
ദുബായ് : ദുബായില്‍ നാല് വയസുകാരി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പോലീസ് പിടിയിലായ മൂന്നു പേര്‍ക്ക് മാതൃകാ പരമായി കടുത്ത ശിക്ഷ തന്നെ ലഭിക്കേണ്ടത് ആവശ്യമാണ് എന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. ഈ നാട്ടില്‍ ഇങ്ങനെയൊന്നും പതിവുള്ളതല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നത് മറു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ ക്രമാതീതവും അനിയന്ത്രിതവുമായ പെരുപ്പം മൂലമാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഭയം തോന്നിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് സ്ക്കൂള്‍ അധികൃതരും ഭാഗികമായി ഉത്തരവാദികളാണ് എന്നും പോലീസ് മേധാവി അറിയിച്ചു. പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസില്‍ എന്ത് കൊണ്ട് അധികൃതര്‍ സ്ത്രീകളെ ജോലിക്ക് നിയോഗിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.
നവംബര്‍ 11ന് ശിശു ദിന ആഘോഷങ്ങള്‍ സ്ക്കൂളില്‍ നടന്ന അന്നാണ് 4 വയസുള്ള ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്ക്കൂള്‍ ബസിലെ ഡ്രൈവറും, കണ്ടക്ടറും, ബസില്‍ കുട്ടികളെ പരിപാലിക്കേണ്ട ചുമതലയുള്ള ആളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ വസ്ത്രം പരിശോധിച്ചപ്പോള്‍ അതില്‍ രക്തം പുരണ്ടതായി കണ്ടു. കുട്ടിയെ കൂട്ടി ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക് തിരിക്കുകയും മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു വിശദ പരിശോധന നടത്തി. കുട്ടിയുടെ വസ്ത്രങ്ങളില്‍ കണ്ട പാടുകള്‍ രക്തത്തിന്റെയും ശുക്ലത്തിന്റെയും ആയിരുന്നു എന്നും, ബലാല്‍സംഗം നടന്നതായും വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.
സ്ത്രീപീഡനം 15 വര്ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. എന്നാല്‍ കുഞ്ഞിന്റെ പ്രായവും കുഞ്ഞിനേറ്റ ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്ത് ജീവ പര്യന്തം ശിക്ഷയും ലഭിക്കാവുന്നതാണ് എന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബലാല്‍സംഗ കുറ്റമാണ് പ്രതികളുടെ മേല്‍ ഉള്ളതെങ്കില്‍ വധ ശിക്ഷയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.



ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി യെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് : കെ. എച്. എം. അഷ്‌റഫ്, ജനറല്‍ സെക്രട്ടറി : അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ട്രഷറര്‍ : റസാക്ക് അല്‍ വാസല്‍. 
ദുബായ് : മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങു ന്നതിനിട യില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിട യാക്കിയ സംഭവ ത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചിച്ചു
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മുപ്പത്തി നാലാമത് ഐ. എസ്. സി. – അപ്പെക്‌സ് യു. എ. ഇ. ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ജനുവരി 27 മുതല്‍ ഐ. എസ്. സി. ഓഡിറ്റോറി യത്തില്‍ ആരംഭിക്കും. ഫെബ്രുവരി 15 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ജി. സി. സി. യിലെ പ്രമുഖ രായ ബാഡ്മിന്‍റണ്‍ താരങ്ങള്‍ അണിനിരക്കും. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു. എ. ഇ. എന്നീ രാജ്യങ്ങ ളിലെ ദേശീയ താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.


























