അബുദാബി : പ്രകൃതിയെ സ്നേഹിക്കണമെന്നും അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണ് എന്ന് ഓര്‍മ്മപ്പെടുത്തി വൃക്ഷ തൈകള്‍ നട്ടു കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ അഞ്ചാമത് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന സമ്മേളനത്തിന് തിരശ്ശീല വീണു.
ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ് സ്നേഹം. അലിവുള്ളവര്‍ക്ക് വാക്കുകളുടെ ഘനം താങ്ങുവാന്‍ സാധിക്കില്ല. എല്ലാ അക്രമങ്ങളോടും അക്രമത്തിന്റെ ചിഹ്നങ്ങളോടും യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മാത്രമേ ‘സമാധാനത്തിന്റെ വൈരുദ്ധ്യാത്മകത’ നമുക്ക് അന്വര്‍ത്ഥമാക്കാന്‍ സാധിക്കുകയുള്ളു. ആ സമാധാനത്തെ സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവിടെ സഭ ഏറ്റെടുത്തിട്ടുള്ളത്. എല്ലാവരുടെയും ഹൃദയത്തില്‍ സമാധാനം ഉണ്ടാകണം. ആളുകളുടെ ഉള്ളില്‍ അറിയാതെ ഒരു കാഠിന്യം വളരുന്നതു നമ്മെ അലോസര പ്പെടുത്തുന്നുണ്ട്. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ഡോ. അബ്ദുസമദ് സമദാനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സമ്മേളന പ്രതിനിധികളെ ഓര്‍മ്മപ്പെടുത്തി.
അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളി കര്‍പ്പോസ് തിരുമേനി അദ്ധ്യക്ഷനായിരുന്നു. കത്തീഡ്രല്‍ സെക്രട്ടറി ശ്രീ. ഇ. ജെ. ജോയിക്കുട്ടി സ്വാഗതവും ശ്രീ. ജോണ്‍ സാമുവേല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ റവ. ഫാ. ജോര്‍ജ്ജ് ഏബ്രാഹാം, റവ. ഫാ. മനോജ് എം. ഏബ്രാഹാം, റവ. ഫാ. ബിജൂ. പി. തോമസ്സ് , റവ. ഫാ. ജോണ്‍ കുര്യന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് സുവനീറിന്റെ പ്രകാശനം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. അഖില മലങ്കര ക്വിസ് മത്സര വിജയികളായ ജോബ് സാം മാത്യൂ, ബിന്‍സി ബാബു, ഇന്ത്യയ്ക്കു വെളിയിലെ മികച്ച യൂണിറ്റ് അവാര്‍ഡ്, ഡല്‍ഹി ഭദ്രാസനത്തിന്റെ മെട്രോപ്പോലിറ്റന്‍ അവാര്‍ഡ് അബുദാബി യൂണിറ്റിന് കൈമാറി. യു.എ.ഇ. സോണല്‍ കമ്മിറ്റിയുടെ പദ്ധതിയായ ‘ജ്യോതിസ്സ്’ ന്റെ ആദ്യ ഗഡു യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി റവ. ഫാ. സ്റ്റീഫന്‍ വറുഗീസിന് കൈമാറി