കഴിഞ്ഞ വെള്ളിയാഴ്ച ഖത്തറിലെ അല്‍ ഖോറില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ച സഹോ ദരന്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകു വാനുള്ള ഒരുക്ക ത്തി നിടെ അനുജനേയും മരണം കവർന്നു.
തൃശൂർ ജില്ല യിലെ ചാവക്കാട് – വട്ടേക്കാട് സ്വദേശി ക ളായ പുതിയ വീട്ടില്‍ മഞ്ഞി യില്‍ ഇർഷാദ് – രിസാലു ദ്ധീൻ എന്നീ സഹോദര ങ്ങ ളാണ് നാല് ദിവസ ങ്ങൾ ക്കിടെ ഖത്തറിൽ വെച്ച് മരണ പ്പെട്ടത്. വട്ടേക്കാട് പരേത നായ കെ ടി അബ്ദുള്ള – കുഞ്ഞി പ്പാത്തുണ്ണി ദമ്പതി കളുടെ മക്കളാണ് ഇർഷാദ്, രിസാലു ദ്ധീൻ എന്നിവർ.
ഖത്തറിലെ പ്രവാസി കൂട്ടായ്മ യില്‍ റിസാലുദ്ധീന്‍ – സമീപം ഇര്‍ഷാദ്
വെള്ളിയാഴ്ച ഒരു ഫാമിലി മീറ്റില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് എത്തിയ ജ്യേഷ്ഠ സഹോദരൻ ഇര്‍ ഷാദ് (50) കാറില്‍ നിന്നും ഇറ ങ്ങിയ ഉടനെ കുഴഞ്ഞു വീണു മരി ക്കുക യായി രുന്നു.
ഇർഷാ ദിന്റെ മൃത ദേഹം നാട്ടി ലേക്ക് കൊണ്ട് പോകു വാ നുള്ള രേഖ കള്‍ ശരിയാ ക്കു വാൻ ദോഹ യിലെ ഹമദ് ഇന്റർ നാഷണൽ എയർ പോർട്ടി ലെ കാര്‍ഗോ വിഭാഗ ത്തിൽ എത്തിയ ഉടന്‍ അനു ജൻ രിസാലു ദ്ധീൻ (48) കുഴഞ്ഞു വീഴുക യായി രുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു.
ആശുപത്രിയി ലേക്കുള്ള വഴി മധ്യേ തിങ്കളാഴ്ച ഖത്തര്‍ സമയം മൂന്നു മണി യോടെ രിസാലു ദ്ധീന്‍ മരണ പ്പെടു കയും ചെയ്തു.
വട്ടേക്കാട് നാട്ടു വേദി സാംസ്കാരിക നിലയ ത്തി ന്റെ സ്ഥപക അംഗവും ഖത്തര്‍ കമ്മിറ്റി യുടെ സജീവ പ്രവര്‍ ത്തക നുമായി രുന്നു രിസാലുദ്ധീന്‍.
20 വര്‍ഷമായി ഖത്തറിലുള്ള ഇര്‍ഷാദ്, ഇമാല്‍ കോ ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരിക യായി രുന്നു. ഭാര്യ ഷെഹര്‍ബാനു ഹമദ് ആശു പത്രി യില്‍ ജോലി ചെയ്യുന്നു. മകൾ : ഇഷ ഇര്‍ഷാദ്.
ഖത്തര്‍ പെട്രോളിയ ത്തില്‍ ജോലി ചെയ്തി രുന്ന രിസാലു ദ്ധീന്റെ ഭാര്യ ഷറീനയും മക്കളായ ബഹീജ, ബാസില, ബിഷാന്‍, ബിഹാസ് എന്നിവരും ഖത്തറി ലുണ്ട്.
ബഷീര്‍, സാബിറ, റജീന, റഹീമ, റീന എന്നിവര്‍ സഹോ ദര ങ്ങളാണ്.
മുന്‍ നിശ്ചയിച്ച പ്രകാരം തിങ്ക ളാഴ്ച രാത്രി ഇര്‍ ഷാദി ന്റെ മയ്യിത്ത് നാട്ടി ലേക്ക് കൊണ്ടു പോയി വട്ടേ ക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു. നിയമ നട പടി കള്‍ പൂര്‍ത്തി യാക്കി രിസാ ലുദ്ധീ ന്റെ മയ്യിത്ത് ബുധ നാഴ്ച നാട്ടി ലേക്കു കൊണ്ടു പോകും.
- വാർത്ത അയച്ചു തന്നത് : സാലി വട്ടേക്കാട്, അബുദാബി.