വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം

April 24th, 2026

online-scam-q-r-code-link-fraud-alert-ePathram
റാസ്‌ അൽ ഖൈമ : നിലവിൽ വിപണിയിൽ ലഭ്യമായ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കില്‍ വാഹന ഇൻഷ്വറൻസ് നൽകും എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾ വ്യാജം എന്ന് പോലീസ് മുന്നറിയിപ്പ്.

വിശ്വസനീയമായ ഇൻഷ്വറൻസ് കമ്പനികളുടെയും അംഗീകൃത ബ്രോക്കര്‍ മാരുടെയും പേരില്‍ തന്നെ യാണ് ഇത്തരം പരസ്യങ്ങള്‍ വരുന്നത് എന്നതിനാൽ ഇതിൽ ആകൃഷ്ടരായി പണം കൈമാറുന്നതിന് മുൻപായി പരസ്യ സ്രോതസ്സുകളുടെ ആധികാരികത ഉറപ്പു വരുത്തണം എന്നും റാസ്‌ അൽ ഖൈമ പോലീസ് അറിയിച്ചു.

വളരെ കുറഞ്ഞ നിരക്കുകൾ ഓഫർ ചെയ്യുന്നവരെ സംശയത്തോടെ സമീപിക്കുക, അത്തരം സോഷ്യല്‍ മീഡിയ എക്കൗണ്ടുകളെയും വെബ് സൈറ്റു കളെയും ജാഗ്രതയോടെ മാത്രം സമീപിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ അധികൃതര്‍ മുന്നോട്ടു വെക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും വാഹനം സ്വന്തമായി ഇല്ലാത്തവർക്കും ഇത്തരത്തിൽ ഇൻഷ്വറൻസ് പുതുക്കുവാനും ഡ്രൈവിംഗ് ലൈസൻസിൽ പിഴ ഇല്ലാതാക്കുവാനും പാർക്കിംഗ് ഫീസ് കുറഞ്ഞ നിരക്കിൽ അടക്കാം എന്നുള്ള തരത്തിൽ ഫോണിൽ sMs ആയും വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴിയും സന്ദേശങ്ങൾ ലഭിക്കാറുണ്ട്.

വിപണിയിൽ ആരും ഒന്നും നമുക്ക് വെറുതെ തരുന്നില്ല! അതിനാൽ ഇത്തരം സൗജന്യ വാഗ്ദാന ങ്ങളിൽ ചതി ഉണ്ടെന്നു മനസ്സിലാക്കുക.

അതു കൊണ്ട് സമൂഹം ജാഗ്രത പുലർത്തുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് അധികൃതരെ അറിയിക്കാൻ മടിക്കരുത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട

March 27th, 2026

warning-about-qr-code-fraud-scam-alert-ePathram

ദുബായ് : വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ പേരിലും ഉള്ള ഇ-മെയിൽ വഴി ലഭിക്കുന്ന വ്യാജ ക്യു-ആർ കോഡുകൾ, ലിങ്കുകൾ എന്നിവയിലൂടെ തട്ടിപ്പ് ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.

അടിയന്തര സേവനങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴിയും ഇത്തരം കോഡുകൾ വ്യാപകമായി പ്രചരിക്കുന്നു എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇവ സ്‌കാൻ ചെയ്താൽ വ്യക്തി വിവരങ്ങളും സാമ്പത്തിക ഡാറ്റയും മോഷ്ടിക്കാൻ ശ്രമിക്കുന്ന സൈറ്റുകളിൽ അല്ലെങ്കിൽ മാൽ വെയർ ഇൻസ്റ്റാൾ സംവിധാനങ്ങളിൽ എത്താൻ സാദ്ധ്യതയുണ്ട്.

online-scam-q-r-code-link-fraud-alert-ePathram

ക്യു-ആർ കോഡുകൾ സ്‌കാൻ ചെയ്യുന്നതിന് മുമ്പ് ഇ-മെയിലുകളുടെ ഉറവിടം പരിശോധിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിശ്വസനീയമല്ലാത്ത ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുവാനോ പാടില്ല. വ്യക്തിഗത വിവരങ്ങൾ പങ്കു വെക്കരുത്.

സംശയകരമായ Q R കോഡുകൾ സ്കാൻ ചെയ്യാനും വെബ് സൈറ്റുകൾ തിരിച്ചറിയാനും വേണ്ടി ഡി. ഇ. എസ്. സി. വികസിപ്പിച്ച ‘ആർസാം’  RZAM ആപ്പ് ഉപയോഗിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു »



  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine