ട്രാക്ക് മാറുമ്പോള്‍ അതീവ ജാഗ്രത വേണം : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

December 20th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : തിരക്കുള്ള റോഡുകളിലെ ഡ്രൈവിംഗില്‍ ട്രാക്കുകൾ മാറുമ്പോള്‍ അതീവ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണം എന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശ്ശനമായും പാലിക്കണം എന്നും അബുദാബി പോലീസ്.

അതിവേഗത്തില്‍ ഓടുന്ന വാഹങ്ങള്‍ക്ക് ഇടയില്‍ നിന്നും പെട്ടെന്നു ട്രാക്ക് മാറുന്ന ചില വണ്ടികളുടെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടാണ് ഫേയ്സ് ബുക്ക് പേജ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹന ങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടു കയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നുമാണ് നിലവിലെ ഗതാഗത നിയമം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫീനിക്സ് 2k21 : ഇസ്ലാമിക് സെന്‍ററില്‍ വിന്‍റര്‍ ക്യാമ്പ്

December 19th, 2021

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്റർ എജ്യുക്കേഷൻ വിംഗ് കുട്ടികള്‍ക്കായി ഒരുക്കുന്ന വിന്‍റര്‍ ക്യാമ്പ്, ഡിസംബര്‍ 21 മുതൽ 24 വരെ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ‘ഫീനിക്സ് 2k21’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. വിശദ വിവരങ്ങൾക്ക് സെന്‍റർ ഓഫീസുമായി  02 642 4488 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോം, സെന്‍റര്‍ ഫേയ്സ് ബുക്ക് പേജില്‍ ലഭ്യമാണ്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : ഐ. എം. സി. സി. രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

December 19th, 2021

blood-donation-epathram
അബുദാബി : യു. എ. ഇ. സുവർണ്ണ ജൂബിലി യുടെയും ഐ. എൻ. എൽ. സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ നൂറാം ജന്മദിന വാർഷിക ത്തിന്റെയും ഭാഗമായി ഐ. എം. സി. സി. അബു ദാബി കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ. എം. സി. സി. ജനറൽ സെക്രട്ടറി പി. എം. ഫാറൂഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ. എം. അബ്ദുള്ള, നബീൽ അഹമദ്, ഷംസീർ തലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

December 16th, 2021

covid-ede-scanner-to-enter-abu-dhabi-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര ഭാഗങ്ങളില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആളുകളെ ഇ. ഡി. ഇ. സ്കാൻ പരിശോധനക്ക് വിധേയമാക്കും എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സുരക്ഷയെ മുന്‍ നിറുത്തിയാണ് 2021 ഡിസംബര്‍ 19 ഞായര്‍ മുതല്‍ അബുദാബി അതിര്‍ത്തികളിലെ എന്‍ട്രി പോയിന്‍റു കളില്‍ ഇ. ഡി. ഇ. സ്കാനിംഗ് ആരംഭിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതി വേഗത്തില്‍ കൊവിഡ് ബാധ കണ്ടെത്തുവാൻ കഴിയും എന്നതാണ് ഇ. ഡി. ഇ. സ്കാനറുകളുടെ പ്രത്യേകത. ഈ പരിശോധനയില്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ വെച്ചു തന്നെ അന്‍റിജന്‍ പരിശോധന നടത്തും. ഈ സൗജന്യ പരിശോധനാ ഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും.

അന്‍റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. വൈറസ് ബാധ ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷമേ അബുദാബി യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊവിഡ് വ്യാപന നിരക്ക് 0.05 % ത്തിൽ നിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് അതിര്‍ത്തികളില്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി

December 16th, 2021

logo-abudhabi-judicial-department-ePathram.jpg
അബുദാബി : പ്രവാസികളായ അമുസ്ലീംങ്ങള്‍ ക്കായി കുടുംബ കോടതി അബുദാബിയിൽ തുറന്നു. വ്യക്തി പദവി, വിവാഹം, വിവാഹ മോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത് തുട ങ്ങി യ വിഷയങ്ങളില്‍ ഏറ്റവും പെട്ടെന്നു തീര്‍പ്പ് ഉണ്ടാക്കുവാനും കൂടിയാണ് ഈ കോടതി പ്രവര്‍ത്തിക്കുക.

അറബി ഭാഷ കൂടാതെ ഇംഗ്ലീഷ് ഭാഷയിലും കോടതി നടപടികള്‍ ഉണ്ടാവും.  എല്ലാ രാജ്യ ക്കാര്‍ക്കും കോടതി നടപടികള്‍ മനസ്സിലാവുന്നതിനാണ് ദ്വിഭാഷ ഉപയോഗിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതു വര്‍ഷത്തില്‍ പ്രവൃത്തി സമയ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.
Next »Next Page » കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine