്തിനു ചിത്താരി ഹംസ മുസ്ലിയാര്‍, അസ്ലം ജിഫ്രി സിങ്കപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


അയച്ചു തന്നത് : റഫീഖ്‌ എറിയാട്‌

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

തിരിച്ച് പോകുന്ന പ്രവാസികള്‍ ജാഗരൂകരാവുക : ബഷീര്‍ തിക്കോടി

February 19th, 2011

vayana-koottam-sent-off-epathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്നവര്‍ ജാഗരൂകര്‍ ആയിരിക്കണം എന്ന് പ്രമുഖ പ്രാസംഗികനും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു. പ്രവാസി ആയിരിക്കു മ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും ബഹുമാനവും പ്രവാസി അല്ലാതെ ആകുന്നതോടു കൂടി നഷ്ടമാകും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുപ്പത്തിനാലു വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വായന ക്കൂട്ടത്തിന്‍റെ സ്ഥാപക മെമ്പറും ഇത്തിസലാത്ത് ജീവന ക്കാരനുമായ ഷാഹുല്‍ ഹമീദ് ഇരിങ്ങാലക്കുട ക്ക് വേണ്ടി കേരള റീഡേഴ്സ് ആന്‍റ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വയനക്കൂട്ടവും – സലഫി ടൈംസും സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

വായനകൂട്ടം ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുള്ളകുട്ടി ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു.

കോഡിനേറ്റര്‍ സി. എ. ഹബീബ് തലശ്ശേരി സ്വാഗതവും, ഉപഹാര സമര്‍പ്പണവും നടത്തി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി, പി. കെ. മുഹമ്മദ് ഹുസൈന്‍, സക്കീര്‍ ഒതളൂര്‍, ലത്തീഫ് തണ്ടിലം എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് നന്ദി പറഞ്ഞു.

അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.

- pma

വായിക്കുക: , ,

1 അഭിപ്രായം »

അഴിമതിയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം : ദല

February 17th, 2011

corruption-in-india-epathram
ദുബായ്‌ : ലോക ജനതയ്ക്ക്‌ മുന്‍പാകെ ഇന്ത്യയ്ക്ക്‌ അപമാനമായി രാജ്യത്ത് ഉയര്‍ന്നു വരുന്ന അഴിമതിയുടെ വാര്‍ത്തകളില്‍ ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ആശങ്ക രേഖപ്പെടുത്തി. ഭൂമി കുംഭകോണം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്‌ ഫ്ലാറ്റ്‌, 2ജി സ്പെക്ട്രം തുടങ്ങി ന്യായാധിപന്മാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെയും കുത്തകകളുടെ ഇടനിലക്കാര്‍ മന്ത്രി നിയമനങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്നതിന്റെയും വാര്‍ത്തകള്‍ നിയമ നിര്‍മ്മാണ സഭയും, എക്സിക്യൂട്ടിവും, ജുഡീഷ്യറിയും മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും മാധ്യമ രംഗം പോലും അഴിമതി വിമുക്തമല്ല എന്നാണ് വെളിവാക്കുന്നത് എന്ന് ദല ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

നാരായണന്‍ വെളിയംകോടാണ് പ്രമേയം അവതരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് എ. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ കെ. അബ്ദുല്‍ റഷീദ്‌ വരവ് ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. കെ. വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

ലോകകപ്പ്‌ ഗോള്‍ഡ്‌ എഫ്. എമ്മിലൂടെ തല്‍സമയം ഗള്‍ഫിലെത്തുന്നു

February 17th, 2011

gold-1013-fm-epathram

ദുബായ്: ഐ. സി. സി. ക്രിക്കറ്റ് ലോക കപ്പ് 2011 ന്റെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിന്റെ മലയാളം റേഡിയോ സ്റ്റേഷനായ Gold 101.3 FM നു ലഭിച്ചു. മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലയിലെ പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണ അവകാശമാണ് ഗോള്ഫ് എഫ് എമ്മിന് ലഭിച്ചത്.

യു. എ. ഇ. യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനാണ് ഗോള്‍ഡ്‌ എഫ്.എം. ലോക കപ്പിന്റെ പരിപൂര്ണ്ണ പ്രക്ഷേപണ അവകാശമുള്ള ചാനല്‍ 2, മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിലെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിനു നല്കുകയായിരുന്നു.

kuzhoor-vilson-radio-station-epathram

ഗോള്‍ഡ്‌ എഫ്.എം. വാര്‍ത്താ വിഭാഗം മേധാവി കുഴൂര്‍ വിത്സണ്‍ (ഒരു ഫയല്‍ ചിത്രം)
2015 വരെ ഇന്റര്നെറ്റ്, മൊബൈല്‍ ഉള്പ്പടെയുള്ള എല്ലാ മാധ്യമങ്ങളിലും ലോക കപ്പ് ഓഡിയോ സ്ട്രീം ലഭ്യമാക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത് ചാനല്‍ 2 വിനാണ്. ഇംഗ്ലീഷിന് പുറമേ ഏഷ്യന്‍ ജനതയ്ക്കിടയിലും നല്ല സ്വാധിനമുള്ള ചാനല്‍ 4 നെ ക്രിക്കറ്റ് റേഡിയോ പങ്കാളിയായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ചാനല്‍ 2 ഗ്രൂപ്പ് ചെയര്മാനും എം .ഡി. യുമായ അജയ് സേതി പറഞ്ഞു.

ക്രിക്കറ്റിന്റെ ജീവിക്കുന്ന ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, ക്ലെവ് ലോയ്ഡ് തുടങ്ങിയവരുടെ സാന്നിധ്യം ക്രിക്കറ്റ് റേഡിയോ കമന്ററിയെ ഏറെ സമ്പന്നമാക്കുമെന്ന് ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്ക് മാതൃ സ്ഥാപനമായ അല്‍ മുറാദ് ഗ്രൂപ്പിന്റെ ചെയര്മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മുറാദ് പറഞ്ഞു.

ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കുമായും, ചാനല്‍ 2വുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ. സി. സി. വിപണന വിഭാഗം ജനറല്‍ മാനേജര്‍ കാംപെല്‍ ജമൈസണ പ്രതികരിച്ചു.

മത്സരങ്ങളുടെ ആവേശം ജനങ്ങളില്‍ എത്തിക്കുന്നതില്‍ റേഡിയോക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്ദേവ് അഭിപ്രായപ്പെട്ടു.

ലോകകപ്പ് ക്രിക്കറ്റ് പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനെന്ന ബഹുമതിയും ഇതോടെ ഗോള്‍ഡ്‌ എഫ്. എമ്മിന് ലഭിക്കും. www.gold1013fm.com എന്ന വെബ്സൈറ്റിലൂടെ ലോകത്തെവിടെ യുമുള്ളവര്ക്കും തത്സമയ പ്രക്ഷേപണം കേള്ക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് പ്രവാസി സമ്മേളനം ദുബായില്‍

February 17th, 2011

dala-logo-epathram

ദുബായ്‌ : പ്രവാസികള്‍ അനുഭവിക്കേണ്ടി വരുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനും ദല ഗള്‍ഫ് പ്രവാസി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ചാണു സമ്മേളനം. ദല മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് സമ്മേളനം. പൊതു സമ്മേളനവും കലാ പരിപാടികളും ഉണ്ടായിരിക്കും.

പ്രധാനമായി നാലു വിഷയങ്ങളാണ് സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യുന്നത് :

  1. ഗള്‍ഫ് രാജ്യങ്ങളിലെ സാംസ്ക്കാരിക പ്രവര്‍ത്തനം
  2. വ്യവസായ വല്‍ക്കരണത്തില്‍ പ്രവാസി പങ്കാളിത്തം
  3. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ – പ്രവാസി നിക്ഷേപ പങ്കാളിത്തത്തോടെ
  4. യാത്ര പ്രശ്നങ്ങള്‍, എമിഗ്രേഷന്‍ നിയമങ്ങള്‍, പുനരധിവാസം, ക്ഷേമ നിധി തുടങ്ങി വിദേശ മലയാളി നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍

ഡോ. കെ. എന്‍. ഹരിലാല്‍, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കുന്നു.

ദുബായിലെ എല്ലാ സംഘടനകളെയും മറ്റ് എമിറേറ്റുകളില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന സംഘടനാ പ്രതിനിധി കളുമായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക. നാലു വിഷയങ്ങളെ അടിസ്ഥാന മാക്കിയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് ആധികാരികമായി സംസാരിക്കാന്‍ പ്രാപ്തരായ നാലു പ്രതിനിധി കളെയാണ് ഓരോ സംഘടനകളും അയക്കേണ്ടത്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 055 – 2897914 , 050 – 6272279 , 050 – 6987958 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി ബാല സംഘം ഏക ദിന ക്യാമ്പ്‌
Next »Next Page » ലോകകപ്പ്‌ ഗോള്‍ഡ്‌ എഫ്. എമ്മിലൂടെ തല്‍സമയം ഗള്‍ഫിലെത്തുന്നു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine