അബുദാബി : ഭരത് മുരളി നാടകോത്സവ ത്തി ന്റെ പതിനൊന്നാം ദിന മായ ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവത രിപ്പിച്ച ‘പെരുങ്കൊല്ലൻ’ എന്ന നാടകം ലളിത മായ അവതരണ രീതി കൊണ്ടും സമകാലീന പ്രസക്തി കൊണ്ടും ശ്രദ്ധേയ മായി. എ. ശാന്ത കുമാർ രചിച്ച ഈ നാടകം സംവിധാനം ചെയ്തത് പി. പി. അഷ്‌റഫ്.
രാഷ്ട്രീയ കൊല പാതക ങ്ങളെ ക്കുറിച്ചാണ് നാടകം പ്രതി പാദി ക്കുന്നത്. എതിരാളി കളെ വക വരുത്തു വാൻ രാഷ്ട്രീയ പ്രവർ ത്തക ർക്ക് ആയുധ ങ്ങൾ മെനഞ്ഞു കൊടുക്കുന്ന പെരുങ്കൊല്ലൻ അനു ഭവി ക്കുന്ന മാന സിക സംഘർഷ ങ്ങൾ നാടകം അനാവരണം ചെയ്യുന്നു.
പെരുങ്കൊല്ലൻ ദാമുവിനെ അവ തരി പ്പിച്ച പി. പി. അഷ്‌റഫ്, മാണിക്യം എന്ന കഥാ പാത്ര ത്തിന് ജീവൻ പകർന്ന ബേബി ദിൽഷ എന്നിവർ മികച്ച അഭിനയം കാഴ്ച വച്ചു.
രവി പട്ടേന യുടെ വെളിച്ച വിതാനം നാടക ത്തിന് മികവ് കൂട്ടി. സിറാജ് സംഗീതവും ഹരിദാസ് ബക്കളം രംഗ സജ്ജീ കരണവും ക്ലിന്റ് പവിത്രൻ ചമയവും നിർവ്വ ഹിച്ചു.
നാടകോത്സവ ത്തിന്റെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8.30 ന് അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് അവതരിപ്പിക്കും. സംവിധാനം: ജിനോ ജോസഫ്
ജനുവരി 16 തിങ്കൾ രാത്രി 8 മണി ക്ക് ഫല പ്രഖ്യാപനവും പുരസ്‌കാര വിതരണവും നടക്കും എന്നും സംഘാടകർ അറിയിച്ചു.