കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്

May 30th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അബുദാബി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കൊവിഡ് വാക്സിൻ എടുത്തവർ എങ്കില്‍ 5 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.

നാലാം ദിവസം പി. സി. ആർ. ടെസ്റ്റ് നടത്തി നെഗറ്റിവ് എങ്കില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

എന്നാല്‍ വാക്സിന്‍ എടുക്കാത്ത വ്യക്തികള്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ചുരുങ്ങിയത് 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിനിടെ എട്ടാം ദിവസം ഇവർ പി. സി. ആർ. ടെസ്റ്റ് നടത്തുകയും വേണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് അയക്കും : യു. എ. ഇ.

May 25th, 2021

covid-vaccine-ePathram
അബുദാബി : കൊവിഡ് വ്യാപനം അതി രൂക്ഷമായ രാജ്യങ്ങളിലേക്ക് യു. എ. ഇ. വാക്സിന്‍ അയച്ചു കൊടുക്കും. എമിറേറ്റ്സ് റെഡ് ക്രസന്റ്, തമൂഹ് ഹെൽത്ത് കെയര്‍ എന്നിവ സംയുക്തമായി ഇതിനു നേതൃത്വം നല്‍കും.

ഇതിനായി രൂപീകരിച്ച ഹോപ്പ് കൺസോർഷ്യം, വിവിധ കമ്പനികളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു കൊണ്ട് ഓരോ രാജ്യങ്ങളു ടേയും ആവശ്യാനുസരണം ലോകത്തി ന്റെ വിവിധ ഭാഗങ്ങ ളിലേക്ക് ഏറ്റവും പെട്ടെന്നു തന്നെ എത്തിക്കും.

ഓരോ രാജ്യ ത്തിന്റെയും ആവശ്യം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കു ന്നതിനു വേണ്ടി യാണ് വിവിധ കമ്പനി കളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു സംഭരിക്കുന്നത്.

ചൈനയുടെ സിനോഫാം വാക്‌സിൻ, യു. എ. ഇ. യില്‍ ഹയാത്ത് വാക്‌സിൻ എന്ന പേരിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 800 കോടി വാക്സിൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപ നിലയില്‍ സൂക്ഷിച്ചു വെക്കുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുസ്തക മേള മെയ് 23 മുതൽ

May 2nd, 2021

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മുപ്പതാമത് അബുദാബി അന്താരാഷ്ട്ര പുസ്തക മേള മെയ് 23 മുതൽ 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. സന്ദർശകരുടേയും സംഘാട കരുടേയും പ്രദർശകരു ടേയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നടപടികള്‍ എടുത്തിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

മൊബൈല്‍ ആപ്പ് വഴിയോ വെബ് സൈറ്റ് വഴിയോ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തു മാത്രമേ പുസ്തക മേള യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

April 29th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : ഗവണ്മെന്റ് സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും പ്രവേശിക്കുവാന്‍ ഇടപാടുകാര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ കൊവിഡ് നെഗറ്റീവ് റിസല്‍റ്റ് കാണിക്കണം എന്നു നിര്‍ബ്ബന്ധമാക്കി. മാത്രമല്ല രണ്ടു ഡോസ് വാക്സിനേഷന്‍ എടുത്തവര്‍ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.

72 മണിക്കൂറിനു ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്ന അല്‍ ഹൊസ്ന്‍ ആപ്പ് കൗണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിച്ചു ബോദ്ധ്യപ്പെടുത്തി മാത്രമേ അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.

ഇമിഗ്രേഷന്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട് മെന്റ്, വിവിധ മിനിസ്റ്റ്രികള്‍ തുടങ്ങി നിത്യവും ഇട പെടുന്ന സ്ഥല ങ്ങളിലാണ് ഈ കര്‍ശ്ശന നിയന്ത്രണം നിലവില്‍ വന്നിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

April 27th, 2021

pjhs-94-batch-farewell-to-akm-madayi-ePathram
അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.

puthiyangadi-jamath-auto-graph-94-batch-ePathram

എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്‌, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച
Next »Next Page » സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം  »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine