ബാബുരാജ് സ്മാരക ഫുട്ബോൾ : എഫ്. ജെ. കരീബിയൻസ് ജേതാക്കൾ

February 13th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ചാപ്റ്റർ സംഘടി പ്പിച്ച സി. കെ. ബാബു രാജ് മെമ്മോ റിയൽ ഫുട് ബോൾ ടൂർണ്ണ മെന്റ് – സീസൺ രണ്ടിൽ എഫ്. ജെ. കരീ ബിയൻസ് ഹെക്സ അബു ദാബി ജേതാ ക്കളായി. അബു ദാബി ആംഡ് ഫോഴ്‌സ് ക്ലബ് മൈതാനി യിൽ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ നടന്ന ടൂർണ്ണ മെന്റിൽ 24 ടീമുകൾ പങ്കെടുത്തു.

വാശിയേറിയ ഫൈനൽ മത്സര ത്തിൽ ഏക പക്ഷീയ മായ 2 ഗോളു കൾക്ക് ശബാബ് പയ്യന്നൂരിനെ യാണ് എഫ്. ജെ. കരീബിയൻസ് പരാജയ പ്പെടു ത്തിയത്. അൽ മക്ത ക്ലബ്ബ് മൂന്നാം സ്ഥാനവും വിക്ടേഴ്‌സ് മുട്ടം നാലാം സ്ഥാനവും കരസ്ഥമാക്കി.

കരീബിയൻ സിന്റെ ആസിഫ് മികച്ച കളി ക്കാരനായും ശബാബ് പയ്യന്നൂരിന്റെ ഗോളി ഹബീബ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെ ടുക്ക പ്പെട്ടു.

അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശി യുമായ സി. കെ. ബാബു രാജിന്റെ സ്മരണ ക്കായി നടത്തിയ ടൂർണ്ണ മെന്റിൽ വിജയി കൾക്ക് 4000 ദിർഹ വും ട്രോഫി യുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാന ക്കാർക്ക് യഥാക്രമം 2000, 1000, 500 ദിർഹവും ട്രോഫിയും സമ്മാന മായി ലഭിച്ചു .

സംഘാടക സമിതി ചെയർ മാൻ അബ്ദുൽ സലാം ടൂർണ്ണ മെന്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് വി. കെ. ഷാഫി വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബി. ജ്യോതി ലാൽ, സുരേഷ് പയ്യന്നൂർ, കെ. ടി. പി. രമേഷ്, വി. ടി. വി. ദാമോദരൻ തുടങ്ങി യവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

മുത്തലിബ്, ജ്യോതിഷ് കുമാർ, അബ്ദുൽ ഗഫൂർ, ദിനേശ് ബാബു, രാജേഷ്, ജനാർദ്ദന ദാസ്, അബ്ബാസ്, രാജേഷ് കോടൂർ, അബ്ദുള്ള അക്കാളത്ത്, രാജേഷ് പൊതുവാൾ തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യിൽ പാര്‍ക്കിംഗ് പിഴ നിരക്കു കുറച്ചു

February 13th, 2017

logo-mawaqif-abudhabi-ePathram അബുദാബി : തലസ്ഥാന എമി റേറ്റിലെ പാര്‍ക്കിംഗ് പിഴ യില്‍ വലിയ കുറവ് വരുത്തി യതായി അബു ദാബി മുനി സിപ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) അറി യിച്ചു.

താമസ സ്ഥല ങ്ങൾക്ക് അടു ത്തുള്ള ഭാഗ ങ്ങളിൽ അനധി കൃത മായി പാർക്ക് ചെയ്താലുള്ള പിഴ 500 ദിർഹ ത്തിൽ നിന്ന് 200 ദിർഹമാക്കി കുറച്ചു എന്ന് മവാ ഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറി യിച്ചു.

ബസ്സുകള്‍, ടാക്സി കള്‍ എന്നിവ യുടെ പാര്‍ക്കിംഗ് സ്ഥല ങ്ങളിൽ അനധികൃത മായി പാര്‍ക്ക് ചെയ്താലുള്ള പിഴ 1000 ദിര്‍ഹ ത്തില്‍ നിന്ന് 500 ആയി കുറച്ചു.

രണ്ട് പാർക്കിംഗ് ഇട ങ്ങളിൽ കിടക്കും വിധം വാഹനം പാർക്ക് ചെയ്താലുള്ള പിഴ 300 ദിർഹ ത്തിൽ നിന്നും 200 ദിർഹം ആക്കി കുറച്ചു. ഒരു പാർക്കിംഗ് സ്ഥല ത്ത് നിർ ദ്ദേശി ക്കാത്ത പെർമിറ്റ് ഉപ യോഗിച്ച് പാർക്ക് ചെയ്യു ന്നതി നുള്ള പിഴ 200 ദിർഹ ത്തിൽ നിന്ന് 100 ദിര്‍ഹ മായും കുറച്ചിട്ടുണ്ട്.

അഗ്നി ശമന വിഭാഗ ത്തിനായി അനു വദിച്ച പാര്‍ ക്കിം ഗിലും അഗ്നി ബാധ യില്‍ നിന്ന് രക്ഷ പ്പെടാ നുള്ള വഴി കള്‍ അടയാള പ്പെടു ത്തിയ ഭാഗ ങ്ങളിലും പ്രത്യേക പരി ഗണന അര്‍ഹി ക്കുന്ന ഭിന്ന ശേഷി ക്കാർക്കാ യുള്ള പാര്‍ക്കിംഗ് സ്ഥല ങ്ങള്‍ എന്നിവിട ങ്ങളില്‍ വാഹന ങ്ങള്‍ നിര്‍ത്തി ഇട്ടാലുള്ള പിഴ കളില്‍ മാറ്റം വരുത്തി യിട്ടില്ല. ഒരേ സ്ഥലത്ത് മൂന്ന് ദിവസം തുടർച്ച യായി വാഹനം നിർത്തി യിട്ടാൽ വാഹനം കണ്ടു കെട്ടും.

വ്യാജ പെര്‍മിറ്റു കളോ ടിക്കറ്റു കളോ ഉപ യോഗി ക്കുന്നതും മുമ്പ് ഉപ യോഗിച്ച ടിക്കറ്റു കളില്‍ കുടിശ്ശിക യുള്ള തുക അടക്കാതെ ഇരിക്കുക എന്നിങ്ങനെ രണ്ട് പുതിയ പാർക്കിംഗ് നിയമ ലംഘന ങ്ങളും പുതിയ തായി ഗതാ ഗത വകുപ്പ് പ്രാബല്യ ത്തിൽ വരുത്തി യിട്ടുണ്ട്.

ഇവക്ക് യഥാക്രമം 10,000 ദിർഹവും 1000 ദിർഹവു മാണ് പിഴ ഈടാക്കുക എന്നും മവാഖിഫ് ഡയ റക്ടർ മുഹമ്മദ് ഹമദ് അ ൽ മുഹൈരി പറഞ്ഞു.

  • Image Credit : WAM

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ കായിക ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

February 13th, 2017

qatar-national-flag-ePathram

ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രു വരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസ്. അച്യു താനന്ദന്‍ കെ. എസ്. സി. സന്ദർശിച്ചു

February 11th, 2017

vs-achyuthanandhan-in-pravasi-bharathi-ePathram.jpg
അബുദാബി : കേരള സര്‍ക്കാര്‍ ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ കേരളാ സോഷ്യല്‍ സെന്റര്‍ സന്ദര്‍ശിച്ചു.

പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോ ഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ തലസ്ഥാന നഗരി യിൽ എത്തിയ തായി രുന്നു വി. എസ്.

കെ. എസ്. സി. പ്രസി ഡണ്ട് പി. പത്മ നാഭന്റെ നേതൃത്വ ത്തില്‍ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും ശക്തി തിയ്യ റ്റേഴ്സ് ഭരണ സമിതി അംഗ ങ്ങളും ചേര്‍ന്ന് വി. എസ്. നെ സ്വീകരിച്ച് ആനയിച്ചു.

മറ്റു രാഷ്ട്രീയ ക്കാരിൽ നിന്നും വിത്യസ്ഥ മായി അപൂര്‍വ്വ മായി മാത്രം ഗൾഫിൽ എത്തുന്ന നേതാവാണ് വി. എസ്. അച്യു താനന്ദന്‍. 1999 ലെ സന്ദർശന ത്തിന് ശേഷം വീണ്ടും കെ. എസ്. സി. യിൽ എത്തിയ വി. എസ്സിനെ ആവേശ പൂർവ്വ മാണ് പ്രവർ ത്തകർ സ്വീകരിച്ചത്.

സ്വീകരണ ചടങ്ങിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോൺ പി. വർഗ്ഗീസ്, ശക്തി പ്രസിഡണ്ട് കൃഷ്ണ കുമാർ, എസ്. എഫ്. സി. ചെയർ മാൻ കെ. മുരളീ ധരൻ തുടങ്ങി സാമൂഹ്യ – സാംസ്കാരിക – ബിസിനസ്സ് രംഗ ങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

February 11th, 2017

അബുദാബി : മുസ്സഫയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് സ്‌കൂൾ അങ്കണ ത്തിൽ നടന്നു. അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് മുഖ്യാഥിതി ആയിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഥാക്കൂർ മൂൽചന്ദാനി, ഹെഡ് മിസ്ട്രസ് ഷീലാ പോൾ, അദ്ധ്യാ പകർ, വിദ്യാ ഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു ആശംസ കൾ നേർന്നു.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തി യാക്കിയ വിവിധ വിഷയ ങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവ തരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷ കങ്ങ ളായ കലാ പരി പാടി കളും അരങ്ങേറി. രക്ഷി താക്കളും അദ്ധ്യാ പകരും കുട്ടി കളും അടക്കം നൂറു കണക്കിന് പേർ ചടങ്ങു കളിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം
Next »Next Page » വി. എസ്. അച്യു താനന്ദന്‍ കെ. എസ്. സി. സന്ദർശിച്ചു »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine