സിറ്റി ബസ്സ് സര്‍വ്വീസ് റമദാനില്‍ രാവിലെ 5 മണി മുതൽ

April 3rd, 2022

abudhabi-bus-service-by-itc-ePathram
അബുദാബി : റമദാനിലെ സിറ്റി ബസ്സ് സര്‍വ്വീസ് സമയം പുനക്രമീകരിച്ചു. തലസ്ഥാന നഗരിയില്‍ രാവിലെ 5 മണി മുതൽ പുലര്‍ച്ചെ ഒരു മണി വരെയും ഉള്‍ പ്രദേശ ങ്ങളിലേക്ക് അർദ്ധ രാത്രി 12 മണി വരെയും സർവ്വീസ് നടത്തും എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന റൂട്ട് നമ്പര്‍ 22, 54, 65, 67, എന്നിവയും എയര്‍ പോര്‍ട്ട് സര്‍വ്വീസ്  A1, A2 കൂടാതെ റൂട്ട് നമ്പര്‍ 101, 110, എന്നിവ 24 മണിക്കൂറും സർവ്വീസ് നടത്തും.

പുതുതായി ആരംഭിച്ച എക്സ്പ്രസ്സ് സർവ്വീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെയും വാരാന്ത്യ ങ്ങളിൽ രാവിലെ 6 മണി മുതൽ പുലർച്ചെ ഒരു മണി വരെയും സര്‍വ്വീസ് നടത്തും.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള മവാഖിഫ് പെയ്മെന്‍റ് ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യുമാണ്.

വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും മവാഖിഫ് പാർക്കിംഗ് സൗജന്യം ആയിരിക്കും.

അബുദാബി ടോള്‍ ഗേറ്റ് (ദർബ്) പണം ഈടാക്കുന്നത് രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചക്ക് 2 മണി മുതൽ വൈകു ന്നേരം 4 മണി വരെയും ആയിരിക്കും.

* W A M , City Express Service

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫിലിം ഇവന്‍റ് മീറ്റ് 2022 അരങ്ങേറി

April 3rd, 2022

redex-media-film-event-meet-2022-ePathram
അബുദാബി : മലയാളി കലാകാരൻമാരുടെ കൂട്ടായ്മ ഫിലിം ഇവന്‍റ്- റെഡ് എക്സ് മീഡിയ യുടെ ബാനറിൽ ഒരുക്കിയ ‘ഫിലിം ഇവന്‍റ് മീറ്റ് 2022’ അബുദാബി ഐ. എസ്. സി. യില്‍ അരങ്ങേറി.

ഫിലിം ഇവന്‍റ് പ്രസിഡണ്ട് ഫിറോസ്. എം. കെ. അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ ഉത്‌ഘാടനം നിർവഹിച്ചു. ഫിലിം ഇവന്‍റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂര്‍, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, യേശു ശീലന്‍, ഫ്രാൻസിസ് ആന്‍റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിലിം ഇവന്‍റ് ട്രെഷറർ ഉമ്മർ നാലകത്ത് നന്ദി പ്രകാശിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഷിജിൽ കുമാർ, ബാബുരാജ് എന്നിവരും സംബന്ധിച്ചു.

അബുദാബിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നയീമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ, അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം, ഷാജി ഭജനമഠം, റസാഖ് തിരുവത്ര, സമദ് കണ്ണൂർ, സാഹിൽ ഹാരിസ് എന്നിവരെ ആദരിച്ചു.

സൗമ്യ, രമ്യ എന്നി വരുടെ നൃത്തത്തോടെയാണ് കലാ വിരുന്നുകൾക്കു തുടക്കമായത്.

ഫിലിം ഇവന്‍റ് കലാകാരന്മാർ അണിനിരന്ന നൃത്ത സംഗീത വിരുന്ന്, ശബ്ദാനുകരണം എന്നിവ ആസ്വാദകർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. നാടൻ പാട്ടുകളിലൂടെ വിസ്മയം സൃഷ്‌ടിച്ച ഉറവ് ടീം ഒരുക്കിയ നൃത്ത സംഗീത മേളം ഐ. എസ്. സി. യില്‍ ഉത്സവാന്തരീക്ഷം ഒരുക്കി.

Film Event FB Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി

April 2nd, 2022

airport-passengers-epathram
ദുബായ് : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന, കൊവിഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പി. സി. ആർ. പരിശോധന ആവശ്യമില്ല എന്ന് എയര്‍ ഇന്ത്യ. യാത്രക്കു മുന്‍പായി കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.

വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ 72 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട്, മറ്റു വിവരങ്ങളോടൊപ്പം എയർ സുവിധ യിൽ അപ്ലോഡ് ചെയ്യണം.5 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇതിന്‍റെ ആവശ്യം ഇല്ല.

പി. സി. ആർ. പരിശോധന ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ യു. എ. ഇ. യെയും ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷമാണ് ഈ തീരുമാനം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫിത്വർ സകാത്ത് 25 ദിർഹം

April 2nd, 2022

ramadan-greeting-ePathram
അബുദാബി : യു. എ. ഇ. യിൽ ഈ വർഷത്തെ ഫിത്വർ സകാത്ത് 25 ദിർഹം നല്‍കണം എന്ന് യു. എ. ഇ. ഫത്വ കൗൺസില്‍. ഇഫ്താർ ഭക്ഷണം നല്‍കുവാനുള്ള നിരക്ക്, ഒരാള്‍ക്ക് 15 ദിർഹം. രാജ്യത്തെ അംഗീകൃത ജീവ കാരുണ്യ ജീവകാരുണ്യ സംഘടനകൾ വഴി ഭക്ഷണം സ്പോൺസർ ചെയ്യാം.

രോഗം, വാര്‍ദ്ധക്യം എന്നിവ കൊണ്ട് ഒരു വ്യക്തിക്ക് നോമ്പ് എടുക്കുവാന്‍ കഴിയുന്നില്ല എങ്കിൽ ഈ വര്‍ഷം തന്നെ പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുവാനും 15 ദിർഹം നല്‍കണം. സാധുവായ കാരണം ഇല്ലാതെ നോമ്പ് ഒഴിവാക്കിയാല്‍ നിർദ്ധനരായ 60 ആളുകൾക്ക് ഭക്ഷണം നൽകാൻ മതിയായ തുക നൽകണം. ഈ വര്‍ഷം 900 ദിർഹം നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ റമദാന്‍ വ്രതം ആരംഭിച്ചു.

April 2nd, 2022

crescent-moon-ePathram
അബുദാബി : വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യ യിലെ വിവിധ സ്ഥലങ്ങളില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച മുതല്‍ (2022 ഏപ്രില്‍ 02) യു. എ. ഇ. യിലും വ്രതാനുഷ്ടാനത്തിന് തുടക്കമായി.

റമദാനില്‍ സർക്കാർ – പൊതു മേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും.

സ്വകാര്യ മേഖല ജീവനക്കാർക്ക് എല്ലാ ദിവസവും പ്രവൃത്തി സമയ ത്തിൽ രണ്ടു മണിക്കൂര്‍ ഇളവു നല്‍കും എന്നും മാനവ വിഭവ ശേഷി, സ്വകാര്യ വത്കരണ മന്ത്രാലയം അറിയിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം
Next »Next Page » ഫിത്വർ സകാത്ത് 25 ദിർഹം »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine