
മസ്കറ്റ് : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നു. ഇന്ന് (25 മാര്‍ച്ച്, വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ 5 മണി വരെ മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വോട്ടു രേഖപ്പെടുത്താം. ഒരു രക്ഷിതാവിന് ഒന്നിലേറെ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളില്‍ പഠിക്കുന്നുണ്ടെങ്കിലും ഒരു വോട്ടു മാത്രമേ രേഖപ്പെടുത്താന്‍ അനുവാദമുള്ളൂ. ഒരു ഒരു രക്ഷിതാവിന് ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താനാവൂ എന്ന നിബന്ധനയുമുണ്ട്.



കുവൈറ്റ്: കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്ച്ച് 26 ശനിയാഴ്ച ഇശാ നമസ്കാരാനന്തരം ഫഹാഹീലില്‍ പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല് മക്കാ സ്ട്രീറ്റില്‍ മിയാമിയാ റസ്റ്റോറന്റിന്റെ എതിര്‍ വശത്തുള്ള മസ്ജിദുല്‍ ഹുത്വിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ‘മാതൃകാ പ്രബോധകന്‍’ എന്ന വിഷയം സെന്റര്‍ പ്രസിഡന്റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി അവതരിപ്പിക്കും. 



























