അബുദാബി : ലുലു ഗ്രൂപ്പ് ഇൻറർ നാഷ ണൽ, എമി റേറ്റ്സ് റെഡ് ക്രസൻറിന് (ഇ. ആർ. സി) 10 മില്യൺ ദിർഹം സംഭാ വന നൽകി. യു. എ. ഇ. സർ ക്കാർ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ദാന വർഷ ത്തിന്റെ ഭാഗ മാവുന്ന തിനാ യിട്ടാണ് ഇത്.
അടുത്ത പത്ത് വർഷത്തെ ജീവ കാരുണ്യ വികസന പ്രവർ ത്തന ങ്ങൾക്ക് ഒരു വർഷം പത്ത് ലക്ഷം ദിർഹം എന്ന തോതിലായിരിക്കും നൽകുക.
എമിറേറ്റ്സ് റെഡ് ക്രസന്റ് ഹെഡ് ക്വർട്ടേ ഴ്‌സിൽ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലി നടത്തിയ സന്ദർശന ത്തിനി ടെ യാണ് ഇൗ പ്രഖ്യാ പനം.
ഇ. ആർ. സി. സെക്രട്ടറി ജനറൽ ഡോ. മുഹ മ്മദ് അതീഖ് അൽ ഫലാഹിയും മറ്റും ഉദ്യോഗസ്ഥരും യൂസഫലിയെ സ്വീകരിച്ചു. ഇൗ വർഷ ത്തെ സംഭാ വന യായി പത്ത് ലക്ഷം ദിർഹ ത്തി ന്റെ ചെക്ക് എം. എ. യൂസഫലി ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹിക്ക് കൈ മാറി.
- റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍
- റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലു വിറ്റഴിക്കും
- വി. പി. എസ്. ഗ്രൂപ്പിന്റെ ദശ ലക്ഷം ഡോളർ സഹായം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, ജീവകാരുണ്യം, യൂസഫലി, വ്യവസായം, സാമൂഹ്യ സേവനം