അജ്മാന്‍ കെ. എം. സി. സി. ഇഫ്താര്‍ സംഗമം

August 30th, 2010

ajman-kmcc-iftar-epathram

അജ്മാന്‍ : അജ്മാന്‍ കെ. എം. സി. സി. മനാമ ഹാളില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ യു. എ. ഇ. കെ. എം. സി. സി. ജന. സെക്രട്ടറി യഹ്യ തളങ്കര പ്രസംഗിക്കുന്നു. ഇബ്രാഹിം എളേറ്റില്‍, സൂപ്പി പാതിരപ്പറ്റ, ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ തുടങ്ങിയവര്‍ വേദിയില്‍.

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു

August 30th, 2010

literacy-epathram

ദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര  സാക്ഷരതാ ദിന’ ആചരണം പൂര്‍വ്വാധികം വിപുലമായി ദുബായില്‍ സംഘടിപ്പിക്കുന്നു.

ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി 9 മണിക്ക് ദുബായ്‌ ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തിലാണ് സംഗമം.

“നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും” എന്ന വിഷയത്തില്‍ കെ. എം. അബ്ബാസ്, ജലീല്‍ പട്ടാമ്പി, ഇസ്മയില്‍ മേലടി, നാസര്‍ ബേപ്പൂര്‍, റീന സലീം, ജിഷി സാമുവല്‍, സ്വര്‍ണ്ണം സുരേന്ദ്രന്‍, ഇ. സാദിഖലി, വി. എം. സതീഷ്, ഒ. എസ്. എ. റഷീദ്, കെ. കെ. മൊയ്തീന്‍ കോയ, റാം മോഹന്‍ പാലിയത്ത് എന്നിവര്‍ പങ്കെടുക്കുന്ന സിമ്പോസിയത്തില്‍ അഡ്വ. ജയരാജ് തോമസ് മോഡറേറ്റര്‍ ആയിരിക്കും.

ഇതോടനുബന്ധിച്ച് “സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക” യുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വര്‍ഷമായി നടന്നു വരുന്ന “ലോക വായനാ വര്‍ഷം” ആഘോഷങ്ങളുടെ സമാപനവും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നീതിയേയും അനീതിയേയും വ്യക്തമായി മനസ്സിലാക്കുക : എം. എം. അക്ബര്‍

August 30th, 2010

mm-akbar-dubai-epathram

ദുബായ്‌ : ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ക്ക് വിലക്കുകളില്ലെന്നും, അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്ക്കാര കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“കേരളത്തില്‍ അടുത്ത കാലത്ത് നടന്ന കൈ വെട്ട് കേസ് അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇന്ത്യ പോലുള്ള രാജ്യത്ത് നിയമം കൈയ്യില്‍ എടുക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല.

mm-akbar-audience-epathram

ചോദ്യ പേപ്പര്‍ വിവാദത്തില്‍ കേരളത്തിലെ ജുഡീഷ്യറി വ്യക്തമായ നടപെടിയെടുത്തു. ഹൈക്കോടതി വിധി തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. ചോദ്യ പേപ്പര്‍ എഴുതിയ ആളെ സസ്പെന്‍ഡ്‌ ചെയ്തു. പോലീസ് അയാള്‍ക്കെതിരെ കേസുമെടുത്തു. എന്നാല്‍ ഇത്തരം അനുകൂല നടപടികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അപകടകരമായ പ്രവണതയാണ്.

ചില ആളുകള്‍ക്ക് മുസ്ലീംകള്‍ എപ്പോഴും പീഡിപ്പിക്ക പ്പെടണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നി പോകുന്നു. ഇവരുടെ രാഷ്ട്രീയം നിലനില്‍ക്കാന്‍ ഇത് വേണമെന്ന സ്ഥിതിയാണ്. കോടതിയും ഭരണകൂടവും നല്ല നടപടികള്‍ സ്വീകരിക്കുമ്പോഴും കുറേയാളുകള്‍ നികൃഷ്ടമായ ആക്രമണങ്ങള്‍ നടത്തുന്നു. ഒരു മുസ്ലിമും ഇതിനെ അനുകൂലിക്കരുത്. മാത്രമല്ല, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുസ്ലീംകള്‍ മുന്നില്‍ നില്‍ക്കുകയും വേണം. അവരെ നിയമത്തിന് വിട്ട് കൊടുക്കണം. അവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ മാത്രമല്ല ഇസ്ലാമിന്റെയും, മുസ്ലിമിന്റെയും ശത്രുക്കളാണ്. മുസ്ലീം ഒരു ക്രൂരത ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുകയും അമുസ്ലിം ക്രൂരത ചെയ്യുമ്പോള്‍ അതിനെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി (സ) യുടെ ഭാഷയില്‍ വര്‍ഗ്ഗീയതയാണ്. നീതിയേയും, അനീതിയേയും വ്യക്തമായി മനസ്സിലാക്കുവാനും എം. എം. അക്ബര്‍ ആഹ്വാനം ചെയ്തു.

“ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന പി. ജെ. ആന്റണിയുടെ പുസ്തകം നിരോധിക്കണ മെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ തെരുവിലി റങ്ങിയപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് മുസ്ലീം നേതാക്കള്‍ ചെയ്തത്. ക്രിസ്തുവായാലും, കൃഷ്ണനായാലും, മുഹമ്മദ് നബിയായാലും വിമര്‍ശനത്തിനുമപ്പുറം ദുഷിച്ച പ്രയോഗങ്ങള്‍ നടത്തിയാല്‍ സമൂഹം ഒന്നടങ്കം അതിനെ എതിര്‍ക്കേണ്ടതുണ്ട്. എം. എഫ്. ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചപ്പോള്‍ അതിനെ മുസ്ലീകള്‍ എതിര്‍ത്തു. ഒരു മുസ്ലീം നേതാവും അതിനെ അനുകൂലിച്ചില്ല.

പ്രവാചക നിന്ദ ഈമെയിലിലൂടെ പ്രചരിക്കുന്നത് തെറ്റാണ്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ ഒരാളും ഇത് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കരുത്. കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങളും ഈ നീക്കത്തില്‍ നിന്ന് പിന്മാറണം.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാന ഹാളിന് പുറമെ സ്ത്രീകള്‍ക്ക് പ്രത്യേകമായും, പുറത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളിലൂടെ പരിപാടികള്‍ വീക്ഷിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു

പ്രൌഡ ഗംഭീരമായ ഈ പ്രഭാഷണ വേദിയില്‍ സംഘാടനത്തിന്റെ പിഴവ് മൂലം ചില കല്ലുകടികളും ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നു. 10 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് നേരത്തെ തന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. സമീപത്തെ പള്ളിയില്‍ നിന്ന് രാത്രി നമസ്ക്കാരം കഴിഞ്ഞ് 9 മണിയോടെ പ്രധാന ഹാളില്‍ പ്രവേശിച്ച ഇവരെ സംഘാടകര്‍ പുറത്തേക്ക് മാറ്റി. കാരണം തിരക്കിയപ്പോള്‍ ഇനിയും ഹാളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുണ്ടെന്നായിരുന്നു ഇവരുടെ മറുപടി. പുറത്തെ മുറുമുറുപ്പുകള്‍ അധികമായപ്പോള്‍ സംഘാടകര്‍ തന്നെ ഇവരെ അകത്തേക്ക് വിളിക്കുകായും ചെയ്തു. അതിനോടൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുവാനുള്ള അവസരവും നിഷേധി ക്കുകയുണ്ടായി. മുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഇടത്തേയ്ക്കുള്ള പ്രവേശന വാതില്‍ അകത്ത് നിന്ന് പൂട്ടിയതാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ തടസ്സമായത്. കൈരളി / പീപ്പിള്‍ ചാനലിന്റെ പ്രതിനിധി പല തവണ സംഘാടകരോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ താനും ഉള്‍പ്പെടുന്നു എന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നും യു. എ. ഇ. യിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ കെ. എ. ജബ്ബാരി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എം.എം. അക്ബര്‍ ദുബായില്‍

August 27th, 2010

mm-akbar-epathram

ദുബായ്‌ : ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി) രാത്രി പത്ത്‌ മണിക്ക് “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ ഖിസൈസിലുള്ള ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ എം. എം. അക്ബര്‍ പ്രസംഗിക്കും. ചടങ്ങില്‍ ദുബായ്‌ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ദുബായ്‌ ഹോളി ഖുര്‍ആന്‍ പുരസ്കാര സമിതി പ്രതിനിധികളും മറ്റ് അറബ് പ്രമുഖരും സംബന്ധിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്.

ദുബായിലെ എല്ലാ ഇസ്ലാഹി സെന്ററുകളില്‍ നിന്നും രാത്രി 8 മണിക്ക് വാഹനങ്ങള്‍ പുറപ്പെടും. ഖിസൈസ്‌ ഭാഗത്തേക്ക്‌ പോകുന്ന എല്ലാ ആര്‍. ടി. എ. ബസുകളും പ്രഭാഷണ സ്ഥലത്ത് കൂടെയാണ് കടന്നു പോകുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.

നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍പ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ തായിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെ ഇഷ്ടപ്പെടുന്ന എം. എം. അക്ബറിന്റെ പ്രഭാഷണം ദുര്ഗ്രാഹ്യത ഇല്ലാത്തതും തികച്ചും ലളിതവുമാണ്. ആയിരങ്ങളെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 04 3394464

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എസ്.വൈ.എസ്. സാന്ത്വനം പദ്ധതി

August 27th, 2010

khaleel-thangal-1-epathramദുബായ്‌ : സാന്ത്വനം എന്ന പേരില്‍ എസ്‌. വൈ. എസ്‌. നടപ്പിലാക്കുന്ന ജീവ കാരുണ്യ, ആതുര സേവന പ്രവര്‍ത്തനങ്ങളുടെ തൃശൂര്‍ ജില്ലാ തല വിഭവ സമാഹരണ ഉദ്ഘാടനം അല്‍ ശിഫ മെഡിക്കല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. മുഹമ്മദ്‌ കാസിമില്‍ നിന്നും സഹായം സ്വീകരിച്ച്‌ ജില്ലാ ഖാസി സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. ദുബൈ മര്‍കസില്‍ നടന്ന ജില്ലാ മഹല്ല്‌ സൗഹൃദ സംഗമത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ്‌ പി. കെ. ബാവ ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.

ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സ്‌ സര്‍വീസ്‌, 50 മഹല്ലുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, 500 രോഗികള്‍ക്ക്‌ പ്രതിമാസ മെഡിക്കല്‍ അലവന്‍സ്‌, 500 കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യ റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംഗമത്തില്‍ മാടവന ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍, എ. കെ. അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, കെ. ആര്‍. നസ്‌റുദ്ദീന്‍ ദാരിമി, വി. സി. ഉമര്‍ഹാജി, വരവൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി, സി. എം. എ. കബീര്‍ മാസ്റ്റര്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, പി. എസ്‌. എം. കമറുദ്ദീന്‍ പാവറട്ടി, അബൂബക്കര്‍ ഹാജി നാട്ടിക, കുഞ്ഞി മുഹമ്മദ്‌ സഖാഫി തൊഴിയൂര്‍, പി. എ. മുഹമ്മദ്‌ ഹാജി, നവാസ്‌ എടമുട്ടം എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ സഖാഫി വാടാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഭീതിക്ക് കാരണം കൈനോറ്റോ ഫോബിയ
Next »Next Page » എം.എം. അക്ബര്‍ ദുബായില്‍ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine