അബുദാബി : വാഹന അപകടത്തിൽ പരിക്കേറ്റ പാല ക്കാട് പെരിങ്ങോട് സ്വദേശി ഇ. കെ. ചന്ദ്രന് രണ്ടു മില്ല്യണ്‍ ദിര്‍ഹം (നാലു കോടി രൂപ) നഷ്ട പരി ഹാരം നല്‍കുവാന്‍ അബു ദാബി കോടതി വിധി.
2012 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ലാണ് അപകടം ഉണ്ടായത്. ചന്ദ്രൻ ഓടി ച്ചിരുന്ന കാറിന് എതിരെ, റെഡ് സിഗ്‌നൽ മറി കടന്ന് ബസ്സ് വന്നു ഇടിക്കുക യായി രുന്നു. സംഭവ ത്തിൽ രണ്ടുപേർ മരിക്കു കയും ചന്ദ്രന്‍ ഉൾ പ്പെടെ പലര്‍ ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തി രുന്നു.
തലക്കും കഴുത്തിനും നട്ടെല്ലിനും മാരക മായി പരിക്ക് ഏൽക്കു കയും ഒരു മാസ ത്തോളം ദുബായ് റാഷിദിയ ഹോസ്പിറ്റ ലിൽ ചികിത്സ യിലും ആയി രുന്നു. തുടര്‍ ചികിത്സ ക്കു വേണ്ടി കേരള ത്തിലേ ക്കു കൊണ്ടു പോവു കയും ചെയ്തു.
ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വ ക്കറ്റ്‌സ് ആൻഡ് ലീഗൽ അഡ്വൈ സേഴ്സ് എന്ന സ്ഥാപന ത്തിലെ നിയമ ഉപദേശ കനും കെ. എം. സി. സി. ജനറൽ സെക്രട്ടറി യുമായ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി മുഖേനെ യാണ് ഈ കേസ് കോടതി യി ല്‍ എത്തിയത്. അഡ്വ. ഖൽഫാൻ ഗാനം അൽ കഅബി ആയിരുന്നു അഭിഭാ ഷകൻ.
സമീപ കാലത്തെ ഏറ്റവും വലിയ തുക യാണ് കേസിൽ നഷ്ട പരിഹാരം ആയി കോടതി വിധിച്ചത് എന്നും അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.