ഭാരതീയ വിദ്യാഭവന്‍ അബുദാബിയില്‍

August 10th, 2010

അബുദാബി : ഭാരതീയ വിദ്യാഭവന്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സി. ബി. എസ്. ഇ. പാഠ്യ പദ്ധതി പിന്തുടരുന്ന സ്ക്കൂളിലേയ്ക്കുള്ള പ്രവേശനം ഈ മാസം 15നു ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കെ. ജി. വണ്‍ മുതല്‍ നാലാം ക്ലാസ് വരെയാണ്‌ പ്രവേശനം നല്‍കുന്നത്. ഒരു ക്ലാസില്‍ പരമാവധി 25 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പ്രവേശനം നല്‍കുക. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോം വര്‍ക്ക് ഉണ്ടാകില്ല എന്ന പ്രത്യേകതയും ഉണ്ട്. ഓരോ ക്ലാസിലും ലൈബ്രറി തുടങ്ങി ഒട്ടേറെ സൗകര്യങ്ങളോട് കൂടിയാണു ഈ വിദ്യാലയം സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ പ്രോല്‍സാഹിപ്പിക്കാതെ കൂടുതല്‍ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാനും പദ്ധതിയുണ്ട്.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ കൂടി ആരംഭിക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

റമദാനില്‍ മവാഖിഫ്‌ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം

August 10th, 2010

mawaqif-pay-to-park-epathramഅബുദാബി : ഗതാഗത  വകുപ്പിന്‍റെ (DoT)  ‘മവാഖിഫ്‌ പെയിഡ് പാര്‍ക്കിംഗ്’ സംവിധാനം ഉപയോഗി ക്കുന്ന വര്‍ക്ക്‌ റമദാന്‍ മാസത്തില്‍ പ്രത്യേക  സൌജന്യം പ്രഖ്യാപിച്ചു. റമദാന്‍ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെയാണ് ഈ സൌജന്യം. വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയും പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ഒമ്പത് വരെയും സൌജന്യ പാര്‍ക്കിംഗ് ആയിരിക്കും. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും പാര്‍ക്ക് ചെയ്യുന്നവര്‍ ഇപ്പോള്‍ നല്‍കി ക്കൊണ്ടിരിക്കുന്ന ഫീസ് അടക്കണം.
 
മറീന മാള്‍, ഹംദാന്‍ സ്ട്രീറ്റ്‌ എന്നിവിട ങ്ങളിലെ  ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്(DoT)  കസ്റ്റമര്‍ കെയര്‍ സെന്‍ററു കളിലും റമദാനില്‍ സമയ മാറ്റം ഉണ്ട്. 

മറീന മാളിലെ കസ്റ്റമര്‍ കെയര്‍  സെന്‍റര്‍,  രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഞായര്‍ മുതല്‍ വ്യാഴം വരെ യുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
 
ഹംദാന്‍ സ്ട്രീറ്റിലെ  കസ്റ്റമര്‍ കെയര്‍  സെന്‍റര്‍,   ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മണി  മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ യും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ യും പ്രവര്‍ത്തി ക്കുന്ന തായിരിക്കും എന്നും  ഗതാഗത  വകുപ്പിന്‍റെ അറിയിപ്പില്‍ ഉണ്ട്.

- pma

വായിക്കുക: ,

1 അഭിപ്രായം »

സി.എച്ച്. സെന്റര്‍ ബ്രോഷര്‍

August 9th, 2010

ch-centre-epathram
മഞ്ചേരി സി. എച്ച്. സെന്റര്‍ ദുബായ്‌ സോണല്‍ കമ്മിറ്റി പുറത്തിറക്കിയ ബ്രോഷര്‍ അജ്മാനില്‍ ജനറല്‍ സെക്രട്ടറി ഇ. ആര്‍. അലി മാസ്റ്റര്‍ ചീഫ്‌ കോ-ഓഡിനേറ്റര്‍ അബൂബക്കര്‍ കൂരിയാടിനു നല്‍കി പ്രകാശനം ചെയ്യുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍.എം. അബൂബക്കറിനും കെ.എം. അബ്ബാസിനും ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

August 8th, 2010

nm-aboobacker-km-abbas-epathram

ദുബായ്‌ : മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2009ലെ ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കറിനും (മനോരമ ന്യൂസ്) സമ്മാനിച്ചു. ഇന്നലെ വൈകീട്ട് ദുബായ്‌ ഫ്ലോറ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമം വഴി പൊതു ശ്രദ്ധയില്‍ കൊണ്ട് വരുവാനും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്താനും ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് തദവസരത്തില്‍ സംസാരിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ മാധ്യമ ധര്‍മ്മം സ്തുത്യര്‍ഹാമാം വിധം നിര്‍വ്വഹിച്ച ഇവര്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

chiranthana-awards-epathram

എന്‍. എം. അബൂബക്കറിനു കെ.കെ. മൊയ്തീന്‍ കോയ ആദരഫലകം സമ്മാനിക്കുന്നു

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

യു.എ.ഇ. യിലെ നിയന്ത്രിതമായ സാഹചര്യങ്ങളിലും, തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഇത്തരം അംഗീകാരങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രചോദനമാകും എന്ന് യു.എ.ഇ. യിലെ മാധ്യമ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ കെ. കെ. മൊയ്ദീന്‍ കോയ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തനം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടു പോകുന്ന ഇന്നത്തെ രാഷ്ട്രീയ രംഗത്ത്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്ന പുന്നക്കന്‍ മുഹമ്മദലിയെ പോലുള്ളവര്‍ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എല്ലാ വിധ പിന്തുണയും തങ്ങള്‍ ചിരന്തനയ്ക്ക് നല്‍കും എന്നും യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കൂടിയായ മൊയ്ദീന്‍ കോയ അറിയിച്ചു.

യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം ഓണ്‍ലൈന്‍ പത്രങ്ങളുടെ വര്‍ദ്ധിച്ച പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ നിര്‍ണ്ണായക സ്വാധീനം കണക്കിലെടുത്ത് അടുത്ത വര്ഷം മുതല്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂടി ചിരന്തന മാധ്യമ പുരസ്കാരത്തിന് പരിഗണിക്കും എന്നും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകരായ വിനോദ് ജോണ്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, ഷീല പോള്‍, മസ്ഹര്‍, ജബ്ബാരി കെ.എ. നാസര്‍ ബേപ്പൂര്‍, മുന്‍ അക്കാഫ്‌ ചെയര്‍മാന്‍ പോള്‍ ജോസഫ്‌, നിസാര്‍ തളങ്കര, ഇസ്മയീല്‍ മേലടി, ടി. പി. ബഷീര്‍, ഇല്യാസ്‌ എ. റഹ്മാന്‍, ടി. പി. മഹമ്മൂദ്‌ ഹാജി, ഇസ്മയീല്‍ ഏറാമല മുതലായവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം

August 7th, 2010

moideenkoya-kk-epathramദുബായ്‌ : ഇന്നത്തെ മാധ്യമ രംഗത്ത്‌ eപത്രം പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ വഹിക്കുന്ന സ്വാധീനം നിര്‍ണ്ണായകമാണ് എന്ന് യു.എ.ഇ. മാധ്യമ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബഹുമുഖ പ്രതിഭയുമായ കെ. കെ. മൊയ്തീന്‍ കോയ പ്രസ്താവിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു. ചാനലുകളോ പത്രങ്ങളോ അപ്രാപ്യമായ ജോലി തിരക്കിനിടയില്‍ പോലും ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ അറിയുവാന്‍ ഇന്ന് മലയാളി ശ്രദ്ധിക്കുന്നു. പുരോഗമനപരമായ ഇത്തരം നവീന സാങ്കേതിക വിദ്യകളെയും പ്രവണതകളെയും ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മൌഢ്യമാവും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ ദുബായില്‍ നടന്ന ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള മാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ്‌ മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത്‌ കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”

ഓണ്‍ലൈന്‍ പത്രങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ച് യു.എ.ഇ. യിലെ “പരമ്പരാഗത” മാധ്യമ കൂട്ടായ്മകളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ ഈ കാര്യത്തില്‍ തികച്ചും പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. e പത്രം അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ അബുദാബി ഇന്ത്യന്‍ മീഡിയ അസോസിയേഷനില്‍ അംഗങ്ങളാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.എം.സി.സി. സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌
Next »Next Page » എന്‍.എം. അബൂബക്കറിനും കെ.എം. അബ്ബാസിനും ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine