വില്ലകളിലും അപ്പാര്‍ട്ട് മെന്റുകളിലും അനധികൃതമായി മുറികള്‍ വേര്‍തിരിച്ച് താമസിക്കുന്നതിനെതിരെ വീണ്ടും ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വില്ലകളിലും അപ്പാര്‍ട്ട് മെന്റുകളിലും അനധികൃതമായി മുറികള്‍ വേര്‍തിരിച്ച് താമസിക്കുന്നതിനെതിരെ വീണ്ടും ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
- ജെ.എസ്.
സൗദിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 15,000 ത്തില്‍ അധികം അയോഗ്യരായ ജീവനക്കാരെ ആരോഗ്യ മന്ത്രാലയം കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചവരും മന്ത്രാലയം നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെട്ടവരുമാണ് ഇതില്‍ കൂടുതലും
- ജെ.എസ്.
പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന് പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ “കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ” എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.
- ജെ.എസ്.
വായിക്കുക: expat, വിദ്യാഭ്യാസം, സാഹിത്യം
അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന “യുവ കലാ സന്ധ്യ 2010 ” ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന ‘യുവ കലാ സന്ധ്യ ” യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്മാന് ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള ‘പി. ഭാസ്കരന് ഫൌണ്ടേഷ’ നിലെ ഇരുപതില്‍ പരം കലാ കാരന്മാര് അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് “യുവ കലാ സന്ധ്യ ” യുടെ മുഖ്യ ആകര്‍ഷണമാണ്.
പ്രസ്തുത ചടങ്ങില്‍ വെച്ച്, 2009 – 2010 വര്‍ഷത്തെ യുവകലാ സാഹിതി – കാമ്പിശ്ശേരി പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. യു. എ. ഇ. യിലെയും കേരളത്തിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമ വേദി കൂടിയാണ് “യുവ കലാ സന്ധ്യ 2010 “
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
വായിക്കുക: സംഘടന
അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
- ജെ.എസ്.