പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പുനസ്സംഘടിപ്പിച്ചു

June 24th, 2018

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂർ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ യായ ‘പയ്യന്നൂർ സൗഹൃദ വേദി’ അബു ദാബി ഘടകം 2018 – 2019 വർഷത്തെ പ്രവർത്തക സമിതി രൂപീ കരിച്ചു.

payyannur-sauhrudha-vedhi-abudhabi-2018-ePathram

യു. ദിനേഷ് ബാബു, കെ. കെ. ശ്രീവത്സൻ, രാജേഷ് കോടൂർ

യു. ദിനേഷ് ബാബു (പ്രസിഡണ്ട്), കെ. കെ. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), രാജേഷ് കോടൂർ (ട്രഷറർ) എന്നി വ രുടെ നേതൃത്വ ത്തിലാണ് പുതിയ കമ്മിറ്റി.

മുത്തലിബ്, ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ടു മാർ) രാജേഷ്‌, രഞ്ജിത്ത് പൊതുവാൾ (ജോയി ന്റ് സെക്ര ട്ടറി മാർ), രാജേഷ് പൊതു വാൾ, അബ്ദുൾ ഗഫൂർ, അബ്ബാസ്, വൈശാഖ് ദാമോദരൻ, വി. കെ. ഷാഫി, പി. കെ. ഗോപാല കൃഷ്ണൻ, ദിലീപ്, സുരേഷ് വളപ്പിൽ, അജിത് കമ്മാടത്ത് എന്നിവ രാണ് മറ്റു ഭാര വാഹി കൾ

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതു യോഗ ത്തിൽ സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരൻ, മുഹമ്മദ്‌ സാദ്, ഉസ്മാൻ കര പ്പാത്ത്, ബി. ജ്യോതി ലാൽ, കെ. ടി. പി. രമേഷ്, എം. അബ്ദുൾ സലാം തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിരോധനം നീക്കി : സൗദിയിൽ വനിത കൾ വാഹനം ഓടിച്ചു തുടങ്ങി

June 24th, 2018

saudi driving ban-epathram

റിയാദ് : സൗദി അറേബ്യ യിൽ ഇന്നു മുതല്‍ വനിതകൾ വാഹനം ഓടിച്ചു തുടങ്ങി. വാഹനം ഓടി ക്കുന്ന തിന് മുന്‍പേ ട്രാഫിക് വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ പൂക്കൾ സമ്മാനിച്ചു.

ഈ മാസം 24 മുതല്‍ സൗദി അറേബ്യ യിൽ സ്ത്രീ കൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കും എന്ന് സൽ മാൻ രാജാവ് പ്രഖ്യാപി ച്ചിരുന്നു. ഇതേ തുടര്‍ന്ന് അര ലക്ഷ ത്തില്‍ അധികം സൗദി വനിത കൾക്ക് ഡ്രൈവിംഗി നുള്ള അനുമതി ലഭിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ പൊതു മാപ്പ്​ ​​

June 21st, 2018

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് താമസ രേഖ കള്‍ ശരി യാക്കു വാനും പിഴ അട ക്കാതെ രാജ്യം വിടാനും ഉള്ള അവ സരം ഒരുങ്ങുന്ന തായി ‘ഫെഡറല്‍ അഥോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ്’ വിഭാഗം (എഫ്. എ. ഐ. സി.) അധികൃതർ.

ന്യായ മായ പിഴ ഒടുക്കി നിയമാനുസൃതം യു. എ. ഇ. യിൽ തുടരുവാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടു പോകുവാനോ ഉള്ള അവ സരം വിദേശി കൾക്ക് നൽകും എന്ന് എഫ്. എ. ഐ. സി. ചെയർ മാൻ അലി മുഹമ്മദ് ബിൻ ഹമ്മദ് അൽ ഷംസി പറഞ്ഞു. ‘Protect Yourself by Modifying Your Status‘ എന്ന പേരി ലാണ് ഈ പൊതു മാപ്പ് പദ്ധതി നടപ്പി ലാക്കുന്നത്.

federal-authority-for-identity-and-citizen-ship-ePathram

താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അധിക സമയം കൊടുക്കാം എന്നുള്ള മന്ത്രി സഭാ യോഗ തീരു മാന ത്തിന്റെ ഭാഗ മായിട്ടാണ് ഇത്.

അനധികൃത മായി രാജ്യത്തു തങ്ങുന്നവര്‍ പുതിയ വിസ യിലേക്ക് മാറാനും, തൊഴില്‍ കണ്ട ത്താനും അല്ലെ ങ്കില്‍ സ്വദേശ ത്തേക്ക് പിഴ യില്ലാതെ മട ങ്ങു വാനും ‘Protect Yourself by Modifying Your Status‘ എന്ന ഈ പദ്ധതി വഴി സാധിക്കും.

എന്നാല്‍ ഈ കാല യളവിന് ശേഷ വും താമസ രേഖകള്‍ ശരിയാകാതെ രാജ്യത്ത് നില്‍ക്കു ന്നവ ര്‍ക്ക് കനത്ത പിഴ യും നിയമ നടപടി കളും നേരിടേണ്ടി വരും.

ഇതിനു മുന്‍പ് 2013 ൽ രണ്ടു മാസ ക്കാലം നീണ്ട പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനുകൂല്യം പ്രയോജന പ്പെടുത്തി യിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

June 19th, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി അബു ദാബി ഗതാ ഗത വകുപ്പ് ബസ്സ് സര്‍വ്വീ സില്‍ സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. ഓരോ റൂട്ടിലും ഇനി മുതൽ 15 മിനിറ്റു കൂടു മ്പോള്‍ ബസ്സുകള്‍ ഉണ്ടായി രിക്കും എന്ന് ഇന്റഗ്രേ റ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റ ര്‍ (ഐ. ടി. സി.) അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഈദുൽ ഫിത്വർ ദിവസം (ജൂൺ 15) മുതലാ ണ് പുതു ക്കിയ സമയ ക്രമം. അബു ദാബി ഇന്റർ നാഷ ണൽ എയർ പോർട്ട്, അല്‍ റഹ ബീച്ച്, യാസ് ഐലൻഡ്, അല്‍ റീം ഐലൻഡ്, അല്‍ മഖ്താ ഈസ്റ്റ്,  അബു ദാബി ഗേറ്റ് സിറ്റി തുടങ്ങിയ സ്ഥല ങ്ങളി ലേക്കാണ് സർവ്വീസുക ളുടെ എണ്ണം വർദ്ധി പ്പിച്ചത്. നിലവിൽ 30 മിനിറ്റു കൂടു മ്പോഴായിരുന്നു ഈ റൂട്ടുക ളിൽ ബസ്സു കൾ സർവ്വീസ് നടത്തിയിരുന്നത്. ഖലീജ് ടൈംസ്  റിപ്പോർട്ട് ചെയ്ത താണ് ഈ വാർത്ത.

അബുദാബി കൂടാതെ അല്‍ ഐന്‍ നഗര ത്തിലും പ്രാന്ത പ്രദേശ ങ്ങളി ലേക്കു മുള്ള റൂട്ടു കളിലും പുതിയ പരി ഷ്‌ ക്കാര ങ്ങള്‍ നിലവില്‍ വന്ന തായി ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അധികൃതര്‍ അറി യിച്ചു.

പൊതു ഗതാഗത സംവിധാനം വിപുലീ കരി ക്കുന്നതി ന്റെ ഭാഗ മായി അവധി ദിവസ ങ്ങളില്‍ ബസ്സു കളുടെ എണ്ണം വർദ്ധിപ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഴ് എക്സ് ചേഞ്ചു കളിലൂടെ യുള്ള പണം ഇട പാടു കള്‍ യു. എ. ഇ. നിരോധിച്ചു

June 18th, 2018

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യിലെ ഏഴ് ധന വിനി മയ സ്ഥാപന ങ്ങളി ലൂടെ യുള്ള പണം ഇടപാടു കള്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് നിരോ ധിച്ചു. കള്ളപ്പണം വെളു പ്പിക്ക ലിനെതിയുള്ള നിയമം പാലി ക്കാത്ത മണി എക്സ് ചേഞ്ചു കള്‍ ക്ക് എതിരെ യാണ് നടപടി.

downgrading-money-exchange-license-by-uae-central-bank-ePathram

സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പ് 

താഹിര്‍ എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ്, അല്‍ ഹദാ എക്സ് ചേഞ്ച് എല്‍. എല്‍. സി., അല്‍ ഹെംരിയ എക്സ് ചേഞ്ച് കമ്പനി എല്‍. പി. സി., ദുബായ് എക്സ്പ്രസ് എക്സ് ചേഞ്ച്, സനാ എക്സ് ചേഞ്ച്, കോസ്മോസ് എക്സ് ചേഞ്ച്, ബിന്‍ ബഖീത് എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ് എന്നിങ്ങനെ ഏഴു ധന വിനിമയ സ്ഥാപന ങ്ങളി ലൂടെ യുള്ള വേതന വിതരണം അടക്ക മുള്ള യാതൊരു വിധ പണം ഇട പാടു കളും നടത്തരുത് എന്നാണ് ജൂണ്‍ 11 ന് പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പില്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് അറി യിച്ചത്.

കാര്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ സമയ പരിധി നല്‍കി യിട്ടും നിയമ ലംഘനം തുടരുന്ന തിനാ ലാണ് കടുത്ത നട പടി സ്വീക രിച്ചത്. വിദേശ കറന്‍സി കളുടെ ക്രയ വിക്രയ ത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്ര മാണ് നില വില്‍ ഈ സ്ഥാപന ങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി യിട്ടു ള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ
Next »Next Page » അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine