ഐ. എസ്. സി. അജ്മാൻ പുതിയ ഭരണ സമിതി നിലവില്‍ വന്നു

June 19th, 2022

logo-isc-ajman-indian-social-centre-ePathram
അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ 2022-23 പ്രവർത്തന വർഷത്തേക്കുള്ള മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. ജാസിം മുഹമ്മദ്‌ (പ്രസിഡണ്ട്), ചന്ദ്രൻ ബേപ്പു (ജനറൽ സെക്രട്ടറി), വിനോദ്‌ കുമാർ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഗിരീഷ്‌ (വൈസ്‌ പ്രസിഡണ്ട്), ലേഖ സിദ്ധാർത്ഥ് (ജോയിന്‍റ് സെക്രട്ടറി), അഫ്സൽ ഹസൈൻ (ജോയിന്‍റ് ട്രഷറർ), റഷാദ് കെ. പി., അബ്ദുൽ റഷീദ് (ഓഡിറ്റർമാർ) എന്നിവർ മറ്റു ഭാര വാഹികൾ.

isc-indian-social-center-ajman-committee-2022-23-ePathram

ഐ. എസ്. സി. അജ്മാൻ മാനേജിംഗ്‌ കമ്മിറ്റി പ്രധാന ഭാരവാഹികള്‍

വിവിധ വിഭാഗങ്ങളിലെ കൺവീനർമാരായി സനിൽ കാട്ടകത്ത്‌ (കലാ വിഭാഗം), പ്രഘോഷ്‌ അനിരുദ്ധ്‌ (കായിക വിഭാഗം), രാജേന്ദ്രൻ പുന്നപ്പള്ളി (സാഹിത്യ വിഭാഗം), ഫൈഹ ബഷീർ (വനിതാ വിഭാഗം), ഫാമി ഷംസുദ്ദീൻ (യൂത്ത്‌ & ചിൽഡ്രൻ), അഡ്വ. ഫെമിൻ പണിക്കശ്ശേരി (വെൽഫെയർ കമ്മിറ്റി), പ്രജിത്ത് വി. വി. (ഓഫീസ് മെയിന്‍റനൻസ്), ഗിരീശൻ കട്ടാമ്പിൽ (റവന്യു & ഡെവലപ്മെന്‍റ്), ഷബീർ ഇസ്മായിൽ (പി. ആർ. & മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് അലി ചാലിൽ, സക്കീർ ഹുസൈൻ, സുജി കുമാർ പിള്ള, സാജിഫ് അഷറഫ്, ജോയി രാമചന്ദ്രൻ, അനന്ദൻ മുരിക്കശ്ശേരി, പ്രേം കുമാർ, ഷിഹാസ് ഇക്‌ബാൽ, സജീം അബ്ദുൽ സലാം, രാജൻ മടവൂർ, ഷിബു ഇബ്രാഹിം എന്നിവരാണ് മറ്റു മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങൾ.

ചന്ദ്രൻ ബേപ്പൂ വാർഷിക പ്രവർത്തക റിപ്പോർട്ടും പ്രജിത്ത് വാർഷിക ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൾ മജീദ് റിട്ടേർണിംഗ് ഓഫീസർ ആയ ജനറൽ ബോഡി മീറ്റിംഗിൽ വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

June 19th, 2022

logo-uae-public-prosecution-ePathram
അബുദാബി : പണം സ്വീകരിച്ചു കൊണ്ട് തെറ്റായ വിവരങ്ങള്‍, നിയമ വിരുദ്ധമായ ഉള്ളടക്കം തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയിൽ ശിക്ഷയും 20 ലക്ഷം ദിർഹം പിഴയും ലഭിക്കും എന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ പുനഃപ്രസിദ്ധീകരിക്കുക എന്നിവക്ക് നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നതു നിയമ വിരുദ്ധമാണ് എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2021ലെ ഫെഡറൽ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. കൂടാതെ മേൽ പ്പറഞ്ഞ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്‌ സൈറ്റിനു മേൽ നോട്ടം വഹിക്കുകയും അത്തരം പോര്‍ട്ടലുകള്‍ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ലഭിക്കും എന്നും വീഡിയോ സന്ദേശത്തിലൂടെ അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

June 16th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ സാധുത 30 ദിവസത്തില്‍ നിന്നും 14 ദിവസം ആക്കി മാറ്റി. യു. എ. ഇ. യിലെ പ്രതി ദിന കൊവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബ്ബന്ധമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. 2020 ലെ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം നമ്പർ 38 അനുസരിച്ച് നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍

June 16th, 2022

dream-sports-sporting-abudhabi-football-ePathram
അബുദാബി : സ്പോർട്ടിംഗ് അബുദാബിയും ഡ്രീം സ്പോർട്സ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റില്‍ റിവിയേറ വാട്ടർ ടീം ചാമ്പ്യന്മാരായി. അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണ മെന്‍റില്‍ യു. എ. ഇ. യിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ബി. ടി. ഗള്ളി ഫുട്‍ ബോൾ ക്ലബ്ബിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റിവിയേറ വാട്ടർ ടീം കപ്പു നേടിയത്.

sporting-abudhabi-sevens-foot-ball-ePathram

മലബാർ എഫ്. സി, ഈറ്റ് & ആമ്പ്, ഡ്രൈവ് എഫ്. സി. അബുദാബി എന്നീ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. തലാൽ സവായ ടൂർണ്ണമെന്‍റ് ഉൽഘാടനം ചെയ്തു. അബുദാബി സ്പോർട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ട് ഷാജി ജേക്കബ്ബ്, ടീം മാനേജർ ജോസ് ജോർജ്ജ്, ഹാഷിം, സുനിൽ, സൈതലവി, സാഹിർ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ബദര്‍ : പ്രവാചക സ്നേഹികള്‍ക്ക് പുരസ്കാരം

June 14th, 2022

calligraphy-prophet-muhammad-rasool-ePathram
ഫുജൈറ : പ്രവാചക സ്നേഹികള്‍ക്ക് ‘അല്‍ ബദര്‍’ എന്ന പേരില്‍ പത്ത് ലക്ഷം ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പ്രഖ്യാപിച്ച് ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആദരണീയമായ ജീവ ചരിത്രം, അതുമായി ബന്ധപ്പെട്ട ആധികാരിക സങ്കല്‍പങ്ങള്‍, പാഠങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യത്യസ്തമായ ആഗോള സംരംഭം ആയിട്ടാണ് ‘അല്‍ ബദര്‍’ എന്ന പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.

പ്രവാചകരുടെ ജീവചരിത്രം പഠിക്കുകയും അവിടുന്ന് കാണിച്ച മിതത്വത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തലമുറകളെ വളര്‍ത്തി എടുക്കുവാനായി ഫുജൈറ ഭരണാധികാരി, യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ അവാര്‍ഡ്.

fujairah-crown-prince-invites-entries-to-al-bader-for-the-love-of-prophet-muhammed-award-ePathram

അല്‍ ബദറില്‍ പങ്കാളിയാകുവാന്‍ രജിസ്റ്റര്‍ ചെയ്യു വാനുള്ള അവസാന തിയ്യതി : 25 സെപ്റ്റംബര്‍ 2022.

വര്‍ഷം മുഴുവന്‍ നടക്കുന്ന നിരവധി പരിപാടികള്‍, പദ്ധതികള്‍ തുടങ്ങിയവക്കുള്ള ആഗോള വേദിയായി ‘അല്‍ ബദര്‍’ പ്രവര്‍ത്തിക്കും.

മുഹമ്മദ് നബി (സ) യെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ഗാത്മക സാഹിത്യങ്ങള്‍, കലാ പ്രവര്‍ത്തനങ്ങള്‍, വിവിധ മേഖല കളില്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ബിനാലെ അവാര്‍ഡ് ആയിരിക്കും അല്‍ ബദര്‍. കവിത, ചിത്രരചന, കാലിഗ്രാഫി, മള്‍ട്ടി മീഡിയ എന്നീ വിഭാഗ ങ്ങളിലാണ് അല്‍ ബദര്‍ അവാര്‍ഡ് നല്‍കുക. വിശദ വിവരങ്ങള്‍ക്ക് അല്‍ ബദര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച് ഷാര്‍ജ അൽ ദൈദിൽ പ്രവർത്തനം ആരംഭിച്ചു
Next »Next Page » സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍ »



  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine