അബുദാബി : മലയാളി സമാജം ഇരുപത്തി ഒമ്പതാമത് യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്, 2017 ജനുവരി 27 വെള്ളി യാഴ്ച നടക്കും എന്ന് സമാജം ഭാര വാഹി കൾ അറി യിച്ചു.
അബുദാബി ഓഫീസേഴ്‌സ് ക്ലബ് ട്രാക്ക് & ഫീൽഡ് സ്റ്റേഡി യത്തിൽ രാവിലെ 8.30 ന് നിശ്‌ചല ദൃശ്യ ങ്ങളുടെ അകമ്പടി യോടെ ആരം ഭി ക്കുന്ന മാർച്ച് പാസ്റ്റോ ടെ അത്‌ലറ്റിക് മീറ്റി നു തുടക്ക മാവും.
യു. എ. ഇ. എക്സ് ചേഞ്ച് സെന്റർ പ്രസിഡണ്ടും സമാജം രക്ഷാധി കാരി യുമായ വൈ. സുധീർ കുമാർ ഷെട്ടി ഉദ്‌ഘാടനം നിർവ്വ ഹിക്കും.
പതിനെട്ടോളം വ്യത്യസ്ഥ ഇന ങ്ങളി ലായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നും നാനൂറിലേറെ കായിക പ്രതിഭ കൾ മാറ്റുരക്കും. വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും അതാതു മൽസര ങ്ങൾ കഴിഞ്ഞാൽ സമ്മാനിക്കും.
വിവരങ്ങൾക്ക് 02 55 37 600, 050 44 62 078, 050 72 13 724 എന്നീ നമ്പരു കളിലോ msamajam at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടാം.