ഒരുമ ഒരുമനയൂര്‍ : ദുബായ് ചാപ്ടര്‍

April 1st, 2010

oruma-orumanayoor-logoഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുന സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി കൌണ്‍സിലില്‍ വെച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പി. സി. ഷമീര്‍ (പ്രസിഡന്‍റ് ), ആര്‍. വി. കബീര്‍ (ജനറല്‍ സെക്രട്ടറി), ആര്‍. എം. നാസര്‍ (ട്രഷറര്‍), ആര്‍. എം. ലിയാക്കത്ത്, ജുബീഷ്‌ (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഗനി, പി. പി. കബീര്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരേയും ഇരുപത് അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
 
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ‘ഒരുമ ഒരുമനയൂര്‍’ മറ്റു കൂട്ടായ്മകള്‍ക്ക് മാതൃകയാണ് എന്ന് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ ‍എത്തിയ ഒരുമനയൂരിലെ പൌര പ്രമുഖന്‍ പി. വി. മൊയ്തുണ്ണി ഹാജി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി, ട്രഷറര്‍ ‍എ. പി. ഷാജഹാന്‍, പി. പി. ജഹാംഗീര്‍, വി. ടി. അബ്ദുല്‍ ഹസീബ്, ആര്‍. എം. കബീര്‍, പി. അബ്ദുല്‍ ഗഫൂര്‍, അബുദാബി സെക്രട്ടറി കെ. ഹനീഫ, കെ. എം. മൊയ്തീന്‍ കുട്ടി, പി. മുസദ്ദിഖ് എന്നിവര്‍ ‍സംസാരിച്ചു. പുതിയ ട്രഷറര്‍ ആര്‍. എം. നാസര്‍ നന്ദി പ്രകാശിപ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബാല പംക്തി മത്സരം

April 1st, 2010

ദോഹ: വിഷു പ്രമാണിച്ച് പാഥേയം ഓണ്‍ലൈന്‍ മാഗസിന്‍ ‘ബാല പംക്തി മത്സരം‘ സംഘടിപ്പിക്കുന്നു. കുട്ടികളുടെ പംക്തിയിലേക്കാണ് മത്സരമെങ്കിലും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മുതിര്‍ന്നവരുടെ രചനകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടേണ്ട തരത്തിലു ള്ളതായിരിക്കണം .
 
മലയാളത്തിലെ പ്രശസ്തമായ ഒരു ദിനപത്രവും ഒരു മള്‍ട്ടിമീഡിയ എന്റെര്‍ ടൈമെന്റ് കമ്പനിയുമാണ് പാഥേയം മാഗസിന്റെ ഈ സംരംഭത്തിനായി സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
 
നിയമങ്ങള്‍ :-

  1. ബാല പംക്തികളാണ്‌ ഇതില്‍ ഉള്‍പ്പെടു ത്തിയിട്ടുള്ളത്.
  2. കുട്ടികള്‍ക്കു വേണ്ടിയുള്ള കഥകളോ, കവിതകളോ അയക്കാവുന്നതാണ്‌.
  3. ചിത്ര രചന, പെയ്റ്റിന്‍റിംങ് അങ്ങനെ എന്തും ഇതില്‍ ഉള്‍പ്പെടുന്നതാണ്‌.
  4. ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാവുന്നതാണ്‌.
  5. ആര്‍ട്ടിക്കിളുകള്‍ ടൈപ്പ് ചെയ്യാന്‍ സാധ്യമല്ലാത്തവര്‍ അതിന്റെ സ്കാന്‍ കോപ്പി അയക്കാവുന്നതാണ്‌.
  6. അയക്കുന്ന കുട്ടികള്‍ അവര്‍ പഠിക്കുന്ന സ്കൂളിന്റെ പേരും, പഠിക്കുന്ന ക്ലാസ്സും, സ്ഥലവും അഡ്രസ്സും വെക്കേണ്ടതാണ്‌.
  7. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വെവ്വേറെ മത്സരങ്ങളാകും നടക്കുക.
  8. രചനകള്‍ അയക്കേണ്ട വിലാസം editor at paadheyam dot com
  9. കൊച്ചു കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
  10. കുട്ടികളുടെ പ്രായ പരിധി 15 വയസ്സില്‍ കൂടരുത്.
  11. അയക്കുന്ന രചനകള്‍ ഏപ്രില്‍ 10 ന്‌ മുന്‍പ് കിട്ടിയിരിക്കണം.
  12. മത്സരത്തിന്റെ തീരുമാനങ്ങള്‍ ജഡജ്മെന്റ് കമ്മറ്റി നിങ്ങളെ അറിയിക്കു ന്നതായിരിക്കും.

 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഏപ്രില്‍ ഒന്നിന് കാല്‍ കഴുകല്‍ ശ്രുശ്രൂഷ

April 1st, 2010

kaalukazhukalഅല്‍ ഐന്‍ സെന്റ്‌ ജോര്‍ജ്ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ ഏപ്രില്‍ ഒന്നിന് വ്യാഴാഴ്ച കാല്‍ കഴുകല്‍ ശ്രുശ്രൂഷ ഉണ്ടായിരിക്കും എന്ന് ഫാദര്‍ മാത്യു കരിമ്പനക്കല്‍ അറിയിച്ചു. വൈകീട്ട് ഏഴര മണി മുതല്‍ ഒന്‍പതര മണി വരെ നി. വ. ദി. ശ്രീ. യാക്കോബ് മോര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശ്രുശ്രൂഷയില്‍ നി. വ. ദി. ശ്രീ. കുറിയാക്കോസ് മോര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെയും നി. വ. ദി. ശ്രീ. മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു

March 31st, 2010

sheikh-ahmedമൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ്‌ ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
 
കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഗ്ലൈഡര്‍ വിമാനാപകടത്തെ ത്തുടര്‍ന്ന് കാണാതായ ശൈഖ് അഹമ്മദിന് വേണ്ടിയുള്ള തിരച്ചിലില്‍, യു. എ. ഇ., മൊറോക്കോ, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ധ സംഘാംഗങ്ങള്‍ പങ്കെടുത്തു. റബാത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മലയിടുക്കു കള്‍ക്കിടയില്‍ കൃത്രിമ തടാകത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രസിദ്ധമായ സിദി മുഹമ്മദ് ബിന്‍ അബ്ദുള്ള അണക്കെട്ടിന് അടുത്താണ് ഈ തടാകം.
 
കനത്ത മഴയില്‍ തടാകത്തില്‍ 60 മീറ്ററോളം വെള്ളം ഉയര്‍ന്നതും പരിസര പ്രദേശം ദുര്‍ഘടമായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

March 30th, 2010

വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത്‌ കോടതി ഉത്തരവിട്ടു.

ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്​പദമായ സംഭവം.
സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്.

രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്‌
Next »Next Page » ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine