അബുദാബി : അബുദാബി മലയാളി സമാജം ഒരുക്കുന്ന ‘കേരളോത്സവം’ ഡിസംബര്‍ 30, 31 (വ്യാഴം, വെള്ളി) ദിവസ ങ്ങളില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും. നാടന്‍ കേരളീയ വിഭവങ്ങള്‍ ഒരുക്കിയ തട്ടുകടകള്‍, പ്രമുഖ കച്ചവട സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന സ്റ്റാളുകള്‍, സ്‌കില്‍ ഗെയിമുകള്‍, വിനോദ മല്‍സര ങ്ങള്‍, തത്സമയ സമ്മാന നറുക്കെടുപ്പു കള്‍, എന്നിവ കേരളോത്സവ ത്തിന്‍റെ മുഖ്യ ആകര്‍ഷക ങ്ങളാണ്. പുലിക്കളി, കളരി പ്പയറ്റ്, കോല്‍ക്കളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, ഗാനമേള, അടക്കം നിരവധി കലാ പരിപാടി കള്‍ ഈ രണ്ടു ദിവസ ങ്ങളിലായി അരങ്ങേറും.
അഞ്ചു ദിര്‍ഹ ത്തിന്‍റെ പ്രവേശന കൂപ്പണ്‍ വഴി, വെള്ളിയാഴ്ച നടക്കുന്ന ‘കേരളോത്സവം’ നറുക്കെടുപ്പില്‍ നിസാന്‍ കാര്‍ ഉള്‍പ്പെടെ 25 ആകര്‍ഷ കങ്ങളായ സമ്മാനങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 02 66 71 400



അബുദാബി : ലോക മലയാളി കൌണ്‍സിലിന്റെ പേരില്‍ അലൈനില്‍ നടത്തുന്ന കുടുംബ സംഗമം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്ന് ലോക മലയാളി കൌണ്‍സില്‍ അബുദാബി ഭാരവാഹികള്‍ അറിയിച്ചു. അലൈന്‍ പ്രൊവിന്‍സ് എന്നൊരു പ്രൊവിന്‍സ് തന്നെ ലോക മലയാളി കൌണ്‍സില്‍ രൂപീകരിച്ചിട്ടില്ല എന്നിരിക്കെ ലോക മലയാളി കൌണ്‍സില്‍ അലൈന്‍ പ്രൊവിന്‍സിന്റെ പേരില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണ് എന്നത് അറിയില്ല എന്നാണ് ദുബായ് പ്രോവിന്സും വിശദീകരിക്കുന്നത്. ഈ കാര്യം ലോക മലയാളി കൌണ്‍സിലിന്റെ വെബ് സൈറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ പ്രോവിന്സുകള്‍ മാത്രമേ യു. എ. ഇ. യില്‍ നിലവില്‍ ഉള്ളൂ എന്നത് വെബ് സൈറ്റില്‍ വ്യക്തമാണ്.
കുവൈറ്റ് : “അറിവ് സമാധാനത്തിന്” എന്ന തലക്കെട്ടില്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ എം. എസ്. എം. കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റര്‍ അബ്ബാസിയ വെസ്റ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31ന് വെള്ളിയാഴ്ച വൈകിട്ട് നിശാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് അബ്ബാസിയ ഉക്കാശ മസ്ജിദില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പഠനം, ദുആ പഠനം, വിശ്വാസ പഠനം, ചരിത്ര പഠനം, ഉദ്ബോധനം എന്നിവയ്ക്ക് യഥാക്രമം ഹാഫിദ് മുഹമ്മദ് അസ്ലം, മൌലവി അബ്ദുല്ല കാരക്കുന്ന്‍, മുജീബുറഹ്മാന്‍ സ്വലാഹി, അഷ്റഫ് എകരൂല്‍, പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 24342948, 97476250, 97399287 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


























