സമാജത്തില്‍ ‘നിശാ ഗന്ധി’ ആൽബം പ്രകാശനവും സംഗീത നിശ യും

October 12th, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : പ്രശസ്ത കവി യും ഗാന രചയിതാവു മായ രാപ്പാൾ സുകുമാരൻ നായർ രചനയും അദ്ദേഹ ത്തി ന്റെ മകനും ഗായകനും സംഗീത സംവി ധായ കനു മായ എം. ഹരി കൃഷ്ണ സംഗീത സംവിധാന വും നിർവ്വ ഹിച്ച ‘നിശാ ഗന്ധി’ എന്ന സംഗീത ആൽബ ത്തി ന്റെ പ്രകാശനവും സംഗീത നിശ യും ഒക്ടോബര്‍ 13 വെള്ളി യാഴ്ച രാത്രി 7. 30ന് മുസ്സഫ യിലെ മലയാളീ സമാജം ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് സംഘാട കര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

പ്രശസ്ത ഗായകരായ പി. ജയ ചന്ദ്രൻ, വിദ്യാ ധരൻ, ലതിക, സുദീപ്, റീന മുരളി, ഇന്ദു ലേഖ വാര്യർ തുടങ്ങി യവര്‍ ആലപിച്ച 11 ലളിത ഗാന ങ്ങൾ അടങ്ങിയ ‘നിശാ ഗന്ധി’ എന്ന ആൽബ ത്തിന്റെ സി. ഡി. യുടെ പ്രകാശന കർമ്മം സംഗീത സംവി ധായകൻ വിദ്യാ ധരൻ മാസ്റ്റർ നിർവ്വഹിക്കും. നിശാ ഗന്ധി യുടെ ഭാഗ മായി നടക്കുന്ന ഗുരു വന്ദനം ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർ, ലതിക എന്നിവരെ ആദരിക്കും. അഭിനേതാവും കാരിക്കേച്ചര്‍ കലാ കാരനു മായ ജയ രാജ് വാര്യര്‍ അവതാരക നായി രിക്കും.

തുടർന്ന് നടക്കുന്ന ‘നിശാഗന്ധി’ സംഗീത നിശ യില്‍ മലയാള സിനിമ യിൽ പാട്ടിന്റെ പൂക്കാലം തീർത്ത രവീ ന്ദ്രൻ, ജോൺ സൺ, കൊടകര മാധ വൻ എന്നീ പ്രതിഭ കളുടെ ഹിറ്റ് ഗാനങ്ങൾ പിന്നണി ഗായക രായ ലതിക, കബീർ തളിക്കുളം (വെള്ളരി പ്രാവിന്റെ ചങ്ങതി ഫെയിം), നൈസി, ഹരി കൃഷണ, ഷാജു മംഗലൻ, ശ്രുതി നാഥ് തുടങ്ങി യവര്‍ ആലപിക്കും.

പരിപാടി കളെ കുറിച്ച് വിശദീ കരിക്കു വാനായി അബു ദാബി യില്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിൽ വിദ്യാധരൻ മാസ്റ്റർ, ജയ രാജ് വാര്യർ, ലതിക, രാപ്പാൾ സുകു മാരൻ നായർ, എം. ഹരികൃഷ്ണ എന്നിവര്‍ സംബ ന്ധിച്ചു.

സംഗീത പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ലളിത സുന്ദര ഗാന ങ്ങളാണ് സംഗീത നിശ യില്‍ അവ തരി പ്പിക്കു ക എന്നും വിദ്യാ ധരന്‍ മാസ്റ്റര്‍ അറിയിച്ചു. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വിവരങ്ങള്‍ക്ക് : ഫോണ്‍- 055 200 73 05

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

October 9th, 2017

vtv-damodaran-epathram
അബുദാബി : എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്ത കനു മായ വി. ടി. വി. ദാമോ ദരന്റെ കവിത അബു ദാബി പോലീ സിന്റെ മുഖ പത്ര മായ 999 എന്ന മാസിക യുടെ 2017 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ചു.

വി. ടി. വി. യുടെ  ‘ഇന്‍ഡോ – അറബ് സൗഹൃദം’ എന്ന പേരിലുള്ള മലയാളം കവിത, അബ്ദുള്‍ റഹ്മാന്‍ പൊറ്റ മ്മല്‍ അറബി യിലേക്ക് പരി ഭാഷ പ്പെടുത്തി. നന്മ, പൊന്‍ തൂവല്‍ തുടങ്ങിയ കവിതകള്‍ അടക്കം അബു ദാബി പോലീ സിന്റെ 999 മാസിക യില്‍ പ്രസിദ്ധീ കരി ക്കുന്ന വി. ടി. വി. യുടെ അഞ്ചാമത്തെ കവിത യാണ് ഇത്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മല യാള ഭാഷാ പാഠ ശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി യുടേയും ഗാന്ധി സാഹിത്യ വേദി  യുടേ യും സജീവ പ്രവര്‍ത്ത കന്‍ കൂടിയാണ്.

ദേശീയ പുരസ്കാര ജേതാവായ സംവി ധായ കന്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമ യില്‍ ശ്രദ്ധേയ മായ ഒരു വേഷം അഭി നയിച്ച  വി. ടി. വി.  അബു ദാബി യില്‍ ചിത്രീ കരിച്ച നിര വധി ടെലി സിനിമ കളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

October 8th, 2017

educational-personality-development-class-ePathram
അബുദാബി : സീറോ മലബാർ സഭയുടെ യുവ ജന പ്രസ്ഥാന മായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബു ദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബ സംഗമവും ‘ഇഗ്നൈറ്റ് 2k17’ എന്ന പേരിൽ സംഘടി പ്പിച്ചു.

വാർഷിക വിളംബര റാലി യോടെ തുടങ്ങിയ ആഘോഷം കാഞ്ഞിര പ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിര ക്കാട്ട് ഉത്ഘാടനം ചെയ്തു. SMYM പ്രസിഡണ്ട് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.

ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ടോം ഉഴുന്നാലിൽ അച്ചനെ മോചി പ്പിക്കു വാൻ പരിശ്രമിച്ച ബിഷപ്പ് പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ്‌ മോൻ അവത രിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കളുടെ വിവിധ കലാ പരിപാടി കൾ, ഇഗ്നൈറ്റ് മ്യൂസിക് ഫെസ്റ്റ് എന്നിവ അരങ്ങേറി. അംഗ ങ്ങൾ ക്കുള്ള മെമ്പർ ഷിപ്പ് കാർഡ് വിതരണം, വിവിധ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണം, മൊമെന്റോ വിതരണം എന്നിവ യും നടന്നു. വിവിധ സോണു കളിൽ ഷാബിയാ – B സോൺ മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ചാക്കോ, ജിജോ പി. തോമസ്, ബിജു തോമസ്, ജിന്റീൻ, ജോപ്പൻ ജോസ്, ഷാനി ബിജു, ജെസ്റ്റിൻ കെ. മാത്യു, തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ്‌ മോൻ, നോബിൾ കെ. ജോസഫ് തുടങ്ങി യവർ ‘ഇഗ്നൈറ്റ് 2k17’ വാർഷിക ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

October 3rd, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : വൃദ്ധ ജന ങ്ങളുടെ സുരക്ഷ യില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നും റോഡ് മുറിച്ചു കടക്കുന്ന കാര്യ ത്തില്‍ വൃദ്ധ ജന ങ്ങള്‍ക്ക് മുന്തിയ പരി ഗണന നല്‍കണം എന്നും ഡ്രൈവർ മാർക്ക് ഓർമ്മ പ്പെടുത്ത ലുമായി അബുദാബി പോലീസ്.

വൃദ്ധ ദിന ത്തിൽ പുറത്തിറ ക്കിയ വാർത്താ ക്കുറി പ്പിലാണ് അബു ദാബി പോലീസ് ഇക്കാര്യം ആവശ്യ പ്പെട്ടത്.

ആശങ്കകൾ ഇല്ലാതെയും സ്വസ്ഥമായും കാൽ നട യാത്ര ക്കാർക്ക് റോഡ് മുറിച്ചു കടക്കു വാനുള്ള സാഹചര്യം വാഹനം ഓടി ക്കുന്ന വർ ഒരുക്കി ക്കൊടു ക്കണം.

രാജ്യ ത്തിന്റെ പാര മ്പര്യം അനു സരിച്ചുള്ള പെരു മാറ്റ ങ്ങളും സമീപന ങ്ങളും വൃദ്ധ ജന ങ്ങളോട് മറ്റു ള്ളവര്‍ ഉറപ്പു വരുത്തണം എന്നും പോലീസ് ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ

October 3rd, 2017

sevens-foot-ball-in-dubai-epathram
അബുദാബി : പ്രമുഖ ഫുട് ബോള്‍ ക്ലബ്ബ് എഫ്. സി. കേരള യുടെ സഹ കരണ ത്തോടെ കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ സംഘ ടിപ്പിച്ചു.

എഫ്. സി. കേരള ഫുട്ബോൾ ക്ലബ്ബി നെ ക്കുറിച്ചും അതിൽ അംഗത്വം എടുക്കുവാ നുള്ള നടപടികളെ ക്കുറിച്ചും ക്ലബ് ഭാരവാഹികൾ വിശദീകരിച്ചു.

കൊച്ചിയിലും ഇന്ത്യ യിലെ മറ്റു വിവിധ നഗര ങ്ങളി ലു മായി നടക്കു വാൻ പോകുന്ന ഫിഫ അണ്ടർ 17 ലോക കപ്പ് മത്സര ത്തിന് മുന്നോടി യായി കേരള ത്തിൽ ഒരു ക്കുന്ന ‘വൺ മില്യൺ ഗോൾ’ കാമ്പ യിൻ പരി പാടി യുടെ അവതരണവും കെ. എസ്. സി. യിൽ സംഘടി പ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഡ്വക്കേറ്റ് എ. എ. റഹീം ആദ്യ ഗോള്‍ അടിച്ച് കാമ്പ യിൻ ഉദ്ഘാടനം ചെയ്തു. നിരവധി ഫുട്ബോൾ പ്രേമി കൾ സംബ ന്ധിച്ചു.

കെ. എസ്. സി പ്രസിഡണ്ട് പി. പത്മ നാഭന്‍, ജനറല്‍ സെക്രട്ടറി മനോജ്, കായിക വിഭാഗം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പരി പാടി കള്‍ക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എക്സൈസ് തീരുവ നിലവില്‍ വന്നു
Next »Next Page » വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ് »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine