
അബുദാബി : കേരള സോഷ്യൽ സെന്ററി ന്റെ 2017-18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്‌ണൻ നിർവ്വ ഹിച്ചു.
സമകാലിക ഇന്ത്യയിൽ വെറുപ്പിന്റെ വ്യാപാരമാണു നടന്നു കൊണ്ടി രിക്കുന്നത് എന്നും കലാ സാംസ്‌കാ രിക സാമ്പത്തിക മേഖല കളി ലെല്ലാം ഇതു പടർന്നു കൊണ്ടിരി ക്കുകയാണ്. ഇതിനെ ചെറുക്കേ ണ്ടതായ ഉത്തര വാദിത്വ മാണ് നമ്മള്‍ ഓരോ രുത്തരിലും നിക്ഷിപ്ത മായി ട്ടുള്ളത് എന്നും ടി. ഡി. രാമ കൃഷ്‌ണൻ പറഞ്ഞു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്‌തക സമാഹരണ പദ്ധതി യുടെ ലോഗോ പ്രകാശനവും ടി. ഡി. രാമകൃഷ്‌ണൻ നിർവ്വ ഹിച്ചു.
ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് വര്‍ക്കല സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു. കെ. എസ്. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ വൈവിധ്യ മാർന്ന കലാ പരിപാടികള്‍ അരങ്ങേറി.






അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്. 

























