കുറഞ്ഞ വരുമാന ക്കാര്‍ക്ക് ചെറിയ വാടക യില്‍ വീട്

August 7th, 2017

new-logo-abudhabi-2013-ePathram
അബുദാബി : ചെറിയ വരുമാനം ഉള്ളവര്‍ക്കു ലഭ്യ മാവുന്ന വിധ ത്തില്‍ മികച്ച സൗകര്യ ങ്ങളുള്ള താമസ കേന്ദ്ര ങ്ങള്‍ അബു ദാബി യില്‍ ഒരുക്കുന്നു.

പ്രതിമാസം 700 ദിര്‍ഹ ത്തില്‍ താഴെ മാത്രം വാടക വരുന്ന താമസ കേന്ദ്ര ങ്ങളാ ണ് അബു ദാബി മുനിസി പ്പാലിറ്റി ഒരുക്കു ന്നത്. അബുദാബി എമിറേറ്റിലെ കുറഞ്ഞ വരുമാന മുള്ള വിദേശി കളെ സഹായി ക്കുവാ നാണ് ഈ പദ്ധതി എന്ന് അബുദാബി സിറ്റി മുനിസി പ്പാലിറ്റി ആക്ടിംഗ് ജനറൽ മാനേജർ മുസബ്ബ മുബാറക് അൽ മറാർ അറിയിച്ചു.

പ്രതിമാസ വരുമാനം 2,000 ദിർഹം മുതൽ 4,000 ദിർഹം വരെ ഉള്ള വർക്ക് 700 മുതൽ 1400 ദിർഹം വരെ വാടക യിൽ വീടു കള്‍ നൽകും.

കുറഞ്ഞ വരുമാന ക്കാരായ കുടുംബ ങ്ങള്‍ ക്ക് പ്രതി മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടക ഈടാക്കുന്ന താമസ സ്ഥല ങ്ങള്‍ നിര്‍മ്മി ക്കുവാനും നഗര സഭ പദ്ധതി ഇടു ന്നതായി അദ്ദേഹം സൂചിപ്പിച്ചു.

ബാച്ചിലര്‍ താമസ കേന്ദ്ര ങ്ങളില്‍ തിങ്ങി ഞെരുങ്ങി യുള്ള ആളു കളുടെ അനധികൃത താമസം ഒഴിവാ ക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്തു മിനിറ്റിനുള്ളിൽ ഇ – ചാനൽ സംവിധാന ത്തി ലൂടെ യു. എ. ഇ. വിസ

August 3rd, 2017

uae-visa-new-rules-from-2014-ePathram
അബുദാബി : പത്തു മിനിറ്റില്‍ വിസാ നടപടി ക്രമങ്ങൾ പൂർത്തിയാ ക്കുവാന്‍ കഴിയുന്ന ഇ –ചാനൽ സംവി ധാനം യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപ്പി ലാക്കി.

റെസിഡന്റ് വിസ, എൻട്രി പെർമിറ്റ് തുടങ്ങി യവ യുടെ നടപടി ക്രമ ങ്ങൾ വേഗ ത്തിൽ സുതാര്യ മായി പൂർത്തി യാക്കു വാന്‍ കഴിയുന്ന തര ത്തില്‍ ‘തഹലുഫ് അൽ ഇമറാത്ത് ടെക്‌നിക്കൽ സൊല്യൂ ഷൻസു’ മായി സഹകരിച്ചു കൊണ്ടാണ് ആഭ്യ ന്തര മന്ത്രാല യത്തിനു കീഴിലെ ഇമിഗ്രേഷൻ വിഭാഗം ഇ –ചാനൽ  സ്‌മാർട്ട് സംവിധാനം വികസി പ്പിച്ചത്.

ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കു വാനായി ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ വെബ് സൈറ്റ് സന്ദര്‍ ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതിയ നികുതി നിയമം പ്രാബല്യ ത്തില്‍ വരുന്നു

August 2nd, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : രാജ്യത്ത് നികുതി നടപ്പി ലാക്കു വാന്‍ പുതിയ ചട്ട ങ്ങളും നടപടി ക്രമ ങ്ങളും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാ പിച്ചു.

നികുതി സമാഹര ണവും നിര്‍വ്വ ഹണവും നിയന്ത്രി ക്കുന്ന ഫെഡറല്‍ നിയമ ത്തില്‍ ( No : 7  of  2017) മൂല്യ വർദ്ധിത നികുതി (വാറ്റ്), എക്‌സൈസ് ടാക്‌സ് ഉൾപ്പെ ടെയുള്ള എല്ലാ നികുതി കളു ടെയും ഘടനയും നികുതി ദാതാ ക്കളു ടെയും ഫെഡറൽ ടാക്സ് അഥോ റിറ്റി (എഫ്‌. ടി.എ.) യുടെ യും ഉത്തര വാദിത്വ ങ്ങളും വ്യക്ത മായി വിശദീ കരിക്കു ന്നുണ്ട്.

uae-president-issues-new-tax-procedures-law-ePathram

രാജ്യത്തെ എല്ലാ വ്യാപാര ഇട പാടു കളുടെയും പൂർണ്ണ വിവര ങ്ങൾ അഞ്ചു വർഷ ത്തേക്കു നിര്‍ബ്ബന്ധ മായും സൂക്ഷിച്ചു വെക്കണം എന്ന താണ് പ്രധാന വ്യവസ്ഥ.

ഓഡിറ്റു കള്‍, റീഫണ്ട്, നികുതി സമാ ഹരണം, നികുതി രജിസ്‌ട്രേ ഷന്‍, റിട്ടേണ്‍ തുടങ്ങിയയും നിയമ ത്തില്‍ വ്യക്ത മാക്കി യിട്ടുണ്ട്. രാജ്യമൊട്ടാകെ ബാധകമായ പൊതു നിയമം ആയിരിക്കും ഇത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇയര്‍ ഓഫ് ഗിവിംഗ് : തൊഴിലാളി കൾക്ക്​ ‘തണല്‍’ ഒരുക്കി മാർത്തോമ്മാ യുവ ജന സഖ്യം

July 31st, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ പദ്ധതിയുടെ ഭാഗമായി ലേബർ ക്യാമ്പ് മിനിസ്ട്രിയുടെ ഭാഗ മായി വിവിധ ക്യാമ്പു കളിൽ ഭക്ഷ്യ വിഭവങ്ങൾ, ദൈനം ദിന ആവിശ്യ ങ്ങൾക്കുള്ള വിവിധ ഉത്പന്ന ങ്ങൾ എന്നിവ അടങ്ങിയ കിറ്റു കൾ വിത രണം ചെയ്തു. സംഹ യിലുള്ള ലേബർ ക്യാമ്പിലും, വത്ബ മേഖല യിൽ ആടു കളെ പരി പാലി ക്കുന്ന തൊഴി ലാളി കൾക്കു മാണ് കിറ്റു കൾ വിതരണം ചെയ്തത്.

അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ ജീവ കാരുണ്യ പദ്ധതി ഒരു വർഷം നീണ്ടു നില്ക്കും.

യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വർഷാചരണ ത്തോട് അനു ബന്ധിച്ചു വിവിധ ലേബർ ക്യാമ്പു കൾ സന്ദർശിച്ചു ഭക്ഷ്യ വിഭവ ങ്ങൾ അടങ്ങുന്ന കിറ്റു കൾ, സാമ്പത്തിക പ്രയാസം അനു ഭവി ക്കുന്ന വർക്ക് നാട്ടി ലേക്ക് പോകു വാൻ എയർ ടിക്കറ്റുകൾ തുടങ്ങിയവ നല്കും എന്നും സഖ്യം ഭാര വാഹി കൾ അറിയിച്ചു.

തൊഴിലാളി ക്യാമ്പു കളില്‍ നടന്ന ചടങ്ങുകള്‍ക്ക് മാർത്തോമ്മാ യുവ ജന സഖ്യം പ്രസിഡന്റും ഇടവക വികാരി യുമായ റവ. ബാബു. പി. കുലത്താക്കല്‍, സഹ വികാരി റവ. ബിജു. സി. പി, സെക്രട്ടറി ഷെറിന്‍ ജോര്‍ജ് തെക്കേമല, ട്രസ്റ്റി സാംസണ്‍ മത്തായി, കണ്‍വീനര്‍ ബിജോയ് സാം ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആന്‍റിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 31st, 2017

blood-donation-epathram
അബുദാബി : പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസോ സ്സിയേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘ ടിപ്പിച്ചു.

ഡൊണേറ്റ് ബ്ലഡ്, ഡൊണേറ്റ് ലവ് ആന്‍ഡ് ലൈഫ് എന്ന സന്ദേശം ഉയര്‍ത്തി ആന്‍റിയ അബുദാബി, തുടര്‍ച്ച യായ അഞ്ചാമത് വര്‍ഷ മാണ് അബു ദാബി ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് സംഘ ടിപ്പി ക്കുന്നത്. ഇത്തവണ ക്യാമ്പിലൂടെ 120 യൂണിറ്റ് രക്തം ദാനം ചെയ്ത തായി സംഘാ ടകര്‍ അറിയിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി സമീർ കല്ലറ പരിപാടി യുടെ ഉദ്ഘാടനം നിര്‍ വ്വഹിച്ചു. ആന്‍റിയ പ്രസിഡന്റ് ആന്റണി ഐക്ക നാടന്‍ അദ്ധ്യ ക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടര്‍ പ്രതുഷ് രജനി, റംല ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംബ ന്ധിച്ചു.

ആന്‍റിയ സെക്രട്ടറി റോയ് സേവ്യര്‍, ക്യാമ്പ് കണ്‍വീനര്‍ ജോയ് ജോസഫ്, ജസ്റ്റിന്‍ പോള്‍, വിദ്യ സില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്രിക്കറ്റിന്റെ പശ്ചാത്തല ത്തിൽ ചിത്രീകരിച്ച ‘നോട്ട് ഔട്ട്’ അബുദാബി യിൽ പ്രദർശിപ്പിച്ചു.
Next »Next Page » ഇയര്‍ ഓഫ് ഗിവിംഗ് : തൊഴിലാളി കൾക്ക്​ ‘തണല്‍’ ഒരുക്കി മാർത്തോമ്മാ യുവ ജന സഖ്യം »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine