ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക

January 25th, 2017

burj-khalifa-colored-indian-national-flag-ePathram.jpg
ദുബായ് : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘ബുർജ് ഖലീഫ’ യില്‍ ഇന്ത്യൻ ദേശീയ പതാക യുടെ നിറ ങ്ങൾ ചാലിച്ച് ശ്രദ്ധേയ മായി.

ഭാരത ത്തിന്റെ അറുപത്തി എട്ടാം റിപ്പബ്ലിക് ദിന ആഘോഷ ങ്ങളോട് ഐക്യ ദാർഢ്യം പ്രകടി പ്പിച്ചു കൊണ്ടാണ് ബുർജ് ഖലീഫ യില്‍ എൽ. ഇ‍. ഡി ലൈറ്റു കളുടെ സഹായ ത്തോടെ ത്രിവര്‍ണ്ണ പതാക ഡിസൈന്‍ ചെയ്തി രിക്കുന്നത്.

റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിൽ എത്തിയ വേള യിലാണ് ബുർജ് ഖലീഫ യിൽ നിറപ്പകിട്ടാർന്ന ഈ ആദരം.

ജനുവരി 25, 26 ബുധൻ, വ്യാഴം ദിവസ ങ്ങളിൽ വൈകു ന്നേരം 6.15, 7.15, 8.15 എന്നീ സമയ ങ്ങളി ലാണ് ഇന്ത്യൻ ദേശീയ പതാക യുടെ വർണ്ണ ങ്ങൾ ബുർജ് ഖലീഫ യിൽ ദൃശ്യ വൽ ക്കരി ക്കുന്നത്.

ബുർജ് ഖലീഫ യുടെ ദൃശ്യാ നുഭവ ങ്ങൾ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാരവും കലാ പര വു മായ ബന്ധ ങ്ങളെ യാണ് എടുത്തു കാണി ക്കുന്നത്.

വിനോദ സഞ്ചാരി കളുടെ ആകർഷണ കേന്ദ്ര മായ ബുർജ് ഖലീഫ, ദുബായ് ശൈഖ് സായിദ് റോഡിനു സമീപം ഡൗൺ ടൗണിൽ 828 മീറ്റർ (2,716.5 അടി) ഉയര ത്തിൽ ആണ്‌ സ്ഥിതി ചെയ്യുന്നത്. ഡൗൺ ടൗണിലെ ദുബായ് ഫൗണ്ടൈ നിലുംഎൽ. ഇ. ഡി. ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസ് ഇതിനു നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – അപെക്സ് ബാഡ്‌ മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി രണ്ടു മുതൽ

January 24th, 2017

badminton-epathram
അബുദാബി : ഐ. എസ്. സി. അപെക്സ് ബാഡ്‌ മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി രണ്ടു മുതൽ ആരംഭിക്കും. യു. എ. ഇ. യിൽ താമ സിക്കുന്ന വര്‍ ക്കായി യു. എ. ഇ. സീരീസ്, ലോക ത്തിന്റെ ഏതു ഭാഗത്ത് ഉള്ള വർക്കും പങ്കെടുക്കു വാനായി എലൈറ്റ് സീരീസ് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളാ യിട്ടാണ് മല്‍സര ങ്ങള്‍ നടക്കുക.

ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഡെൻ‌മാർക്ക്, ബഹ്റൈൻ എന്നീ രാജ്യ ങ്ങളിൽ നിന്നുള്ള ദേശീയ താരങ്ങൾ ഉൾപ്പെടെ യുള്ളവരും മല്‍സരിക്കും.

പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വർക്ക് ജനുവരി 28 വരെ പേരു റജിസ്‌റ്റർ ചെയ്യാം.

രണ്ടാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന മല്‍സര ങ്ങള്‍ ഫെബ്രുവരി18 ന് അവസാനിക്കും എന്നും വിജയി കള്‍ക്ക് 70,000 ദിർഹ ത്തിന്റെ ക്യാഷ് അവാർഡു കളും സമ്മാ നിക്കും എന്നും സംഘാട കര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇന്ത്യ സ്വാഗതം ചെയ്യുന്നു : അംബാസ്സിഡര്‍

January 24th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളു ടെ മുഖ്യ അതിഥി യായി ഇന്ത്യ സന്ദർശി ക്കുന്ന അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്യുന്ന തായി യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാ സ്സി ഡര്‍ നവ്ദീപ് സിംഗ് സൂരി.

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്തുലിത മായ ദര്‍ശനവും സഹി ഷ്ണുതാ മൂല്യ ങ്ങളും സ്ഥിരതാ നയ ങ്ങളും ഇന്ത്യാ ഗവ ന്മെന്റ് ബഹു മാനി ക്കുകയും വില മതിക്കു കയും ചെയ്യുന്നു.

യു. എ. ഇ. യും ഇന്ത്യയും തമ്മി ലുള്ള അസാധാരണ മായ ബന്ധം നിക്ഷേപ വ്യാപാര മേഖല കളില്‍ അഭൂത പൂര്‍വ്വ മായ വികസന ത്തിനു സാക്ഷി യായി ട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയുടെ തന്ത്ര പ്രധാന പങ്കാളി കളില്‍ മുഖ്യ സ്ഥാനമാണ് യു. എ. ഇ. ക്കുള്ളത് എന്നും അംബാസ്സിഡര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

January 24th, 2017

flag-of-india-ePathram
അബുദാബി : ഇന്ത്യൻ എംബസി യിൽ ജനുവരി 26 വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് റിപ്പബ്ലിക് ദിനാഘോഷ ങ്ങൾക്കു തുടക്ക മാവും.

എംബസി ചാർ ഡി അഫയേഴ്‌സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതി യുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥിക ളുടെ ദേശ ഭക്‌തി ഗാനാലാപനം നടക്കും.

വിവിധ പ്രവാസി സംഘടനാ പ്രതി നിധി കളും അംഗ ങ്ങളും രാവിലെ 7. 50 ന് ഇന്ത്യൻ എംബസി യിൽ എത്തി ച്ചേരണം എന്ന് എംബസ്സി യുടെ വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

*embassy of india 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്

January 24th, 2017

vtv-damodaran-payyannur-kolkali-ePathram അബുദാബി : നൂറ്റാണ്ടു കളുടെ പാരമ്പര്യം അവകാശ പ്പെടുന്ന ‘പയ്യന്നൂർ കോൽ ക്കളി’ എന്ന പയ്യന്നൂ രിന്റെ പൈതൃക സമ്പത്തായ കലാ രൂപ വുമായി പയ്യന്നൂ രിലെ ‘ഗ്രാമം പ്രതിഭ’ എന്ന സംഘടന യുടെ 25 ഓളം കലാ കാര ന്മാർ യു. എ. ഇ യിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളി യോളം പഴക്ക മുള്ള ഇൻഡോ – അറബ് സാംസ്കാരിക വിനിമ യത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്ന ഈ ഉദ്യമത്തിന്റെ അരങ്ങേറ്റം ജനുവരി 26 ന് അബു ദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന  യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റി ന്റെ ഉദ്‌ഘാടന വേദി യിലാണ് നടക്കുക.

ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാന മായ പയ്യന്നൂ രിന്റെ തനതു കലാ രൂപ മായ പയ്യന്നൂർ കൊൽ ക്കളി യെ വിദേശ രാജ്യത്തു അവ തരി പ്പിക്കു കയും നിരവധി പേർക്ക് പരിശീലനം നൽകു കയും ചെയ്ത തിനു കേരള ഫോക്‌ ലോർ അക്കാദമി യുടെ ബഹു മതി നേടിയ വി. ടി. വി. ദാമോ ദര നാണ് ഈ കലാ കാര ന്മാരെ യു. എ. ഇ യിലേക്ക് കൊണ്ട് വരുന്നത്.

ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷി ക്കുന്ന, മികച്ച പ്രവാസി സംഘടന ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം  നേടിയ ഇന്ത്യ സോഷ്യൽ സെന്ററി ന്റെ വേദി യിൽ പയ്യന്നൂർ കോൽ ക്കളി അവ തരി പ്പിക്കു വാനുള്ള ക്ഷണം ലഭി ച്ചതിൽ ഏറെ അഭി മാനി ക്കുന്നു എന്നും ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാർ പയ്യന്നൂർ കോൽക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യു ടെ സമന്വയം ആയി രിക്കും ഇവിടെ അവത രിപ്പി ക്കുക എന്നും സാമൂഹ്യ പ്രവർത്തകൻ കൂടിയായ വി. ടി. വി. ദാമോദരൻ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം – യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്
Next »Next Page » എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine