ഖസാക്കിന്റെ ഇതിഹാസം : വായന മത്സരം

July 16th, 2019

khasakkinte-ithihasam-ov-vijayan-ePathram
ബഹ്റൈൻ : ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതി ഹാസം’ എന്ന നോവ ലിന്റെ സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗ മായി ബഹ്റൈൻ കേരളീയ സമാജം സഹിത്യ വേദിയും സമാജം വായന ശാലയും സംയുക്ത മായി സംഘടി പ്പിക്കുന്ന വായന മത്സരം ജൂലായ് 19 വെള്ളിയാഴ്ച വൈകു ന്നേരം 6 മണിക്ക് നടക്കും.

നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായി ക്കേണ്ടത്. മത്സര ത്തിന്റെ തലേ ദിവസം വൈകുന്നേരം 8 മണിക്ക് ഉള്ള നറുക്കെടു പ്പിലൂടെ വായി ക്കുവാൻ ഉള്ള ഭാഗം നല്‍കും.

പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ജൂലായ് 17 ബുധ നാഴ്ച  8 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഉച്ചാരണ ശുദ്ധി യുടേയും അവതരണ ശൈലിയു ടെയും അടിസ്ഥാന ത്തിൽ ആയിരിക്കും വില യിരുത്തുക.

ഫല പ്രഖ്യാപനവും സമ്മാന ദാനവും ജൂലായ് 25 നു നടക്കും. വിവരങ്ങൾക്ക് : ഷബിനി വാസുദേവ് (394 63 471), ബിനു കരുണാകരൻ (362 22 524).

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേനൽ ത്തുമ്പി കൾക്ക് വർണ്ണാഭമായ തുടക്കം

July 14th, 2019

ksc-summer-camp-2019-venal-thumbikal-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സമ്മർ ക്യാമ്പ് വേനൽ ത്തുമ്പി കൾ 2019 ന് വർണ്ണാഭ മായ തുടക്കം. ചെണ്ടമേള ത്തിന്റെ അകമ്പടി യോടെ നൂറില്‍ അധികം കുട്ടികളും രക്ഷി താക്കളും അണി നിരന്ന ഘോഷ യാത്ര യോടെ യാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.

ക്യാമ്പ് ഡയറക്ടർ ഗീതാ ജയചന്ദ്ര ന്റെ അദ്ധ്യക്ഷത യിൽ കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സെന്റർ ബാല വേദി പ്രസി ഡണ്ട് തേജസ്സ് രാജേഷ്, ജോയിന്റ് സെക്രട്ടറി അക്ഷര സജീഷ്, വനിതാ വിഭാഗം കൺവീനർ ഷൈനി ബാല ചന്ദ്രൻ, അസി സ്റ്റന്റ് ക്യാമ്പ് ഡയറക്ടർ മധു പരവൂർ തുടങ്ങി യവർ സംസാ രിച്ചു. കേരള ത്തിൽ നിരവധി ക്യാമ്പു കൾക്ക് നേതൃത്വം നല്‍കി യിട്ടുള്ള  അദ്ധ്യാ പകനും എഴുത്തു കാരനും നടനു മായ ബാല ചന്ദ്രൻ എരവില്‍ ക്യാമ്പ് നയി ക്കുന്നു.

കുട്ടികളിലെ സർഗാത്മകതയെ വളർത്തു വാനും ഭയം ഇല്ലാതെ പ്രശ്നങ്ങളെ നേരി ടുന്ന തിനും, പാഠ്യ വിഷയ ങ്ങൾ വിനോദ ങ്ങളി ലൂടെ കുട്ടി കളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ വേനൽ ത്തുമ്പി കൾക്ക് സാധിക്കും എന്ന് സംഘാടകർ അറി യിച്ചു.

വെള്ളി ഒഴികെയുള്ള ദിവസ ങ്ങളിൽ വൈകു ന്നേരം 6 മുതൽ 9 മണി വരെ യാണ് ക്യാമ്പ്. ആഗസ്റ്റ് ഒൻപതിന് സമാപിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍

July 14th, 2019

pay-traffic-fines-at-smart-self-payment-kiosks-ePathram

അബുദാബി : ഡ്രൈവിംഗ് ലൈസൻസ് പുതുക്കു വാനും വാഹന റജിസ്ട്രേ ഷനും ഗതാഗത പിഴ അടക്കു വാനും വേണ്ടി അബുദാബി യുടെ വിവിധ ഭാഗ ങ്ങളി ലായി 5 പുതിയ സ്മാര്‍ട്ട് കിയോ സ്ക്കു കള്‍ കൂടി സ്ഥാപിച്ചു.

അഡ്നോക്ക് സര്‍വ്വീസ് സെന്ററു കളി ലും ഗതാഗത വകുപ്പ് കേന്ദ്ര ങ്ങളിലും (integrated services center – Tam) ആയി ട്ടാണ് പുതിയവ സ്ഥാപി ച്ചത്. വാഹന ഉടമ കൾ തങ്ങളുടെ തിരിച്ചറിയൽ കാർഡ് (എമി രേറ്റ്സ് ഐ. ഡി.) കിയോസ്‌ക്കു കളിൽ ഉപ യോ ഗിച്ച് വളരെ എളുപ്പ ത്തിൽ വാഹന ങ്ങളു മായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

അബുദാബി കൂടാതെ അലൈന്‍ നഗരത്തില്‍ ആറ് എണ്ണവും അല്‍ ദഫറ യില്‍ ഏഴ് എണ്ണവും അടക്കം ഇപ്പോള്‍, ഗതാഗത വകുപ്പി ന്റെ 38 സ്മാർട്ട് കിയോ സ്ക്കു കള്‍ പ്രവർ ത്തിക്കു ന്നുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗതാഗത നിയന്ത്രണം ജൂലായ് 19 വരെ തുടരും

July 14th, 2019

അബുദാബി : ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റില്‍ അറ്റകുറ്റപ്പണി കള്‍ നടക്കു ന്നതിനാല്‍ ഗതാഗത നിയന്ത്രണം ഈ മാസം 19 വരെ തുടരും എന്നും യാത്ര ക്കാർ ബദൽ റോഡുകളെ ആശ്രയിക്കണം എന്നും ഗതാ ഗത വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോശം ടയറുകള്‍ : 5,376 വാഹന ങ്ങൾ പിടിച്ചെടുത്തു

July 14th, 2019

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : നിലവാരം ഇല്ലാത്ത ടയറു കൾ ഉപ യോഗി ച്ചതിനാല്‍ 5,376 വാഹന ങ്ങൾ അബു ദാബി പോലീസ് പിടി ച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മാസം വരെ യുള്ള പരി ശോധന യിലാണ് നില വാരം കുറ ഞ്ഞ ടയറു കള്‍ ഉപയോഗിച്ച വാഹന ങ്ങൾ കണ്ടു കെട്ടി യത്.

മോശം ടയറു കൾ ഉപ യോഗി ച്ചാൽ 500 ദിർഹം പിഴയും വാഹനം ഒരാഴ്ച ത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

സുരക്ഷാ നില വാരം കുറഞ്ഞ ടയറു കളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് കര്‍ശന പരി ശോധന കള്‍ നടത്തി വരുന്നത്.

മോശം ടയറു കളുടെ ഉപയോഗത്തെ ത്തുടർന്ന് കഴിഞ്ഞ വർഷം 785 വാഹന അപകട ങ്ങ ളാണ് ഉണ്ടാ യത്. ഈ അപകട ങ്ങളില്‍ 1133 പേര്‍ക്ക് ഗുരുതര മായ പരിക്കു കള്‍ ഉണ്ടാവുകയും 110 പേര്‍ മരിക്കു കയും ചെയ്തു എന്നും ആഭ്യ ന്തര മന്ത്രാ ലയ ത്തിന്റെ കണക്കുകൾ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുവൈറ്റില്‍ എ. ബി. എ തെറാപ്പിസ്റ്റു കള്‍ക്ക് തൊഴില്‍ അവസരം
Next »Next Page » ഗതാഗത നിയന്ത്രണം ജൂലായ് 19 വരെ തുടരും »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine