വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം

March 25th, 2022

vatakara-nri-forum-logo-ePathram
അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ കുടുംബ സംഗമവും പുതിയ പ്രവര്‍ത്തന വർഷത്തേക്കുള്ള ഭാര വാഹികളുടെ തെരഞ്ഞെടുപ്പും 2022 മാർച്ച് 26 ശനിയാഴ്ച രാത്രി 7.30 ന് അബുദാബി കേരളാ സോഷ്യൽ സെന്‍റില്‍ വെച്ച് നടക്കും.

വടകര പാർലമെൻറ് മണ്ഡല പരിധിയിലും മാഹി ഏരിയയിലും ഉള്ള അബുദാബിയിലെ പ്രവാസി സുഹൃത്തുക്കള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്‌ കുടുംബ സംഗമത്തില്‍ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങള്‍ക്ക് : 050 314 0534 (അബ്ദുല്‍ ബാസിത്).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാട്ടൂൽ പ്രീമിയർ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്

March 24th, 2022

kmcc-mattul-football-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. ഒരുക്കുന്ന ‘മാട്ടൂൽ പ്രീമിയർ ലീഗ് – സീസൺ 6 സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ്’ അബുദാബി ഹുദരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

ടൂര്‍ണ്ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ജില്ലാ കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ സി. എം. കെ. മുസ്തഫ, അഹല്യ എക്സ് ചേഞ്ച് ഡെപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ ക്ക് നൽകി നിർവഹിച്ചു.

logo-release-mattul-kmcc-sevens-foot-ball-ePathram

അബുദാബി മാട്ടൂൽ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സി. എം. വി. ഫത്താഹ്, ട്രഷറർ ആരിഫ് കെ. വി, റഹീസ് കെ. പി, റഹീം സി. എം. കെ, മഷൂദ്, ഇബ്രാഹിം സി. കെ. ടി., നൗഷാദ് താങ്കളപ്പള്ളി, മഹമൂദ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ 16 പ്രമുഖ ടീമുകൾ ടൂര്‍ണ്ണമെന്‍റില്‍ പങ്കാളികളാവും. 2022 മാർച്ച് 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ടൂര്‍ണ്ണമെന്‍റ് തുടക്കമാവും.

വിശദ വിവരങ്ങള്‍ക്ക് : 050 418 2266

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയസ്വിനിയുടെ അറിവിൻ പത്തായം

March 24th, 2022

payaswini-kasargod-koottayma-logo-ePathram
അബുദാബി : കാസർകോട് നിവാസികളുടെ കൂട്ടായ്മ പയസ്വിനി അബുദാബി ‘അറിവിൻ പത്തായം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൃാമ്പിനു തുടക്കമായി. മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം. എൽ. എ. യുമായ ഇ. ചന്ദ്രശേഖരൻ ക്യാമ്പിന്‍റെ ഉൽഘാടനം ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ചു.

മാറിവരുന്ന നമ്മുടെ ജീവിത രീതികളെക്കുറിച്ചും നമ്മുടെ മണ്ണിനെക്കുറിച്ചും നമ്മുടെ സ്വത്വം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ അറിവിൽ പത്തായം പോലുള്ള അവധിക്കാല ക്യാമ്പിലൂടെ കഴിയട്ടെ എന്നും പ്രവാസി സമൂഹത്തിൽ പയസ്വിനി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എല്‍. എ. സൂചിപ്പിച്ചു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ടി. വി. ചെയർമാൻ മാത്തുക്കുട്ടി കടോണ്‍ മുഖ്യാതിഥി ആയിരുന്നു.

ക്യാമ്പ് കോഡിനേറ്റർ ദീപ ജയകുമാർ കൃാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു. അനന്യ സുനില്‍ പ്രാർത്ഥന നിര്‍വ്വഹിച്ചു. പയസ്വിനി രക്ഷാധികാരികള്‍ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ എന്നിവർ സംസാരിച്ചു. കളിപ്പന്തൽ ജോയിന്‍റ്  കോഡിനേറ്റർ വാരിജാക്ഷൻ, പയസ്വിനി ആർട്സ് സെക്രട്ടറി വിഷ്ണു എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണ്‍ ലൈന്‍ ക്യാമ്പില്‍ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ ക്കുറിച്ച് മജീഷ്യൻ യദുനാഥ്, മനോജ് കളരിക്കൽ, അനില നായർ, വിപിൻ. പി. കെ., മുഹമ്മദ് അൻസാദ്, റഷീദ ഷെറീഫ്, എം. വി. സതീശൻ, റീന സലീം, ഡോ. മനോജ് വർഗ്ഗീസ്, ഡോ. ജി. കെ. ശ്രീഹരി തുടങ്ങി വിദ്യാഭ്യാസ – സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. Payaswini FB Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടനം : ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

March 23rd, 2022

penalties-managing-organised-begging-offence-in-uae-ePathram
ദുബായ് : ഓൺ ലൈൻ ഭിക്ഷാടകര്‍ക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന് ദുബായ് പോലീസ്. e-ഭിക്ഷാടകരെ പിടി കൂടാൻ പോലീസ് നടപടികൾ കർശ്ശനമാക്കി. ഇതിനായി പ്രത്യേക ക്യാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് നവ മാധ്യമ ങ്ങളിലൂടെ വീഡിയോ ആയും മറ്റു പോസ്റ്റുകളിലൂടെ യും ഇ-മെയിലുകൾ അയച്ചും പലരും സഹായം തേടുന്നത് അധികൃതരുടെ ശ്രദ്ധയില്‍ ഉണ്ട്. കൂടുതൽ സഹതാപം കിട്ടാൻ കെട്ടിച്ചമച്ച കദന കഥ കളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകളോ ഇ-മെയിലുകളോ പൊതു ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാല്‍ e-Crime പോര്‍ട്ടല്‍ വഴി അറിയിക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

റമദാന്‍ മാസത്തിലെ സവിശേഷ സംഭാവനകളെ മുതലെടുക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കരുത് എന്നും ഓര്‍മ്മിപ്പിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽ പ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും. മോഷണം, പോക്കറ്റടി തുടങ്ങിയ വിവിധ കുറ്റ കൃത്യങ്ങളു മായി യാചകർക്ക് ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ അംഗീകൃത ജീവ കാരുണ്യ സംഘടനകള്‍ വഴി, സഹായം ആവശ്യമുള്ളവർക്ക് എത്തിക്കാന്‍ കഴിയും. അതിനായി തങ്ങളുടെ സംഭാവനകൾ ഇത്തരം ജീവകാരുണ്യ സംഘടന കളിലേക്ക് നൽ‌കണം എന്നും ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലം അൽ ജലാഫ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോൽ കാർഡ് സേവനങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി ആര്‍. ടി. എ.

March 23rd, 2022

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റിലെ മെട്രോ, ബസ്സ്, അബ്ര യാത്ര കള്‍ക്ക് ഉപയോഗിക്കുന്ന നോൽ കാർഡ് റീ ചാർജ്ജ് ചെയ്യാൻ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) കൂടുതൽ സര്‍വ്വീസ് കേന്ദ്രങ്ങൾ ഒരുക്കി എന്ന് അധികൃതര്‍.

എമിറേറ്റിലെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം സൂം സ്റ്റോറുകൾ, ഇനോക്, എപ്കോ സ്റ്റോറുകൾ എന്നിവയിലൂടെ നോൽ കാർഡുകൾ ഇനി മുതൽ ടോപ്പപ്പ് ചെയ്യാം. കൂടുതല്‍ മികച്ചതും വേഗത ഏറിയതുമായ സേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി
Next »Next Page » ഭിക്ഷാടനം : ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine