അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

September 4th, 2018

uae-president-issues-national-law-of-reading-ePathram
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.

വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സമാജം നാടകക്കളരി സംവിധായകൻ ഷൈജു അന്തിക്കാട് നയിക്കും

September 4th, 2018

acting-work-shop-in-samajam-by-shyju-anthikad-ePathram

അബുദാബി : മലയാളി സമാജം സംഘടി പ്പി ക്കുന്ന നാടക ക്കളരി സെപ്റ്റംബർ 15 മുതൽ 24 വരെ മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ നടക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു. പ്രശസ്ത നാടക പ്രവർ ത്തകനും ചല ച്ചിത്ര സംവി ധായ കനു മായ ഷൈജു അന്തിക്കാട് നാടക ക്കള രിക്കു നേതൃത്വം നൽകും.

എല്ലാ ദിവസവും വൈകു ന്നേരം ഏഴു മണി മുതൽ ഒൻ പതു മണി വരെ കുട്ടി കൾക്കും ഒൻപതു മണി മുതൽ പതി നൊന്നു മണി വരെ മുതിർന്ന വർക്കും ക്യാമ്പിൽ പങ്കെടുക്കാം. അഭി നയ കല യുടെ ബാല പാഠം മുതൽ സാങ്കേ തിക ത്വവും വ്യക്തിത്വ വികാസവും തുടങ്ങി ക്യാമറക്കു മുന്നിലെ അഭി നയ രീതി കളും ഈ ക്യാമ്പിൽ പരിശീലിപ്പിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന മുപ്പതു പേർക്ക് ക്യാമ്പിൽ പ്രവേശനം നൽകുകയുള്ളൂ എന്നും ഭാര വാഹി കൾ അറി യിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 – 522 1306, 055 420 6030 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു

August 30th, 2018

അബുദാബി : നഗരത്തിലെ താമസ ക്കെട്ടിട ത്തില്‍ ഉണ്ടായ തീപ്പിടുത്ത ത്തില്‍ പത്തു വയസ്സുകാരി യായ ഏഷ്യന്‍ പെണ്‍കുട്ടി മരണ പ്പെട്ടു. അല്‍ സാഹിയ എരിയ – ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ ഫ്ലാറ്റി ലുണ്ടായ അപ കട ത്തില്‍ രണ്ടു പേര്‍ക്കു പരിക്കു പറ്റി യതായും അബു ദാബി പോലീസ് അറി യിച്ചു.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ രുടേയും അബു ദാബി പോലീ സിന്റെ യും സമയോചിത മായ ഇട പെടല്‍ മൂലം കൂടുതല്‍ ആളപായം ഉണ്ടാ യില്ല. തീപ്പിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തി വരിക യാണ്.

 

Twitter
Instagram
Face Book Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

August 30th, 2018

chavakkad-welfare-committee-sent-off-to-m-muhammed-manathala-ePathram
അബുദാബി : നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.

മത – സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച എം. മുഹമ്മദ്, യു. എ. ഇ. – ചാവ ക്കാട് വെൽ ഫെയർ കമ്മിറ്റി പ്രസിഡണ്ട്, എസ്. വൈ. എസ്. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും കേച്ചേരി മമ്പഉല്‍ ഹുദാ അക്കാ ദമി അബു ദാബി കമ്മിറ്റി ഭാര വാഹി യായും പ്രവർ ത്തിച്ചി ട്ടുണ്ട്.

1979 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം ആരംഭിച്ച മുഹമ്മദ്, 1984 മുതൽ അബു ദാബി ഫെഡറൽ കോടതി യില്‍ ജോലി ചെയ്തു വരിക യായിരുന്നു.

യാത്രയയപ്പ് യോഗ ത്തില്‍ ഷുക്കൂർ ചാവക്കാട്, ടി. വി. ഇസ്മായിൽ, എം. വി . മുഹമ്മദ് അഷറഫ്, പി. കെ. നാസർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്

August 27th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വ്യാജ റിക്രൂട്ട് മെന്റ് സ്ഥാപന ങ്ങളെ ക്കുറിച്ച് തൊഴിൽ അന്വേഷ കർക്ക് മുന്നറി യിപ്പു മായി അബുദാബി പോലീസ്. ഉദ്യോ ഗാർത്ഥി കളിൽ നിന്നും വൻ തുക ഈടാ ക്കുന്ന ഓൺ ലൈൻ കമ്പനി കൾ പ്രവർ ത്തിക്കുന്നു എന്ന് ശ്രദ്ധ യിൽ പ്പെട്ടതിനെ തുടർന്നാണ് മുന്നറി യിപ്പ്.

ഉയർന്ന ശമ്പളവും ആകർഷക മായ മറ്റു ആനുകൂല്യ ങ്ങളും ഉള്ള ജോലി തര പ്പെടുത്തും എന്ന വാഗ്ദാനം നൽകി വിസാ സംബ ന്ധമായ കാര്യ ങ്ങൾക്ക് വൻ തുക അവർ നൽകുന്ന അക്കൗണ്ടി ലേക്കു ട്രാൻസ്ഫർ ചെയ്യു വാനും ആവശ്യ പ്പെടും. ഇത്തരം വ്യാജ കമ്പനി കളെ കരുതി യിരി ക്കണം എന്ന് സമൂഹ മാധ്യമ ങ്ങളിലൂടെ പോലീസ് മുന്നറിയിപ്പു നല്‍കി.

ജോലി അന്വേഷിച്ച് രാജ്യത്ത് എത്തുന്ന വരും നിലവി ലുള്ള ജോലി മാറു വാൻ ആഗ്ര ഹിക്കുന്ന വരും ജോലി ക്ക് അപേ ക്ഷി ക്കു ന്നതിനു മുൻപായി സ്ഥാപന ത്തി ന്റെ സ്ഥിതി ഉറപ്പു വരു ത്തണം എന്ന് അബുദാബി പോലീസ് സുരക്ഷാ വിഭാഗം ഡയറ ക്ടർ ബ്രിഗേഡിയർ സഈദ് മുഹമ്മദ് അൽ കഅബി അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാർത്തോമ്മാ ഇട വക വസ്ത്ര ങ്ങളും ഭക്ഷണവും അയച്ചു
Next »Next Page » എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine