വേള്‍ഡ് മലയാളി കൌണ്‍സില്‍ : കുടുംബ സംഗമം

December 28th, 2010

അലൈന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ അലൈന്‍ പ്രൊവിന്‍സ്‌ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഡിസംബര്‍ 30 വൈകീട്ട് 7  മണിക്ക് അലൈന്‍ ഹില്‍ട്ടന്‍ ഹോട്ടല്‍ ബോള്‍ റൂമില്‍  നടക്കും. തദവസരത്തില്‍ മുഖ്യ അതിഥി യായി ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ പങ്കെടുക്കും. യു. എ. ഇ. യിലെ വ്യവസായ പ്രമുഖരായ ഉമ്മന്‍ വര്‍ഗ്ഗീസ് (എം. ഡി., നൈല്‍ ജനറല്‍ കോണ്‍ട്രാക്ടിംഗ് ), ഇ. പി. മൂസാ ഹാജി (ചെയര്‍മാന്‍, ഫാത്തിമ ഗ്രൂപ്പ്) എന്നിവരെ ചടങ്ങില്‍ ആദരിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്ക് ചിരന്തന സാഹിത്യ പുരസ്കാരം

December 27th, 2010

jaleel-ramanthali-sheikh-zayed-book-epathram

ദുബായ്: ദുബായിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘ചിരന്തന’ നടത്തിയ 2009 ലെ പ്രവാസ സാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജലീല്‍ രാമന്തളിക്ക് പുരസ്കാര സമര്‍പ്പണം ദുബായില്‍ നടക്കും. ഡിസംബര്‍ 30 ന് വൈകീട്ട് 8  മണിക്ക് ദേരാ ഫ്ലോറ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

‘ശൈഖ് സായിദ്’ എന്ന  കൃതി യാണ്  ചിരന്തന യുടെ പ്രവാസ സാഹിത്യ മല്‍സര ത്തില്‍ ഒന്നാം സ്ഥാനം നേടിയത്. യു. എ. ഇ. യുടെ  രാഷ്ട്ര പിതാവും, ഭരണാധി കാരിയും ആയിരുന്ന  ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം, ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ടതായിരുന്നു. ഇതിനകം തന്നെ  നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചു. 2009  ആഗസ്റ്റില്‍ ആദ്യ പതിപ്പ്‌ പുറത്തിറങ്ങി. ഇതിന്‍റെ 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യമായി വായന ക്കാരില്‍ എത്തിച്ചിരുന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ : സമയപരിധി 6 മാസം നീട്ടി

December 27th, 2010

emirates-identity-authority-logo-epathram

അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കാനുള്ള സമയ പരിധി അധികൃതര്‍ നീട്ടി. തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കുന്നതിന് നേരത്തെ പ്രഖ്യാപിച്ചിരുന്ന  സമയ പരിധി 2010 ഡിസംബര്‍ 31 വരെ ആയിരുന്നു.  സ്വദേശി കള്‍ക്ക് കാര്‍ഡ് എടുക്കുന്നതിന് 2011 ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.  വിദേശി കള്‍ക്ക് പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ല. അവര്‍ക്ക് പുതിയ താമസ വിസ നേടുന്നതു വരെയോ പുതുക്കുന്നതു വരെയോ സമയം അനുവദിക്കും എന്ന് എമിറേറ്റ്‌സ് ഐഡന്‍റ്റ്റി അതോറിറ്റി (ഐഡ)  അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഈ സമയ പരിധിക്കകം കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാത്ത വരില്‍ നിന്ന് പ്രത്യേക പിഴ ഈടാക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കു ന്നതിനുള്ള നിര്‍ദ്ദേശ ത്തിന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍, കോര്‍പറേഷന്‍ സേവന ങ്ങള്‍ക്കും കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. പ്രത്യേക സമയ പരിധി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കുന്നത്, കാര്‍ഡ് എടുക്കാത്ത വിദേശി കള്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കും. 

ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വിദേശികള്‍  വിസ പുതുക്കുന്നത് വരെ കാത്തിരിക്കരുത് എന്നും ഭാവിയില്‍ ഒട്ടേറെ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.  കുറഞ്ഞ വരുമാന ക്കാരായ തൊഴിലാളി കളെ അപേക്ഷിച്ച് ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വര്‍ക്ക് സര്‍ക്കാര്‍ വകുപ്പു കളുമായി ഇടക്കിടെ ബന്ധപ്പെടേണ്ടി വരും എന്നതിനാല്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്ത സാഹചര്യത്തില്‍ ഇതിന് പ്രയാസം സൃഷ്ടിക്കുമെന്നും അവര്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുത് എന്നും അധികൃതര്‍ പറഞ്ഞു.

2006 – ലെ ദേശീയ നിയമ ത്തിന്‍റെയും 2007 – ലെ  മന്ത്രിസഭാ തീരുമാന ത്തിന്‍റെയും അടിസ്ഥാന ത്തിലാണ് രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയത്. കാര്‍ഡ് സ്വന്തമാക്കാത്ത വര്‍ക്ക് സര്‍ക്കാര്‍, ബാങ്കിംഗ് സേവന ങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കും എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കി യിരുന്നു.  വാഹന ങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനും, ഗതാഗത വകുപ്പിലെ മറ്റു സേവന ങ്ങള്‍ക്കും  കാര്‍ഡ് നിര്‍ബ്ബന്ധമാക്കി ക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ട്.

യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റു കളില്‍ നേരത്തേ തന്നെ വിവിധ സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയിരുന്നു.  ജനസംഖ്യ കൂടുതലുള്ള എമിറേറ്റു കളില്‍ കൂടുതല്‍ പേര്‍ കാര്‍ഡ് സ്വീകരിക്കാന്‍ ബാക്കി ഉള്ളതു കൊണ്ടാണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയ പരിധിക്ക് ഉള്ളിലും  രജിസ്‌ട്രേഷന് മുന്നോടി യായുള്ള  നടപടികള്‍ പൂര്‍ത്തി യാക്കാന്‍ കഴിയില്ല എന്ന ഘട്ടത്തില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുക യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശൂര്‍ കെ. എം. സി. സി. കുടുംബ സംഗമം

December 26th, 2010

dr-shihab-ganim-kmcc-epathram
ദുബായ്‌ : ആയിരത്തോളം വര്‍ഷങ്ങളായി തുടരുന്ന ഇന്തോ അറബ് ലോകത്തിന് തന്നെ മാതൃകയാണ് എന്ന് പ്രശസ്ത അറബ് കവി ഡോ. ശിഹാബ്‌ ഗാനിം പറഞ്ഞു. ദുബായ്‌ തൃശൂര്‍ ജില്ലാ കെ. എം. സി. സി. ഗള്‍ഫ്‌ മോഡല്‍ സ്ക്കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കവിതകളിലൂടെ ഈ ഊഷ്മള ബന്ധം തുടരുവാന്‍ താന്‍ ശ്രമിച്ചു വരികയാണ്. സച്ചിദാനന്ദന്‍, കമലാ സുരയ്യ എന്നിവരുടെ കവിതകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത തന്നെ കേരള സന്ദര്‍ശന വേളയില്‍ മലയാളികള്‍ ആദരപൂര്‍വം സ്വീകരിച്ചതും ഡോ. ശിഹാബ്‌ ഗാനിം ഓര്‍മ്മിച്ചു.

trichur-kmcc-family-meet-2010-epathram

പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. എസ്. ഖമറുദ്ദീന്‍ ഖിറാഅത്തും അവതരിപ്പിച്ചു. ദുബായ്‌ കെ. എം. സി. സി. ജന. സെക്രട്ടറി എന്‍. എ. കരീം, ട്രഷറര്‍ ഹുസൈനാര്‍ ഹാജി, സബാ ജോസഫ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വ്യവസായ പ്രമുഖരായ ജബ്ബാര്‍, ഷാഫി അന്നമനട, നെല്ലറ ഷംസുദ്ദീന്‍ എന്നിവര്‍ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഉദ്ഘാടന സെഷനില്‍ ഉബൈദ്‌ ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. ദുബായ്‌ കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി ആശംസ അര്‍പ്പിച്ചു. കണ്‍വീനര്‍ അഷ്‌റഫ്‌ മാമ്പ്ര നന്ദി പറഞ്ഞു.

trissur-kmcc-audience-epathram

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മല്‍സരങ്ങളും അറബിക് നാടോടി നൃത്തം, ഒപ്പന, കോല്‍ക്കളി, സംഗീത കലാ വിരുന്ന് എന്നിവ അരങ്ങേറി.

എന്‍. കെ. ജലീല്‍, കെ. എസ്. ഷാനവാസ്‌, ടി. കെ. അലി, ടി. എസ്. നൌഷാദ്, അഷ്‌റഫ്‌ പിള്ളക്കാട്, അലി കാക്കശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുള്ളക്കുട്ടി കവിതയും ഹമീദ്‌ വടക്കേക്കാട് ഖിറാഅത്തും അവതരിപ്പിച്ചു.

(ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കൂനന്‍ ദുബായില്‍

December 26th, 2010

koonan-manjulan-epathram

ദുബായ്‌ : കണക്ക്‌ കൂട്ടലുകളുടെ അതിരുകള്‍ ക്കുള്ളില്‍ കുടുങ്ങിപ്പോയ വര്‍ത്തമാന ഹൃദയങ്ങള്‍ക്ക്‌ ഒരു പുതിയ അനുഭവവുമായി കൂനന്‍ ദുബായില്‍ അരങ്ങേറുന്നു. പ്രശസ്ത നടനും, സംവിധായകനും, നാടകകൃത്തുമായ മഞ്ഞുളന്റെ ഏകാംഗ നാടകമായ “കൂനന്‍” ഡിസംബര്‍ 27 തിങ്കളാഴ്ച രാത്രി 8 മണിക്ക് ദുബായ്‌ ദല ഹാളില്‍ മഞ്ജുളന്‍ അവതരിപ്പിക്കും.

കൂനന്റെയും അവന്‍ കയ്യിലേന്തുന്ന പൂവിന്റെയും കുടയുടെയും സര്‍വ്വോപരി അവന്റെ വിശുദ്ധ പ്രണയത്തിന്റെയും കഥയാണ് “കൂനന്‍”

manjulan-epathram

മഞ്ജുളന്‍

പയ്യന്നൂരിനടുത്തുള്ള പെരുന്തട്ട സ്വദേശിയായ മഞ്ജുളന്‍ തൃശൂര്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ഒന്നാം റാങ്കോടെ നാടക ബിരുദം നേടി. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ക്ലാസിക്കല്‍ ഇന്ത്യന്‍ തിയേറ്ററില്‍ ബിരുദാനന്തര ബിരുദം നേടി. 1997ല്‍ കോഴിക്കോട്‌ സര്‍വകലാശാലയുടെ ജി ശങ്കരപ്പിള്ള എന്‍ഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. 1998ല്‍ “കേളു” എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 2000ല്‍ കേരള സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ നേടിയ “ചെഗുവേര” എന്ന നാടകത്തില്‍ ചെഗുവേരയായി അഭിനയിച്ചിരുന്നു. 2002ല്‍ കുട്ടികളുടെ നാടക വേദിയുടെ ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ്‌ നേടിയ ഇദ്ദേഹം ഇന്ത്യയിലെ പ്രധാനപ്പെട്ട പല നാടക ശില്‍പ്പ ശാലകളിലും അദ്ധ്യാപകനാണ്. “ഡിസംബര്‍”, “വധക്രമം” (പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നീ സിനിമകളില്‍ നായകനാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകോത്സവ ത്തില്‍ ‘ആത്മാവിന്‍റെ ഇടനാഴി’ മികച്ച നാടകം
Next »Next Page » തൃശൂര്‍ കെ. എം. സി. സി. കുടുംബ സംഗമം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine