ഓട്ടിസം ദിനാചരണം: മുഷ്‌രിഫ് മാളിൽ ബോധ വത്കരണ പരി പാടി സംഘടി പ്പിച്ചു

April 3rd, 2019

aravind-ravi-palode-world-autism-day-mushrif-mall-ePathram

അബുദാബി : ഓട്ടിസം ദിനാചരണ ത്തിന്‍റെ ഭാഗ മായി മുഷ്‌രിഫ് മാളിൽ ബോധ വത്കരണ പരി പാടി കൾ സംഘടിപ്പിച്ചു. ഫിലിപ്പീൻസ് സ്ഥാന പതി ജയ്സസെ ലിൻ എം. ക്വിൻറ്റാന ഉദ്‌ഘാ ടനം ചെയ്തു.

ലൈൻ ഇൻ വെസ്റ്റ് മെന്‍റ്, എമിറേ റ്റ്സ് ഓട്ടിസം സെന്‍റർ എന്നിവ യുടെ സഹ കരണ ത്തോടെ യാണ് പരി പാടി ഒരുക്കിയത്.

ഓട്ടിസം ബാധി ച്ച കുട്ടി കളെ സമൂഹ ത്തിന്റെ മുഖ്യ ധാര യി ലേക്ക് എത്തി ക്കുന്ന തിനും പൊതു ജന ങ്ങളു മായുള്ള ഇട പഴകൽ വർ ദ്ധിപ്പി ക്കുവാനും അവരുടെ ജന്മ സിദ്ധ മായ കഴിവു കൾ പരി പോഷിപ്പി ക്കു വാനും മാളു കൾ കേന്ദ്രീ കരിച്ച് ഇത്തരം പരി പാടി കൾ നടത്തുന്നത് എന്ന് മുഷ്‌രിഫ് മാള്‍ മാനേജർ അര വിന്ദ് രവി പാലോട് പറഞ്ഞു.

ഓട്ടിസം മുൻ കൂട്ടി കണ്ടെത്തു ന്നതിനും കുട്ടി കളു ള്ള മാതാ പിതാ ക്കള്‍ക്ക് സാമ്പത്തി ക മായും മാനസിക മായും പിന്തുണ നല്‍കുന്ന തിനും കൂടി നിരവധി പരി പാടി കള്‍ തുടര്‍ന്നും സംഘടി പ്പിക്കും എന്ന് ലൈന്‍ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പ്രോപ്പർട്ടീസ് ഡയറക്ടർ വാജിബ് അൽ ഖൂരി അറിയിച്ചു .

അടുത്ത വർഷം മുതൽ ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യ ക്കാരെയും എമിറേറ്റ്സ് ഓട്ടിസം സെന്‍റ റിൽ പ്രവേശനം നല്‍കും എന്ന് മാനേജിംഗ് ഡയറക്ടർ അമൽ സബ്രി പറഞ്ഞു.

വിവിധ രാജ്യ ക്കാർ ഇക്കാര്യം ആവശ്യ പ്പെട്ടി ട്ടുണ്ട് എങ്കിലും സ്ഥല പരിമിതി യാണ് നിലവിലെ പ്രശ്നം എന്നും കേന്ദ്ര ത്തി ലെ 62 കുട്ടി കളില്‍ 50 പേരും സാധാ രണ സ്കൂളി ലാണു പഠി ക്കുന്നത്. അടുത്ത വർഷം മുതൽ ഇംഗ്ലിഷ് ഭാഷ കൂടി ഉൾ പ്പെടുത്തും എന്നും അമൽ സബ്രി അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോൺഗ്രസ്സ് പ്രകടന പത്രിക പ്രവാസി സമൂഹ ത്തിന് ഗുണകരം

April 3rd, 2019

inc-indian-national-congress-election-symbol-ePathram
അബുദാബി : കോൺഗ്രസ്സ് പുറത്തിറക്കിയ പ്രകടന പത്രിക രാജ്യ ത്തിലെ ഇതര സമൂഹ ത്തിന് എന്ന പോലെ പ്രവാസി സമൂഹ ത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് അബുദാബി കെ. എം. സി. സി. കമ്മിറ്റി അഭി പ്രായ പ്പെട്ടു.

രാഹുൽ ഗാന്ധി യുടെ യു. എ. ഇ. സന്ദർശന വേള യിലും അതിനു ശേഷവും കെ. എം. സി. സി. കമ്മിറ്റി കളും ഇതര പ്രവാസി കൂട്ടായ്മ കളും  മുന്നോട്ടു വെച്ച നിർദ്ദേശ ങ്ങൾ മാനി കോണ്‍ഗ്രസ്സ് ഇലക്ഷന്‍ ഫെസ്റ്റോ യിൽ ഉൾ പ്പെടു ത്തി യത് സന്തോഷ കര മാണ്.

പ്രവാസി വകുപ്പിന്റെ പുനഃസ്ഥാപന വും വിദേശ ഇന്ത്യ ക്കാരുടെ ജോലി, സുരക്ഷ, വിദ്യാ ഭ്യാസം തുട ങ്ങിയ വിഷയ ങ്ങളെയും ശ്രദ്ധ യോടെ പരി ഗണി ച്ചതിൽ കോൺഗ്രസ്സ് നേതൃത്വ ത്തെ അഭി നന്ദി ക്കുന്ന താ യും കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസ്താവന യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം ഏപ്രിൽ 6 ന്

April 3rd, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ 2019 – 2020 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തനോദ്‌ ഘാടനം ഏപ്രിൽ 6 ശനി യാഴ്ച രാത്രി 8 മണി ക്ക് വിവിധ കലാ – സാംസ്കാരിക പരി പാടി കളോടെ സെന്റര്‍ അങ്ക ണത്തില്‍ നടക്കും.

പ്രശസ്ത കവിയും ഗാന രചയി താവു മായ റഫീക്ക് അഹമ്മദ് പരിപാടി ഉദ്‌ഘാടനം നിർവ്വ ഹിക്കും. അബു ദാബി യിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അൽ ഫോസ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

April 3rd, 2019

faroke-collage-alfosa-family-gathering-ePathram
ദുബായ് : അൽ ഫാറൂഖ് എജ്യുക്കേഷണൽ സെന്റർ ഓൾഡ് സ്റ്റുഡന്റസ് അസ്സോസ്സി യേഷന്‍ (അൽ ഫോസ) യു. എ. ഇ. ചാപ്റ്റർ കുടുംബ സംഗമം സംഘടി പ്പിച്ചു. ഫുട്‌ബോൾ താരം ഐ. എം. വിജയൻ മുഖ്യാതിഥി ആയി രുന്നു.

ദുബായ് അൽ നഹ്ദ പോണ്ട് പാർക്കിൽ ഒരു ക്കിയ കുടുംബ സംഗമ ത്തിൽ 1990 മുതൽ 2018 വരെ പഠിച്ചവർ പങ്കെടുത്തു.

പൂർവ്വ വിദ്യാർ ത്ഥി കൾക്കും കുടുംബാംഗ ങ്ങ ൾ ക്കും കുട്ടി കൾക്കും വേണ്ടി വിവിധ മത്സര ങ്ങൾ ഒരുക്കി യിരുന്നു.  അതിഥി യായ രമ്യ കൊല്ലം മോഹിനി യാട്ടം അവതരിപ്പിച്ചു.

ഷഫീല, മുഹമ്മദ് കോയ എന്നിവർ കായിക പരി പാടി കൾക്ക് നേതൃത്വം നൽകി. സുഹറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സാഹിർ പുത്തൻ പുരക്കൽ സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മധുര സ്മരണ യിൽ സർ സയ്യിദ് കോളേജ് സഹ പാഠി സംഗമം

April 1st, 2019

sir-sayyid-college-alumnae-2019-ePathram
അബുദാബി : കണ്ണൂർ തളിപ്പറമ്പ‌് സർ സയ്യിദ് കോളേജ് 1996 പ്രീ ഡിഗ്രി ബാച്ചി ന്റെ ഒത്തു ചേരൽ അബു ദാബി യിൽ നടന്നു. കോർണിഷ‌് ഹെറി റ്റേജ‌് പാർക്കിൽ ഒരു ക്കിയ പരി പാടി, ഇരുപത്തി രണ്ട് വർഷ ത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി.

പ്രീഡിഗ്രി പഠന ത്തിനു ശേഷം തുടര്‍ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥല ങ്ങളി ലേക്ക‌്   ചേക്കേറിയ വരില്‍ ചിലര്‍ അബു ദാബി യില്‍ ഒത്തു കൂടു കയും വാട്സാപ്പ് – ഫേയ്സ് ബുക്ക് ഗ്രൂപ്പു കളി ലൂടെ പഴയ കാല സഹ പാഠി കളെ കണ്ടെത്തി വീണ്ടും  ഒത്തു ചേര്‍ ന്നതും സംഗമം സംഘടി പ്പിച്ചതും.

kannur-sir-sayyid-college-alumnae-abudhabi-ePathram

കോളേജ് കാല ഘട്ടത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്കി നായി സർ സയ്യിദ് കോളേജ് അങ്കണ ത്തില്‍, 2019 ആഗസ്റ്റ് 18 ന‌് വിപുല മായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടി പ്പിക്കാൻ തീരുമാനിച്ചു. ഈ ചടങ്ങില്‍ വെച്ച് ആദ്യ കാല അദ്ധ്യാ പകരെ ആദരിക്കും.

കോളേജിലെ നിർദ്ധന വിദ്യാർ ത്ഥി കൾക്ക‌് സ‌്കോളർ ഷിപ്പ‌് നൽകാനും മിടുക്ക രായ വിദ്യാർത്ഥി കളെ കണ്ടെ ത്തി പ്രോല്‍ സാഹ നങ്ങള്‍ നല്‍കു വാനും വരും വര്‍ഷ ങ്ങളിലും കോളേജിൽ വച്ച‌് സംഗമം നടത്താനും കൂട്ടായ്മ തീരു മാനിച്ചു.

കെ. പി. സിദ്ദീഖ‌് ചൂട്ടാട‌്, തൻവീർ തളിമ്പറമ്പ‌, ഇർഷാദ‌് പള്ളിക്കുന്ന‌് തുടങ്ങി യവർ കൂട്ടായ്മ ക്കു നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടന്‍ വിഭവ ങ്ങളു മായി ‘കോഴി ക്കോടൻ ഫെസ്റ്റ്’
Next »Next Page » അൽ ഫോസ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine