ശരത് ചന്ദ്രന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും

June 10th, 2010

c-sarathchandranറിയാദ്: മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് വീണു മരിച്ച പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സി. ശരത് ചന്ദ്രന്റെ അനുസ്മരണാര്‍ഥം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ‘ശരത്കാല ഓര്‍മ്മകള്‍’ എന്ന പേരില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ആശയ സംവാദവും സംഘടിപ്പിക്കുന്നു. ഈ മാസം 16ന് റിയാദില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററി ഫിലിമുകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നെണ്ണം പ്രദര്‍ശിപ്പിക്കും.

ഡോക്യുമെന്ററികളെ അടിസ്ഥാന പ്പെടുത്തിയുള്ള തുറന്ന സംവാദവും നടക്കും. കൂടാതെ ബ്രിട്ടീഷ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റിയാദില്‍ 10 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചിട്ടുള്ള ശരത് ചന്ദ്രനെ കുറിച്ച് അദ്ദേഹത്തിന്റെ റിയാദിലെ സുഹൃത്തുക്കളും ആസ്വാദകരും ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.

പ്ലാച്ചിമട, ചാലിയാര്‍, ചാലക്കുടി മുതല്‍ ഭൂവനേശ്വറിലെ പോസ്കോ വിരുദ്ധ സമരം വരെ പാരിസ്ഥിതിക മനുഷ്യാവകാശ വിഷയങ്ങളില്‍ ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ഡോക്യുമെന്ററി സംവിധായകനെന്ന നിലയിലും മുന്‍നിര പ്രവര്‍ത്തകനായി സജീവമായി നിലയുറപ്പിച്ചിരുന്ന ശരത് തികഞ്ഞ മനുഷ്യ സ്നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു.

പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള ‘ഒരു സ്വപ്നവും ആയിരം ദിവസവും’, ‘ചാലിയാര്‍ അന്തിമ പോരാട്ടം’, സേവ് വെസ്റ്റേണ്‍ ഘട്ട്സ് മാര്‍ച്ച്, വയനാട്ടിലെ ആദിവാസി ശിശുക്കളെ കുറിച്ചുള്ള ‘കനവ്’, സൈലന്റ് വാലിയെ കുറിച്ചുള്ള ‘ഒണ്‍ലി ഒണ്‍ ആക്സ്വേ’, ജോണ്‍ എബ്രഹാമിനെ കുറിച്ചുള്ള ‘യുവേഴ്സ് ട്രൂലി ജോണ്‍’, ചെങ്ങറ ഭൂ സമരം വിഷയമായ ‘ഭൂമിക്ക് വേണ്ടി മരിക്കുക’, മുത്തങ്ങ സമരത്തെ ആസ്പദമാക്കിയ ‘എവിക്റ്റഡ് ഫ്രം ജസ്റ്റീസ്’ തുടങ്ങി നിരവധി ഡോക്യുമെന്ററികളിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്ന ശരത് ചന്ദ്രന്‍ പ്രവാസികളെ കുറിച്ചുള്ളതടക്കം നിരവധി ഡോക്യുമെന്ററി സംരംഭങ്ങള്‍ പാതി വഴിയിലാക്കിയാണ് രണ്ട് മാസം മുമ്പ് വിധിക്ക് കീഴടങ്ങിയത്.

തൃശൂരില്‍ നിന്ന് എറണാകുള ത്തേയ്ക്കുള്ള യാത്രയ്ക്കിടെ, കൊടകരക്ക് സമീപം ട്രെയിനില്‍ നിന്ന് മറ്റൊരാളോടൊപ്പം വീണു മരിക്കുകയായിരുന്നു. കേരളത്തിലെ പ്രശസ്തമായ വീഡിയോ ഫിലിം ഫെസ്റ്റിവലായ ‘വിബ്ജിയോര്‍’ന്റെ സ്ഥാപകരില്‍ ഒരാളും, മുന്‍ നിര പ്രവര്‍ത്തകനുമായിരുന്നു. ശരത്തിന്റെ പേരില്‍ മികച്ച പാരിസ്ഥിതിക ലേഖനങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ദൃശ്യ മാധ്യമ റിപ്പോര്‍ട്ടിംഗിനും റിയാദ് മീഡിയ ഫോറം ഏര്‍പ്പെടുത്തുന്ന പുരസ്കാരം സംബന്ധിച്ച പ്രഖ്യാപനം ഈ പരിപാടിയില്‍ നടക്കും. മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പരിപാടിയില്‍ പ്രവേശനം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും നജിം കൊച്ചുകലുങ്ക് (0568467926), ഷഖീബ് കൊളക്കാടന്‍ (0502859984) എന്നിവരുമായി ബന്ധപ്പെടണമെന്ന് റിംഫ് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ആശ്വാസമായി പരുമല മെഡിക്കല്‍ മിഷന്‍

June 9th, 2010

cancer-careഅബുദാബി : കേരളത്തിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആതുര സേവന രംഗത്ത് വലിയ മുന്നേറ്റം നടത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭ ആരോഗ്യ രംഗത്ത് പുതിയ ഒരു കാല്‍വെയ്പ് കൂടി നടത്തുന്നു. പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി യോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ആശു​പത്രി സ്ഥാപിച്ചു കൊണ്ടാണ് ഇത് എന്ന് പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശു​പത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അബുദാബിയില്‍ പറഞ്ഞു. ചികില്‍സാ കേന്ദ്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ഇവിടെ എത്തിയ അദ്ദേഹം, സെന്‍റ്. ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.

ക്യാന്‍സറും അനുബന്ധ രോഗങ്ങളും കൊണ്ടുള്ള കഷ്ടതയോടൊപ്പം  താങ്ങാനാവാത്ത ചികില്‍സാ ചെലവുകളും കൂടിയാവുമ്പോള്‍ രോഗികളും ബന്ധുക്കളും ദുരിതത്തി ലാഴുന്നു. ഇതു കൊണ്ട് ഉണ്ടാകുന്ന സാമൂഹികമായ പ്രതിസന്ധി തിരിച്ചറിഞ്ഞ്, സാധാരണക്കാരന്  പ്രാപ്യമാവും വിധം ക്യാന്‍സര്‍ ചികിത്സയെ ജനകീയ വല്കരിക്കാനാണ്  ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

3.5 ലക്ഷം ചതുരശ്ര അടിയില്‍ എട്ടു നിലകളിലായി  പണിയുന്ന ക്യാന്‍സര്‍ സെന്‍ററിന് 100 കോടി ചെലവ് പ്രതീക്ഷിക്കുന്നു.  സ്വദേശത്തെയും വിദേശത്തെയും പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടാവും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സു കളുടെ നിര്‍ലോഭമായ സഹകരണം  പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

ജാതി മത ഭേതമന്യേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും  സൗജന്യ ചികിത്സയും പദ്ധതിയുടെ ഭാഗമായുണ്ട്.

parumala-medical-mission

ഇടത്തു നിന്നും: സെക്രട്ടറി എ.ജെ. ജോയിക്കുട്ടി, ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഫാദര്‍. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടിപ്പണിക്കര്‍

ചിത്രങ്ങള്‍: ജാക്സണ്‍ (ജോയ്‌ സ്റ്റുഡിയോ)

പരുമല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോജക്ടിന്‍റെ ഭാഗമായി മോപ്‌സ് – മാര്‍ ഒസ്താത്തിയോസ് പാലിയേറ്റീവ് സര്‍വ്വീസ്  എന്ന പേരില്‍ ത്രിതല സാന്ത്വന പരിചരണ പദ്ധതി നടത്തി വരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എട്ടു പഞ്ചായത്തു കളിലെ സാന്ത്വന ചികിത്സാ സേവനം ആവശ്യമായ രോഗികളെ, അവരുടെ വീടുകളില്‍ എത്തി സൗജന്യ മരുന്നും ചികിത്സാ നിര്‍ദേശങ്ങളും മാനസിക പിന്തുണ യും നല്‍കുന്ന ഈ പദ്ധതി മാര്‍ ഒസ്ത്താത്തിയോസ് ഷെയറിംഗ് ട്രസ്റ്റുമായി സഹകരിച്ചാണ് നടത്തുന്നത്.

സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ അഞ്ചു കോടി രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ്‌ മാസത്തില്‍ പരുമലയില്‍ നടക്കും.  ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷന്‍, ട്രോമ കെയര്‍, തുടങ്ങിയ വിഭാഗങ്ങളും  ഇവിടെ പ്രവര്‍ത്തിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍  സെന്‍റ്. ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പ്പണിക്കര്‍, കത്തീഡ്രല്‍ സെക്രട്ടറി എ. ജെ.  ജോയിക്കുട്ടി എന്നിവരും സംബന്ധിച്ചു.

വിശദ വിവര ങ്ങള്‍ക്കായി www.sghospital.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു കയോ 050 27 21 878, 050 44 39 567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ്‌ നല്‍കി

June 9th, 2010

muhammed-hashim-deshabhimaniറിയാദ്‌: നാട്ടിലേക്ക്‌ സ്ഥലം മാറി പോകുന്ന ദേശാഭിമാനി റിയാദ്‌ ലേഖകന്‍ മുഹമ്മദ്‌ ഹാഷിമിന്‌ റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്‌) യാത്രയയപ്പ്‌ നല്‍കി. പ്രസിഡണ്ട് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പ്രമുഖ യുവ ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ ആശംസാ ഗാനം ആലപിച്ചു. നാസര്‍ കാരക്കുന്ന്‌, നരേന്ദ്രന്‍ ചെറുകാട്‌, ബഷീര്‍ പാങ്ങോട്‌, നാസര്‍ കാരന്തൂര്‍, ഐ. സമീല്‍, നജിം സൈനുദ്ദീന്‍‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട്‌ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സംഘടനയുടെ ഉപഹാരം പ്രസിഡണ്ട് മുഹമ്മദ്‌ ഹാഷിമിന്‌ കൈമാറി. ശഖീബ്‌ കൊളക്കാടന്‍ സ്വാഗതവും മുഹമ്മദ്‌ ഹാഷിം നന്ദിയും പറഞ്ഞു.

riyadh-indian-media-forum

നാട്ടിലേക്ക്‌ സ്ഥലം മാറി പോകുന്ന പത്രപ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഹാഷിമിന്‌ റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം ഉപഹാരം പ്രസിഡണ്ട് കെ. യു. ഇഖ്ബാല്‍ സമ്മാനിക്കുന്നു

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക്

June 8th, 2010

capital-gate-tower-abudhabi-epathramഅബുദാബി : ഇറ്റലി യിലെ പിസാ ഗോപുര ത്തെക്കാള്‍ നാലിരട്ടി യിലേറെ  ചെരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ്’  ഗിന്നസ്‌ ബുക്കിലേക്ക്. അതോടെ  ചെരിവിന്‍റെ പേരി ലുള്ള പ്രശസ്തി പിസാ ഗോപുരത്തിന് നഷ്ടമാകുന്നു. 

‘ക്യാപിറ്റല്‍ ഗേറ്റ്’ എന്ന 35 നില കെട്ടിടത്തിന് 160 മീറ്ററാണ് ഉയരം. 18 ഡിഗ്രി പടിഞ്ഞാറോട്ട്  ചെരിഞ്ഞാണ് ഇതിന്‍റെ നില്പ്‌.  ലോകത്തെ ഏറ്റവും ചെരിഞ്ഞ കെട്ടിടം ഇത് ആണെന്ന് ഗിന്നസ് ബുക്ക്‌ അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.

അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് (ADNEC) ക്യാപിറ്റല്‍ ഗേറ്റ് നിര്‍മ്മിച്ചത്.   ജനുവരിയില്‍ കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തി യായ പ്പോഴാണ് ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ ഇവിടെ  എത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തെ മിനുക്കു പണികള്‍ തീരുന്നതോടെ ഈ വര്‍ഷം അവസാന ത്തോടെ കെട്ടിടം തുറന്നു കൊടുക്കും

- pma

വായിക്കുക: ,

1 അഭിപ്രായം »

മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ അപകീര്‍ത്തി പ്പെടുത്തുവാന്‍ ശ്രമിക്കുന്നു: ജി. സുധാകരന്‍

June 7th, 2010

shakthi-minister- sudhakaran-epathramഅബുദാബി :  ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍.  അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.   ഇടതുപക്ഷ സര്‍ക്കാറിന്‍റെ  നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി.  ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.

പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല.  34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്.   മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.

ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം  കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്.  കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും.  മന്ത്രി പറഞ്ഞു

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി,  അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല,  എന്‍. വി. മോഹനന്‍,  കൊച്ചു കൃഷ്ണന്‍,   കെ. വി. പ്രേം ലാല്‍, ജമിനി ബാബു,  അമര്‍ സിംഗ്,  ടി. എം. സലീം,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്‌’ ഒത്തു ചേരല്‍
Next »Next Page » ‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക് »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine