അബുദാബി മലയാളി സമാജം പുതിയ കെട്ടിട ത്തിലേക്ക്

February 9th, 2011

malayalee-samajam-new-building-epathram

അബുദാബി : 42 വര്‍ഷ മായി അബുദാബി നഗര ത്തിലെ മലയാളി സാംസ്‌കാരിക പ്രവര്‍ത്തന ങ്ങളുടെ സിരാ കേന്ദ്രമായിരുന്ന ‘അബുദാബി മലയാളി സമാജം’  നഗരത്തില്‍ നിന്നും 30 കി. മീ. അകലെ മുസഫ വ്യവസായ നഗരത്തി ലേക്ക് പ്രവര്‍ത്തനം മാറ്റുന്നു.
 
മുസഫ നഗര ത്തിലെ പുതിയ റസിഡന്‍ഷ്യല്‍ പ്രദേശമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലാണ് സമാജം ഇനി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഇവിടെ ആധുനിക സൗകര്യങ്ങളോടു കൂടിയ  വാടക കെട്ടിട ത്തില്‍, 2011 ഏപ്രില്‍ ഒന്നു മുതല്‍ മലയാളി സമാജം പുതിയ സാംസ്‌കാരിക പ്രവര്‍ത്തന ത്തിന് തുടക്കം കുറിക്കും.

പ്രസിഡന്‍റ്, സെക്രട്ടറി, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേകം ഓഫീസ് മുറികള്‍,  മിനിഹാള്‍, ലൈബ്രറി, റിഹേഴ്‌സല്‍ ക്യാമ്പുകള്‍, നൃത്ത പരിശീലന മുറികള്‍,  ജിംനേഷ്യം,  കാന്‍റീന്‍ എന്നീ സൗകര്യ ങ്ങളോടെ യാണ് പുതിയ കെട്ടിടം പ്രവര്‍ത്തിച്ചു തുടങ്ങുക.
 
കെട്ടിടത്തിനു പുറത്തെ ചുറ്റു മതിലിന് ഉള്ളില്‍ 2000 പേര്‍ക്ക് ഇരിക്കാവുന്ന വിശാല മായ ഗ്രൗണ്ടാണ് പുതിയ കെട്ടിട ത്തിന്‍റെ പ്രധാന ആകര്‍ഷണം.

അബുദാബി യുടെ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന മുസഫയില്‍ ഇപ്പോള്‍ നൂറു കണക്കിന് മലയാളി കുടുംബ ങ്ങളും ആയിര ക്കണക്കിന് മലയാളി തൊഴിലാളി കളും ജീവിക്കുന്നുണ്ട്.
 
അതേസമയം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കോ മലയാളി കൂട്ടായ്മ കള്‍ക്ക് പ്രവര്‍ത്തി ക്കുവാനോ മുസഫ നഗര ത്തില്‍ ഇപ്പോള്‍ സൗകര്യങ്ങളില്ല. അബുദാബി നഗര ത്തിലെ വര്‍ദ്ധിച്ചു വരുന്ന ജനപ്പെരുപ്പ വും വാഹന ബാഹുല്യവും കാരണം ഇടത്തരം കുടുംബ ങ്ങള്‍ മുസഫ യിലേക്ക് കുടിയേറുന്ന സന്ദര്‍ഭ മാണ് ഇപ്പോള്‍.
 
ഈ അന്തരീക്ഷ ത്തില്‍ ‘മലയാളി സമാജം’ മുസഫ യിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് മുസഫ നഗര ത്തിലെ മലയാളി സമൂഹത്തിന് അനുഗ്രഹമാവും.
 
അയച്ചു തന്നത് : ടി. പി. ജി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

February 9th, 2011

santhosh kattodi savio joseph rajeev puliyankot epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.

ഫോട്ടോ : കാരോളിന്‍ സാവിയോ

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കലാമണ്ഡലം ക്ഷേമാവതിക്ക് സ്വീകരണം നല്‍കി

February 8th, 2011

samajam-trophy-epathram

അബുദാബി : പത്മശ്രീ നേടിയ കലാമണ്ഡലം ക്ഷേമാവതിക്ക് അബുദാബി മലയാളി സമാജവും കല അബുദാബി യും സംയുക്ത മായി സ്വീകരണം ഒരുക്കി.  സ്വീകരണ ചടങ്ങിലെ ക്ഷേമാവതി ടീച്ചറുടെ മറുപടി പ്രസംഗം അബുദാബി യിലെ നൃത്ത വിദ്യാര്‍ഥികള്‍ക്കും നൃത്താ ദ്ധ്യാപകര്‍ക്കും വിലപ്പെട്ട പാഠങ്ങളായി.
 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയവയെ ക്കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍ക്ക് അവര്‍ നൃത്തം ചെയ്തു കൊണ്ടും അഭിനയിച്ചു കൊണ്ടും നല്‍കിയ മറുപടി അത്യന്തം ഹൃദ്യ മായിരുന്നു. സത്യ സന്ധമായി കലയെ ഉപാസിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യ ത്തിന്‍റെ അംബാസഡര്‍ ആയി വിദേശത്ത് പ്രവര്‍ത്തിക്കാനും അവര്‍ കുട്ടികളെ ഉപദേശിച്ചു.

”മത്സര ങ്ങളിലല്ല മനസ്സു വെക്കേണ്ടത്, കലയിലാണ്. കൈയും കണ്ണും മനസ്സും ശരീരവും കലാത്മക മാവണം. 48 വര്‍ഷമായി ഞാന്‍ നൃത്ത രംഗത്തുണ്ട്.  ഇന്നും പുതിയ പാഠങ്ങള്‍ പഠിച്ചു കൊണ്ടേ ഇരിക്കുന്നു.” ക്ഷേമാവതി ടീച്ചര്‍ പറഞ്ഞു.

അബുദാബി മലയാളി സമാജ ത്തിന്‍റെ ഉപഹാരം സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും കല അബുദാബി യുടെ ഉപഹാരം അമര്‍സിംഗ് വലപ്പാടും സമ്മാനിച്ചു.
 
ടി. പി. ഗംഗാധരന്‍ പൊന്നാട അണിയിച്ചു. നൃത്താദ്ധ്യാപിക ജ്യോതി ജ്യോതിഷ്‌കുമാര്‍, സമാജം ജന. സെക്രട്ടറി യേശുശീലന്‍, കലാവിഭാഗം സെക്രട്ടറി ബിജു കിഴക്കനേല, കെ. എച്ച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.

സമാജം യുവജനോത്സവ ത്തില്‍ ‘ശ്രീദേവി മെമ്മോറിയല്‍’ ട്രോഫി നേടിയ സമാജം കലാതിലക മായി തിരഞ്ഞെടുക്ക പ്പെട്ട ഐശ്വര്യ ബി. ഗോപാലകൃഷ്ണന് കലാമണ്ഡലം ക്ഷേമാവതി ട്രോഫി സമ്മാനിച്ചു.
അയച്ചു തന്നത് : ടി. പി. ജി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി സമ്മേളനം : ടി. ജെ. ആഞ്ചലോസ് ഉല്‍ഘാടനം ചെയ്യും

February 8th, 2011

yuva-kala-sahithy-logo-epathramഅബുദാബി :  യുവ കലാ സാഹിതി  അബുദാബി സമ്മേളനം ഫെബ്രുവരി 11  വെള്ളിയാഴ്ച   രാവിലെ 10 മണിക്ക്  കേരളാ സോഷ്യല്‍  സെന്‍ററില്‍  ചേരുന്നു. സംസ്ഥാന പ്ലാന്റെഷന്‍  കോര്‍പ്പറേഷന്‍ ചെയര്‍മാനും നിയമസഭ –  ലോക്സഭ  മുന്‍ മെമ്പറും ആയ  ടി. ജെ. ആഞ്ചലോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ വിലയിരുത്തുന്ന  സമ്മേളനം, ഭാവി പ്രവര്‍ത്തന രേഖ ചര്‍ച്ച ചെയ്യും. സമ്മേളന ത്തോട് അനുബന്ധിച്ച്   കുടുംബ സംഗമം, കലാ പരിപാടികള്‍  എന്നിവയും  ഉണ്ടാകും എന്ന്  ഭാരവാഹികള്‍  അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും : സെമിനാര്‍

February 7th, 2011

ksc-notice-epathram

അബുദാബി : പ്രവാസി യുടെ കഴുത്തില്‍ മറ്റൊരു കുരുക്കു മായി എത്തുന്ന പുതിയ നികുതി നിയമത്തെ  ക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച  അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്നു.  ‘പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ജെ. ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തുന്നു.
 
ഫെബ്രുവരി 9 ബുധനാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍, പുതിയ നിയമത്തെ ക്കുറിച്ചുള്ള ആശങ്ക കളും അന്വേഷണ ങ്ങളും പങ്കു വെക്കുന്നു. സാമ്പത്തിക വിദഗ്ധര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ യു. എ. ഇ.  യുടെ വിവിധ മണ്ഡല ങ്ങളില്‍ ഉള്ള നിരവധി പേര്‍ ചര്‍ച്ച യില്‍ സംബന്ധിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം
Next »Next Page » യുവ കലാ സാഹിതി സമ്മേളനം : ടി. ജെ. ആഞ്ചലോസ് ഉല്‍ഘാടനം ചെയ്യും »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine