സുധീർ കുമാർ ഷെട്ടിക്ക് ഗ്രീന്‍ വോയ്സ് യാത്ര യയപ്പ് നല്‍കി

April 4th, 2019

sudhir-kumar-shetty-epathram
അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ യായ ഗ്രീൻ വോയ്സ് അബു ദാബി യുടെ മുഖ്യ രക്ഷാധി കാരി യായ വൈ. സുധീർ കുമാർ ഷെട്ടിക്ക് ഗ്രീൻ വോയ്സ് പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.

യൂണി വേഴ്‌സൽ ആശു പത്രി ഓഡിറ്റോ റിയ ത്തില്‍ സംഘടിപ്പിച്ച പരി പാടി യില്‍ കെ. എം. ഷാജി എം. എൽ. എ. പൊന്നാട അണിയിച്ചു. യൂണി വേഴ്‌സൽ  മാനേജിംഗ് ഡയറക്ടർ ഡോ. ഷബീർ നെല്ലിക്കോട് ഉപ ഹാരം സമ്മാ നിച്ചു.

കെ. കെ. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സാരഥി കളായ ടി. എ. നാസർ, എ. കെ. ബീരാൻ കുട്ടി, കരപ്പാത്ത് ഉസ്മാന്‍, മുസ്ലീം ലീഗ് നേതാവ് കെ. എം. അബ്ദുൽ ഗഫൂർ, ഗ്രീൻ വോയ്‌സ് ചെയർ മാൻ സി. എച്ച്. ജാഫർ തങ്ങൾ തുടങ്ങിയവര്‍ പ്രസം ഗിച്ചു. വൈ. സുധീർ കുമാർ ഷെട്ടി മരുപടി പ്രസംഗം നിര്‍വ്വ ഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കും

April 4th, 2019

samajam-literary-award-for-poet-rafeeq-ahmed-ePathram
അബുദാബി : മലയാളീ സമാജം 36 ആമത് സാഹിത്യ പുരസ്‌കാരം പ്രമുഖ കവിയും ഗാന രചയി താവു മായ റഫീഖ് അഹ മ്മദിന് സമ്മാ നിക്കും.

ഏപ്രിൽ 5 വെള്ളി യാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ മലയാളി സമാജം ഓഡി റ്റോറിയ ത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ – സാംസ്കാരിക -സാഹിത്യ രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

പ്രൊഫ. മധു സൂദനൻ നായർ ചെയർ മാനും കെ. എസ്. രവി കുമാർ, ബി. മുരളി, എ. എം. മുഹമ്മദ് തുട ങ്ങി യവർ അംഗ ങ്ങളാ യിട്ടു ള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാ പരിപാടി കൾ അര ങ്ങേറും.

റഫീക്ക് അഹമ്മദിന്റെ തെരഞ്ഞെടുത്ത കവിത കളുടെ ദൃശ്യാവിഷ്കാരം, പരിപാടി യുടെ ആകർ ഷണം ആയി രിക്കും എന്ന് സമാജം ഭാര വാഹി കൾ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരമോന്നത ബഹു മതി ‘സായിദ് മെഡല്‍’ നരേന്ദ്ര മോഡിക്ക്

April 4th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram
അബു ദാബി : യു. എ. ഇ. യുടെ പരമോന്നത സിവി ലിയന്‍ ബഹു മതി യായ ‘സായിദ് മെഡല്‍’ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കു സമ്മാനിക്കും. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാ നാണ് ‘സായിദ് മെഡല്‍’ പുര സ്കാരം പ്രഖ്യാ പിച്ചത്.

ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധവും സഹ കരണ വും മെച്ചപ്പെടുത്തിയത് മുന്‍ നിര്‍ത്തി യാണ് ‘സായിദ് മെഡല്‍’ സമ്മാനി ക്കുന്നത് എന്ന് അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാ ധിപനു മായ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ശേഷം രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ യുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശി ക്കുകയും റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങു കളില്‍ പങ്കെടുക്കു കയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അൽ ബുസ്താൻ ആശു പത്രിക്ക് ഹെൽത്ത്‌ കെയർ ലീഡർ ഷിപ്പ് പുരസ്‌കാരം 

April 4th, 2019

health-care-leader-ship-award-gets-ahalia-al-bustan-hospital-ePathram

അബുദാബി : അഹല്യയുടെ അൽ ബുസ്താൻ ആശു പത്രിക്ക് ജി. സി. സി. ഹെൽത്ത് കെയർ ലീഡർ ഷിപ്പ് പുരസ്കാരം ലഭിച്ചു.

കഴിഞ്ഞ ദിവസം അബുദാബി യിൽ നടന്ന ജി. സി. സി. ഹെൽത്ത് കെയർ സമ്മേളന ത്തിൽ അല്‍ ബുസ്താന്‍ മെഡി ക്കൽ ഡയറക്ടർ ഡോ. വി. ആർ. അനിൽ കുമാർ പുരസ്കാരം ഏറ്റു വാങ്ങി.

സ്വദേശികൾക്കും വിദേശികള്‍ക്കും നല്‍കി വരുന്ന ആരോഗ്യ പരി ചരണ വും മികവുറ്റ സേവന ങ്ങളു മാണ് ഈ പുരസ്കാര നേട്ടത്തിനു കാരണം.

ക്യാമ്പു കളിൽ നിന്നും ചികിത്സക്ക് എ ത്തുന്ന സാധാരണ ക്കാരാ യ പ്രവാസി കൾക്ക് മികച്ച സേവനം നല്‍കു വാന്‍ ജീവന ക്കാർക്ക് കഴിയുന്നു എന്നും രോഗി കൾക്ക് ലഭ്യ മാക്കുന്ന ഏറ്റവും മികച്ച പരി ചര ണത്തി ന്റെ അടി സ്ഥാന ത്തി ലാണ്  ലീഡർ ഷിപ്പ് പുരസ്‌കാരം തേടി എത്തി യത് എന്ന് മെഡിക്കൽ ഡയറക്ടർ ഡോ. വി. ആർ. അനിൽ കുമാർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. വി. മുഹമ്മദ് സ്മാരക സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് ഏപ്രിൽ 5 നു

April 4th, 2019

sevens-foot-ball-in-dubai-epathram

അബുദാബി : മുൻ എം. എൽ. എ. യും കോഴി ക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യും ആയി രുന്ന പി. വി. മുഹ മ്മദി ന്റെ സ്മര ണാർ ത്ഥം അബു ദാബി യില്‍ സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് സംഘടി പ്പി ക്കുന്നു.

അബു ദാബി കെ. എം. സി. സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുടെ നേതൃ ത്വത്തില്‍ നോട്ട് ഔട്ട് അടി സ്ഥാന ത്തിൽ ഒരു ക്കുന്ന ടൂർണ്ണ മെന്റ്, ഏപ്രിൽ 5 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ അബുദാബി കെ. എഫ്‌. സി. പാർക്കിന് എതിർ വശത്തെ ‘റൗദത്ത് ഡോം’ മൈതാ നിയിൽ നടക്കും.

യു. എ. ഇ. യിലെ പ്രഗത്ഭ ടീമുകൾ അണി നിര ക്കുന്ന മത്സര ത്തിൽ വിജയി ആവുന്ന  ടീമിന് 3000 ദിർഹ വും റണ്ണർ അപ്പിന് 1500 ദിർഹ വും സമ്മാനം നൽകും.

വിശദ വിവര ങ്ങൾക്ക് ഈ നമ്പറു കളിൽ ബന്ധ പ്പെടാ വു ന്നതാണ്.  

ആത്തിഫ്: 055 656 2977, സാദത്ത് : 050 791 0087

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓട്ടിസം ദിനാചരണം: മുഷ്‌രിഫ് മാളിൽ ബോധ വത്കരണ പരി പാടി സംഘടി പ്പിച്ചു
Next »Next Page » അൽ ബുസ്താൻ ആശു പത്രിക്ക് ഹെൽത്ത്‌ കെയർ ലീഡർ ഷിപ്പ് പുരസ്‌കാരം  »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine