പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ്‌ മേഖലയ്ക്ക് അവഗണന : ബിജു ആബേല്‍ ജേക്കബ്‌

January 16th, 2011

ദുബായ്‌ : മേഖലാ അടിസ്ഥാനത്തിലുള്ള  പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ എപ്പോള്‍ നടത്തുമെന്ന കാര്യം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് വ്യക്തമാക്കണമെന്നു മാധ്യമ പ്രവര്‍ത്തകനും ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ആബേല്‍ ജേക്കബ് ആവ്യശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോക്കാനയുടെ ഭാരവാഹികള്‍ക്കു  ദില്ലിയിയില്‍  കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

fokana-biju-abel-jacob-epathram

കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ ഒന്നില്‍ പോലും ഗള്‍ഫ് ഇന്ത്യക്കാര്‍ക്കു വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചില്ല. ഇത്തവണയും ഇതു തന്നെ ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് മേഖല പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ നടത്തണമെന്നു ആവശ്യം വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു ആവ്യശ്യത്തിനു നേരെ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്  അനുകൂലമായി പ്രതികരിക്കാത്തതു സങ്കടകരമാണെന്നും ആബേല്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം സജീവമാക്കുവാനും പ്രവാസികള്‍ക്കു ശക്തമായ ക്ഷേമ പദ്ധതി യാഥാര്‍ത്ഥ്യ മാകുവാനുമായി അമേരിക്ക, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്ന മലയാളി സംഘടനകള്‍ക്കിടയില്‍ ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദില്ലി ടാജ് പാലസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം പ്രസിഡണ്ട് രാജീവ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ജി. കെ. പിള്ള, മുന്‍ പ്രസിഡണ്ട് പോള്‍ കറുകപിള്ളി, ട്രഷറര്‍ ഷാജി മേച്ചേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ: കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം : തുളസീദാസ് പങ്കെടുക്കും

January 14th, 2011

short-film-competition-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം,  യു. എ. ഇ.  അടിസ്ഥാ നത്തില്‍  സംഘടിപ്പി ക്കുന്ന  ‘ഹ്രസ്വ സിനിമ മല്‍സരം’ ജനുവരി 15  ശനിയാഴ്ച വൈകീട്ട് 7.30 ന് കെ. എസ്. സി.  മിനി ഹാളില്‍ നടക്കും.  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് വിധികര്‍ത്താവ് ആയിരിക്കും.

ടൈറ്റില്‍ ഉള്‍പ്പെടെ 5 മിനിറ്റ് മാത്രം സമയ ദൈര്‍ഘ്യം ഉള്ളതും യു. എ. ഇ. യില്‍ നിന്നും ചിത്രീകരി ച്ചിട്ടുള്ള തുമായ പതിനെട്ട് മലയാള ഹ്രസ്വ സിനിമ കളാണ് മത്സര ത്തില്‍ പ്രദര്‍ശിപ്പി ക്കുന്നത്.  മത്സര ത്തിനായി ലഭിച്ച മുപ്പതിലേറെ ചിത്രങ്ങളില്‍ നിന്നാണ് മത്സര യോഗ്യമായ ഈ ചിത്രങ്ങള്‍ കണ്ടെത്തിയത്.

 ചക്രം,  നനവ്,  ഒട്ടകം,   പാഠം 2,  ഉണ്‍മ,  അസ്തമയം,  സംവേദനം, ഏകയാനം,  മുസാഫിര്‍,   കൊണ്ടതും കൊടുത്തതും, നേര്‍രേഖകള്‍, സഹയാത്രിക, മഴമേഘങ്ങളെ കാത്ത്, ബെഡ്സ്പേസ് അവൈലബിള്‍,   എ ക്രെഡിബിള്‍ ലൈഫ്, ഡെഡ് ബോഡി,  ഗുഡ് മോണിംഗ്,  ജുമാറാത്ത്,  എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

മത്സര ത്തില്‍ നിന്ന് തെരെഞ്ഞെടുക്ക പ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ്,  വസ്ത്രാലങ്കാരം എന്നിവയ്ക്ക് ഒന്നും  രണ്ടും സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുന്ന തായിരിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരോല്‍സവം ഇന്ന്

January 14th, 2011

kerotsavam-2011-epathram

ദുബായ്‌ : കേരളത്തിലെ എന്‍ജിനിയറിംഗ് കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ കേര (KERA – Kerala Engineering Alumni) സംഘടിപ്പിക്കുന്ന കേരോല്‍സവം ഇന്ന് (14 ജനുവരി വെള്ളിയാഴ്ച) ദുബായില്‍ കൊടിയേറും. ഖിസൈസ്‌ എത്തിസലാത്ത്‌ അക്കാദമിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന ഉത്സവം രാത്രി പത്തു മണി വരെ ഉണ്ടാവും. ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്‌ എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊടിയേറ്റം, എഴുന്നെള്ളത്ത്‌, കഥാപ്രസംഗം, ഒപ്പന, ഓട്ടംതുള്ളല്‍, കോല്‍ക്കളി, തിരുവാതിരക്കളി, കൊയ്ത്തുപാട്ട്, നാടോടി നൃത്തം എന്നിങ്ങനെയുള്ള പരിപാടികള്‍ 10:15ന് നടക്കുന്ന കലാശ കൊട്ടോടെ അവസാനിക്കും.

കൈ നോട്ടക്കാരന്‍, സൈക്കിള്‍ യജ്ഞം, വെളിച്ചപ്പാട്‌, നാടന്‍ കളികള്‍, തട്ട് കടകള്‍ എന്നിങ്ങനെ നിരവധികള്‍ ആകര്‍ഷണങ്ങള്‍ കേരോല്സവത്തിന്റെ പ്രത്യേകതയാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ചെറുകഥാ മത്സരം

January 13th, 2011

palm-pusthakappura-epathramഷാര്‍ജ :  പാം പുസ്തകപ്പുര യുടെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷാ പ്രചര ണാര്‍ത്ഥം യു. എ. ഇ. യി ലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി  ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.  എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് മല്‍സര ത്തില്‍ പങ്കെടുക്കാം.
 
ജനുവരി 14  വെള്ളിയാഴ്ച  വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌. വിജയി കള്‍ക്ക് സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, പ്രോത്സാഹന സമ്മാന ങ്ങളും ജനുവരി 21 നു ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷ നില്‍ നടക്കുന്ന പാം പുസ്തക പ്പുര യുടെ വാര്‍ഷിക സാഹിത്യ സമ്മേളന ത്തില്‍ വച്ചു സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക: 050  41 46 105, 050 20 62 950

- pma

വായിക്കുക: ,

1 അഭിപ്രായം »

പുകവലി ഉപേക്ഷിച്ച് പ്രതിവര്‍ഷം 2520 ദിര്‍ഹം സമ്പാദിക്കുക: കെ. വി. ഷംസുദ്ധീന്‍

January 13th, 2011

k.v.shamsudheen-changatham-meet-epathram

അബുദാബി : പ്രവാസി കള്‍ പുകവലി ശീലം ഉപേക്ഷിക്കണം എന്നും അതുവഴി പ്രതിവര്‍ഷം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന 2520 ദിര്‍ഹം സമ്പാദിക്കാന്‍ കഴിയുമെന്നും മദ്യപാന ശീലം ഉപേക്ഷിക്കുക യാണെങ്കില്‍ ഇതിലും ഇരട്ടി സമ്പാദിക്കാന്‍ കഴിയുമെന്നും പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്​പദമാക്കി ചങ്ങാത്തം ചങ്ങരംകുള ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
 
ദുര്‍വ്യയം പ്രവാസി യുടെ സഹജമായ സ്വഭാവ മായി മാറിയിരിക്കുക യാണെന്നും ഇതു നാം അറിയാതെ തന്നെ നമ്മെ നശിപ്പിക്കുക യാണെന്നും അദ്ദേഹം നിരവധി ഉദാഹരണ ങ്ങള്‍ സഹിതം  സമര്‍ത്ഥിച്ചു.

മാസ വരുമാന ത്തില്‍ 20 ശതമാനം എങ്കിലും സമ്പാദ്യ ത്തിലേക്ക് നീക്കി വെക്കാനോ ലാഭകര മായ മേഖല കളിലേക്ക് നിക്ഷേപം നടത്താനോ നാം തയ്യാറാകണം. ‘പല തുള്ളി പെരു വെള്ളം’ എന്ന രീതി യില്‍ ഇതു പ്രവാസി  ക്ക് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവഗണന കൂടാതെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ ആവും എന്നും അദ്ദേഹം വിശദീകരിച്ചു.
 
ചങ്ങാത്തം പ്രസിഡന്‍റ് നൗഷാദ് യൂസഫ്  അദ്ധ്യക്ഷത വഹിച്ചു.  മാധവന്‍ മൂക്കുതല, റഷീദ് മാസ്റ്റര്‍, രാമകൃഷ്ണന്‍, ജബ്ബാര്‍ ആലംകോട്, ഷെരീഫ് കാളച്ചാല്‍, അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.  ചങ്ങാത്തം ജനറല്‍ സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഫൈസല്‍ മൂച്ചിക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. കലോത്സവം : തിരശ്ശീല ഉയരുന്നു
Next »Next Page » സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ചെറുകഥാ മത്സരം »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine