കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ

February 23rd, 2026

dubai-police-warning-for-bike-users-ePathram
ദുബായ് : പൊതു നിരത്തിലൂടെ വാഹനം ഓടിക്കുവാൻ കുട്ടികളെ അനുവദിച്ച രക്ഷിതാവിന് എതിരെ നിയമ നടപടിയുമായി ദുബായ് പോലീസ്. കുട്ടികളുടെ ജീവൻ അപകടത്തിലാവും വിധം ഗുരുതരമായ കുറ്റമാണ് ഇത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളുടെ അറിവില്ലായ്മ വിട്ടു വീഴ്ചയ്ക്ക് കാരണമാകില്ല അത് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. ഒരു കാരണ വശാലും കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

വിനോദ ഉപാധികൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, അവക്കായി അനുവദിച്ച സ്ഥലങ്ങളിലും സുരക്ഷിതവും നിയന്ത്രിതവുമായ ഇടങ്ങളിലും മാത്രം ഉപയോഗിക്കുക.

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിക്കുകയോ ദുബായ് പോലീസിന്റെ POLICE EYE App  വഴിയോ റിപ്പോർട്ട് ചെയ്യണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജലീൽ രാമന്തളി വിടവാങ്ങി

February 23rd, 2026

ima-founder-jaleel-ramanthali-passed-away-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാവും എഴുത്തുകാരനുമായ   ജലീൽ രാമന്തളി (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് പൊന്നിച്ചി അബ്‌ദുൾ റഹിമാൻ- ഇറയത്ത് വടക്കേ പുരയിൽ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത്ത് ജലീൽ എന്ന ജലീൽ രാമന്തളി.

തിങ്കളാഴ്ച പുലർച്ചെ രാമന്തളിയിലുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ചന്ദ്രിക പത്രത്തിന്റെ അബുദാബി ലേഖകനും നിരവധി ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവും കൂടിയായ ജലീൽ രാമന്തളി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്തത്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ സമ്പൂർണ്ണ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായന ക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തക ങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ : റഹ്മത്ത്, മക്കൾ : സാമിയ, അമീന, സൽവ. മരുമക്കൾ : അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അറഫാത്ത്. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. FB PAGE

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു

February 11th, 2026

republic-day-salute-the-real-hero-2026-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി, ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച ‘സലൂട്ടിംഗ് ദ റിയല്‍ ഹീറോസ്’ എന്ന പരിപാടിയില്‍ 31 മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു. ചടങ്ങില്‍ എംബസ്സി ഡിഫന്‍സ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ലുത്ര വി. എം. മുഖ്യാതിഥി ആയിരുന്നു. വിവിധ റാങ്കുകളിൽ ഉള്ള മുന്‍കാല സൈനിക ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ സ്വീകരിച്ചു.

samskarika-vedhi-honours-former-indian-soldiers-ePathram
സ്വപ്നങ്ങളും സൗഖ്യങ്ങളും പിന്നിലാക്കി രാജ്യ സേവന ത്തിനായ് ജീവിതം സമര്‍പ്പിച്ച സൈനികര്‍ നമ്മുടെ നാടിന്റെ യഥാര്‍ത്ഥ നായകരാണ്. നാം ഇന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം ഇവരുടെ നിശബ്ദമായ ത്യാഗങ്ങളുടേയും അചഞ്ചലമായ സേവനത്തിന്റേയും ഫലമാണ് എന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അബുദാബി സാംസ്‌കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്വ ബോധവും പുതുക്കുവാൻ ഉള്ള അവസരമാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈ മാറുവാനുള്ള പ്രചോദനമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേണല്‍ ഡോ. അജയ് രാജ് ഗുപ്ത, മേജര്‍ ഡോക്ടര്‍ അമോള്‍ പാണ്ടുരംഗ് മൂറെ, സ്‌കോഡ്രന്റ് ലീഡര്‍ സംഗീത നായര്‍ എന്നിവര്‍ അവരുടെ സൈനിക അനുഭവങ്ങള്‍ പങ്കു വെച്ചു.

സാംസ്‌കാരിക വേദി പ്രസിഡണ്ട് സാബു അഗസ്റ്റിന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ബിമല്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു. വിവിധ സംഘടനാ സാരഥികളും സാമൂഹിക – സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

സാംസ്‌കാരിക വേദി നടത്തിയ ഹരോള്‍ഡ് റോബിണ്‍സന്‍ മെമ്മോറിയല്‍ കളറിംഗ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനവും മെരിറ്റ് അവാര്‍ഡും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
*Image Credit  : F B page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി

February 2nd, 2026

pets-must-be-register-in-abu-dhabi-tamm-portal-ePathram
അബുദാബി : പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗ ങ്ങളുടെ രജിസ്ട്രേഷൻ അബുദാബിയിൽ നിർബ്ബന്ധമാക്കി. എമിരേറ്റ്സ് ഐ. ഡി. നമ്പർ ഉപയോഗിച്ച് ‘താം ആപ്പ്’ വഴി രജിസ്റ്റർ ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിനായി യു. എ. ഇ. പാസ്സ് ആക്റ്റീവ് ആയിരിക്കണം. രജിസ്റ്റർ ചെയ്യാത്തവർക്ക് 1,000 ദിർഹം പിഴ ചുമത്തും

വളർത്തു മൃഗങ്ങളുമായി തൊട്ടടുത്തുള്ള വെറ്ററിനറി ക്ലിനിക്കുകൾ സന്ദർശിച്ച് മൃഗങ്ങളുടെ ആരോഗ്യ പരിശോധന, മൈക്രോ ചിപ്പ് സ്ഥിരീകരണം എന്നിവ നടത്തിയ ശേഷം ജീവനക്കാരുടെ സഹായത്തോടെ ആവശ്യമായ മെഡിക്കൽ രേഖകൾ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവ നേരിട്ട് ഗവൺമെന്‍റ് പോർട്ടലിൽ അപ് ലോഡ് ചെയ്യാം. രജിസ്ട്രേഷൻ സൗജന്യവുമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്

February 2nd, 2026

adeeb-ahamed-managing-director-lulu-financial-holding-ePathram
അബുദാബി : ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്ക് ഇടയിലും സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രവാസി ഇന്ത്യക്കാരുടെയും വിദേശ നിക്ഷേപ കരുടെയും പങ്കാളിത്തം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ പ്രതീക്ഷക്കു വക നൽകുന്നതാണ്.

ഇന്ത്യക്കു പുറത്ത് താമസിക്കുന്ന വ്യക്തികളുടെ വ്യക്തിഗത നിക്ഷേപ പരിധി 5% ൽ നിന്ന് 10% ആയി ഉയർത്തിയതും കൂടാതെ ഇവരുടെ തന്നെ മൊത്തം പരിധി 10% ൽ നിന്ന് 24% ആയി ഉയർത്തിയതും കൂടുതൽ എൻ. ആർ. ഐ. ക്കാരുടെ നിക്ഷേപം കൂട്ടാൻ സഹായകരമാകും.

TAN ഒഴിവാക്കി പ്രവാസികൾകളുടെ വസ്തുക്കൾ വിൽക്കുമ്പോൾ, വാങ്ങുന്നയാളുടെ പാൻ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് TDS നിക്ഷേപിക്കാൻ അനുവദിക്കാനുള്ള നിർദ്ദേശം, എൻ. ആർ‌. ഐ. കളായ പ്രോപ്പർട്ടി വിൽപ്പനക്കാരുടെ നടപടികൾ കൂടുതൽ ലളിതമാക്കപ്പെടും.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള വിദേശ ടൂർ പാക്കേജുകളിലും വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പണം അടക്കലു കളിലും TCS 5% ൽ നിന്ന് 2% ആയി കുറക്കുന്നതിലൂടെ കൂടുതൽ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. ടൂറിസം രംഗത്ത് കേരളം ആഗോള തലത്തിൽ തന്നെ മികവ് പുലർത്തി വരുന്നു. ഈ ഘട്ടത്തിൽ ടൂറിസം രംഗത്തിനും ഈ ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസൃതമായി വരും ബഡ്ജറ്റുകളിൽ കൂടുതൽ മികച്ച പദ്ധതികൾ പ്രഖ്യാപിക്കപ്പെടും എന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 1,3721112132030»|

« Previous Page« Previous « ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
Next »Next Page » വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി »



  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine