അജ്മാന്‍ : ലോകത്ത് സമാധാനവും സുരക്ഷിത ത്വവും നില നിര്‍ത്തുവാന്‍ ധാര്‍മ്മിക ബോധ മുള്ള ഒരു സമൂഹ ത്തിന്റെ നില നില്‍പ് അനിവാര്യ മാണ് എന്നും അത്തരം ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുല മാണ് എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
അജ്മാന്‍ നാസര്‍ സുവൈദി മദ്രസ്സ യുടെ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങ്ളുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ്, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, അലി മൗലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, ഷാജഹാന്‍, അലവി ക്കുട്ടി ഫൈസി, സൂപ്പി പാതിരി പ്പറ്റ, മജീദ് പന്തല്ലൂര്‍, അബ്ദുള്ള ചേലേരി, ബഷീര്‍ മൗലവി അടിമാലി, താഹിര്‍ തങ്ങള്‍, നിസാര്‍, ഹമീദ് തങ്ങള്‍, റസാഖ് വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രസിഡന്റ് യഹ്യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാ യില്‍ ഹാജി അഴിയൂര്‍ സ്വാഗതവും അഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.





അബുദാബി : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റ റിന്റെ കീഴി ലുള്ള മദ്രസ്സ വിദ്രാര്‍ ത്ഥി കളുടെ വൈവിധ്യ മാര്‍ന്ന വൈജ്ഞാനിക കലാ പരി പാടി കളും കോർത്തി ണക്കി ‘കളിച്ചങ്ങാടം’അരങ്ങേറും എന്ന് സംഘാട കർ അറി യിച്ചു.അബു ദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ നടക്കുന്ന ‘കളിച്ചങ്ങാടം’ പരി പാടി യിൽ വെച്ച് കുട്ടികൾ ഒരു ക്കിയ’ചലനം’ മാഗ സിന്റെ പ്രകാശനവും ഉണ്ടാ യിരിക്കും. 


























