നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ

September 7th, 2017

julia-rajan-tharayassery-ePathram
അബുദാബി : അഖിലേന്ത്യാ തലത്തിൽ നടത്തിയ നീറ്റ് പരീക്ഷ യിൽ ഉന്നത റാങ്ക് കരസ്ഥമാക്കി പ്രവാസി മല യാളി യായ ജൂലിയ ആൻ രാജൻ വെല്ലൂർ ഗവൺ മെന്റ് മെഡിക്കൽ കോളേജിൽ എം. ബി. ബി. എസ്. പ്രവേ ശനം നേടി.

അബുദാബി ഇന്ത്യൻ സ്‌കൂളിൽ നിന്നും പ്ലസ് ടു പരീക്ഷ യിൽ സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും A1 നേടി യ ജൂലിയ, പത്താം ക്ലാസ്സിലും എല്ലാ വിഷയ ങ്ങളി ലും A+ നേടി ഒന്നാം സ്ഥാന ക്കാരി യായി രുന്നു.

തിരുവല്ല ഇരവിപേരൂർ സ്വദേശി അബുദാബിയിൽ ജോലി ചെയ്യുന്ന രാജൻ തറയശ്ശേരി – അനില രാജൻ ദമ്പതി കളുടെ ഇളയ മകളാണ് ജൂലിയ ആൻ രാജൻ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ കെ. എസ്. സി. പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
അബുദാബി : വർഗ്ഗീയതക്കും മാഫിയ രാഷ്ട്രീയ ത്തിനും അഴിമതിക്കും എതിരെ ശക്ത മായ നിലപാടു കൾ എടുത്ത മുതിർന്ന മാധ്യമ പ്രവർത്ത കയും ആക്ടി വിസ്റ്റു മായ ഗൗരി ലങ്കേഷിനെ വെടി വെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്ന താണ്.

ഗോവിന്ദ് പൻസാരേ, നരേന്ദ്ര ഢബോൽക്കർ, എം. എം. കൽബുർഗി എന്നി വർക്ക്‌ശേഷം ഇത്തര ത്തിൽ നാലാ മത്തെ കൊല പാതക മാണ് വളരെ ക്കുറഞ്ഞൊരു കാല യള വിൽ നമ്മുടെ രാജ്യത്ത് നടന്നത്.

ഈ അവസ്ഥ ഭീതി ജനിപ്പിക്കുന്നു. ഏറെ ക്കാലമായി നാം അത്ര പരിക്കില്ലാതെ കാത്ത് സൂക്ഷിച്ചു പോകുന്ന മത നിരപേക്ഷ നില പാടു കൾക്ക് മീതെ കരി നിഴൽ വീഴ്ത്തി ക്കൊണ്ട് ഉണ്ടായി ക്കൊണ്ടി രിക്കുന്ന ഇത്തരം ഫാസിസ്റ്റ് അക്രമ ങ്ങൾക്ക് എതിരെ എല്ലാവരും രംഗത്തു വരണം.

മനുഷ്യാവകാശ ങ്ങൾക്കും മത നിരപേക്ഷതക്കും അഭി പ്രായ സ്വാതന്ത്ര്യ ത്തിനും വേണ്ടി ശബ്ദി ക്കുന്ന വരെ ഇല്ലാ താക്കുന്ന കൊടിയ ഫാസിസ്റ്റ് ആക്രമണ ങ്ങൾക്ക് എതിരെ വമ്പിച്ച പ്രതി രോധവും ജന രോഷവും ഉണ്ടാ യില്ലാ എങ്കിൽ ഭാവി ഇരുട്ടി ലാകും.

ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ അബു ദാബി കേരള സോഷ്യൽ സെന്റർ ശക്ത മായി പ്രതി ഷേധി ക്കുന്നു എന്ന് പ്രസിഡണ്ട് പി. പത്മനാഭൻ ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ എന്നിവർ അറിയിച്ചു .

കൊലപാതകി കളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമ ത്തിന് മുന്നിൽ കൊണ്ടു വരണം എന്നും കർണ്ണാടക മുഖ്യ മന്ത്രി യോടും ആഭ്യന്തര മന്ത്രി യോടും അബുദാബി കേരള സോഷ്യൻ സെന്റർ ആവശ്യപ്പെടുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

September 6th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്‌. സി) സംഘ ടിപ്പിച്ച ‘ഈദ് മെഹ്‌ ഫിൽ’ ഗാനമേള, ഒപ്പന, വിവിധ നൃത്ത നൃത്യ ങ്ങള്‍ എന്നിവ യുടെ അവത രണം കൊണ്ട് ശ്രദ്ധേ യമായി.

സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ, ഗായക രായ രഹ്‌ന, സജ്ല സലീം, കല്ല്യാണി വിനോദ്, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ ഫിൽ’ സംഗീത നിശ യില്‍ ഭാഗ മായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്‍

September 4th, 2017

kv-shamsudheen-epathram

ദുബായ് : ഇന്ത്യ യില്‍ സ്ഥിര താമസ ക്കാര്‍ക്കു മാത്രമേ ആധാര്‍ എടുക്കുവാന്‍ പാടുള്ളൂ എന്നതാണ് നില വിലു ള്ള നിയമം.

പ്രവാസികള്‍ ആധാര്‍ എടുക്കുന്നത് നിയമ വിരുദ്ധം എന്നാണു യു. ഐ. ടി. എ .ഐ. യുടെ സി. ഇ. ഒ. അഭയാ ഭുഷന്‍ പാണ്ഡെ പറഞ്ഞത്.

എന്നാല്‍, അവധിക്കു നാട്ടിൽ എത്തിയ പ്രവാസികള്‍ വിവിധ സേവന ങ്ങള്‍ക്ക് അധി കാരി കളെ സമീപിക്കു മ്പോഴാണ് ആധാര്‍ അനി വാര്യം ആണെന്നു അറിയുന്നത്.

ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഗ്യാസ് കണക്ഷന്‍, എന്‍ട്രന്‍സ് പരീക്ഷ, ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നിവ ക്ക് എല്ലാം തന്നെ ആധാര്‍ കാര്‍ഡ് ചോദി ക്കുന്നു. ഇതോടെ എല്ലാ വരും ആധാര്‍ എടുക്കാന്‍ നെട്ടോട്ടം ഓടുക യാണ്.

സ്വത്തു സംബന്ധമായ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനും മ്യൂച്വൽ ഫണ്ടില്‍ ചേരുവാനും രാജ്യത്ത് ഡിസംബര്‍ മുതല്‍ ആധാര്‍ നിര്‍ബന്ധം ആയിരി ക്കുകയാണ്. ഈ കാര്യങ്ങള്‍ സാധിക്കണം എങ്കില്‍ ആധാര്‍ അനി വാര്യ മായ തിനാല്‍ നിയമ വിരുദ്ധമാണ് എന്നറി ഞ്ഞിട്ടും നിര വധി പ്രവാസി കള്‍ ആധാര്‍ എടുക്കുക യാണ്.

പ്രവാസി കള്‍ ആയിരിക്കെ തങ്ങള്‍ സ്വദേശികൾ ആണെന്നു തെറ്റായ സത്യവാങ്മൂലം നല്‍കി യതില്‍ ആശങ്ക യുള്ളവരും നിരവധി യാണ്. ഇങ്ങിനെ യുള്ള അവ്യക്തത കള്‍ നീക്കാനുള്ള ഏക പ്രതി വിധി പ്രവാസി കള്‍ ഉള്‍പ്പെടെ യുള്ള എല്ലാ ഇന്ത്യന്‍ പൗര ന്മാര്‍ക്കും ആധാര്‍ ലഭ്യ മാക്കുക എന്നതാണ്.

2016 ജനുവരി യില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പ്രവാസി കള്‍ക്കും ആധാര്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്ക പ്പെടുന്നുണ്ട് എന്നു പ്രഖ്യാ പിച്ചി രുന്നു.

ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതില്‍ ഒരു തീരു മാനവും ആയിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ഞാന്‍ അയച്ച നിവേദന ത്തില്‍ ഇന്ത്യ യിലെ 98 ശതമാനം ജന ങ്ങളും ഇതിനകം ആധാര്‍ എടുത്തു കഴിഞ്ഞിരിക്കെ ഏതു സമയത്തും ഇന്ത്യ യിലേക്കു തിരിച്ചു വരേണ്ട വരായ പ്രവാസി കള്‍ക്കും ആധാര്‍ നല്‍കാന്‍ തീരു മാനിക്കണം എന്ന് അപേക്ഷി ച്ചിട്ടുണ്ട്.

വിദേശ ത്തുള്ള എല്ലാ സംഘടന കളും ഏക സ്വര ത്തില്‍ ഇക്കാര്യം ആവശ്യ പ്പെട്ടാല്‍ സര്‍ക്കാര്‍ അനു കൂല തീരു മാനം എടുക്കും എന്നുറപ്പാണ്.

– കെ. വി. ഷംസുദ്ധീന്‍. 

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഭാഷയും ദേശവും മാപ്പിള കലയും : ടി. കെ. ഹംസ യും ഫൈസൽ എളേറ്റിലും പങ്കെടുക്കും

September 4th, 2017

അബുദാബി : ഈദ് ഓണം ആഘോഷ ങ്ങളുടെ ഭാഗ മായി സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാത്രി 8 മണി ക്ക് ‘ഭാഷയും ദേശവും മാപ്പിള കലയും’ എന്ന പേരില്‍ അബു ദാബി കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിക്കുന്ന സെമി നാറിൽ മുൻ എം. പി. യും മാപ്പിള കലാ രംഗത്ത് ശ്രദ്ധേ യമായ സാന്നിദ്ധ്യ വുമായ ടി. കെ. ഹംസ, മാപ്പിള പ്പാട്ട് നിരൂപ കനായ ഫൈസൽ എളേ റ്റിൽ എന്നിവർ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി
Next »Next Page » പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്‍ »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine