അബുദാബി ബിഗ് ടിക്കറ്റ് : മലയാളിക്ക് 12.70 കോടി രൂപ സമ്മാനം

March 7th, 2017

sreeraj-krishnan-kopparembil-wins-big-ticket-lottery-ePathram
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പി ലൂടെ തൃശ്ശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിന് 70 ലക്ഷം ദിര്‍ഹം (ഏകദേശം 12.70 കോടി രൂപ) സമ്മാനം ലഭിച്ചു. 44698 എന്ന നമ്പറിലുള്ള ടിക്കറ്റി നാണ് നറുക്കു വീണത്.

അബുദാബി യിലെ ഒരു ഷിപ്പിംഗ് കമ്പനി യില്‍ ജോലി ചെയ്യുന്ന ശ്രീരാജ് ഓണ്‍ ലൈനി ലൂടെ യാണ് 500 ദിര്‍ഹം വിലയുള്ള ബിഗ് ടിക്കറ്റ് എടുത്തത്. 2007 മുതല്‍ യു. എ. ഇ. യിലുള്ള ശ്രീരാജി ന്‍െറ ഭാര്യ അശ്വതി യും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

നാട്ടിലെ വീടു പണി ക്കായി എടുത്ത ബാങ്ക് വായ്പ കള്‍ അടച്ചു തീര്‍ക്കു കയാണ് ഈ പണം കൊണ്ട് ആദ്യം ചെയ്യുക എന്നും ശ്രീരാജ് പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.

March 6th, 2017

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വര്‍ഷമായി പ്രഖ്യാപിച്ച ഇയർ ഓഫ് ഗിവിംഗ് 2017 ന്റെ ഭാഗ മായുള്ള ദേശീയ കർമ്മ പരി പാടിക്ക് അബു ദാബി യിൽ തുടക്ക മായി. ആയിരം പരി പാടികൾ ഉൾക്കൊ ള്ളുന്ന നയ പരി പാടി കള്‍ക്ക് മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം ലഭിച്ചു.

വിവിധ കാരുണ്യ പദ്ധതികൾ ഏകോ പിപ്പിച്ചു നടപ്പാക്കു വാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അബു ദാബി യിലെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അൽ കറാമ’ യിൽ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗ മാണ് അംഗീ കാരം നൽകി യത്.

പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു. എ. ഇ. യിലെ ധീര രക്ത സാക്ഷി കളുടെ ഓർമ്മ ക്കായി സമർ പ്പിച്ച പദ്ധതി യുടെ വിശ ദാംശ ങ്ങൾ അബു ദാബി കിരീട അവകാശി ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്‌യാ ന്റെ സാന്നി ദ്ധ്യത്തിൽ ചേർന്ന മന്ത്രി സഭാ യോഗ ത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശദീ കരിച്ചു.

സഹിഷ്‌ണുത, ആദരവ്, സാമൂഹിക ബോധം എന്നിവ വളർത്തി എടുത്ത് കുട്ടികളെ മികച്ച പൗരന്മാ രാക്കു വാനും വ്യക്‌തിത്വ വികസനം, മനുഷ്യ അവകാ ശങ്ങളെ ക്കുറിച്ച് അവ ബോധം സൃഷ്ടിക്കൽ, സമൂഹ ത്തോടുള്ള ഉത്തര വാദി ത്വ ങ്ങൾ മനസ്സി ലാക്കുക എന്നിവ യും പദ്ധതി യുടെ ലക്ഷ്യ ങ്ങളാണ്.

Tag : u a e 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് ഇരുചക്ര പാർക്കിംഗിന്‍ 546 സ്ഥലങ്ങള്‍ കൂടി അനുവദിച്ചു

March 6th, 2017

motor-cycle-in-abudhabi-ePathram
അബുദാബി : ഇരു ചക്ര വാഹനങ്ങള്‍ക്ക് പാർ ക്കിം ഗി നായി കൂടുതൽ കേന്ദ്ര ങ്ങൾ അനു വദിച്ചു കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. മോട്ടോർ സൈക്കിളു കൾക്കായുള്ള ഈ 546 മവാഖിഫ് പാർ ക്കിംഗ് സംവിധാനം ആദ്യ ഘട്ട ത്തിൽ 10 മേഖല കളിലാണു പദ്ധതി നടപ്പിലാക്കുക.

ആറു മാസം പാർക്കിംഗ് സൗജന്യ സേവന മായി രിക്കും എന്നും ഡിവി ഷൻ ഡയറക്‌ടർ മുഹമ്മദ് അൽ മുഹൈരി അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് മാസം വായനാ മാസം

March 5th, 2017

uae-president-issues-national-law-of-reading-ePathram
ദുബായ് : യു. എ. ഇ. യിൽ മാര്‍ച്ച് മാസം വായനാ മാസം ആയി ആചരിക്കും എന്ന് യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.  ഭാവി യെ നയിക്കേണ്ടുന്ന തല മുറയെ സ്ഥാപി ക്കു വാനുള്ള അടി സ്ഥാന ശില യാണ് വായന എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പതിനഞ്ച് അറബ് രാജ്യ ങ്ങളി ലായി നട ക്കുന്ന അറബ് റീഡിംഗ് ചാലഞ്ച് മല്‍സര ത്തിന്റെ മാർച്ച് വരെ യുള്ള ഫല വും പ്രഖ്യാ പിച്ചു. 4,00,000 സ്കൂ ളു കളിൽ നിന്നും പങ്കെടു ക്കുന്ന വിദ്യാര്‍ ത്ഥി കളുടെ എണ്ണം 60 ലക്ഷം ആയി വര്‍ദ്ധി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

March 5th, 2017

reflections-on-happiness-and-positivity-book-of-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ അൽ മക്തൂം രചിച്ച പുതിയ അറബിക് പുസ്തകം ‘താ മുലാത് ഫി അസആദ വൽ ഇജാബിയ’ (Reflections on Happiness and Positivity – സന്തോഷ ത്തി ന്റെയും ശുഭാപ്തി വിശ്വാസ ത്തിന്‍റെയും ചിന്ത കൾ) പ്രസിദ്ധീ കരിച്ചു.

‘അറബ് ജനതയിൽ ശുഭ പ്രതീക്ഷ കൾ നില നിർത്തു വാനുള്ള സൂത്ര വാക്യ ങ്ങ ളാണ് ഇൗ പുസ്തകം. ഉയർന്ന കാഴ്ച പ്പാടുള്ള ഒരു നേതാവ് തന്റെ കണ്ണുകൾ അടച്ച് ഭാവി യെക്കുറിച്ച് സങ്കൽപ്പി ക്കുകയും നേട്ട ങ്ങൾ മുന്നിൽക്കാണുകയും ചെയ്യുന്ന വരാണ്…’ ഭരണ ത്തിലും വികസന പ്രവർത്തന ങ്ങളിലും സാംസ്കാ രിക മേഖല യിലും സന്തോഷവും ശുഭാപ്തി വിശ്വാസവും എത്ര മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് ഈ പുസ്തകം വിശദീ കരി ക്കുന്നു.

2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ച ‘ഫ്ലാഷസ് ഓഫ് തോട്ട് ‘എന്ന പുസ്തകം ‘എന്റെ ദര്‍ശനം: മികവി നായുള്ള മത്സര ത്തിലെ വെല്ലു വിളികള്‍’ എന്ന പേരിൽ മലയാള ത്തിലേക്ക് വിവർ ത്തനം ചെയ്തു പ്രസിദ്ധീ കരിച്ചിരുന്നു. കൂടാതെ മൈ വിഷൻ എന്ന പുസ്തക വും ഇംഗ്ലീഷ്, മലയാളം ഭാഷ കളി ലേക്ക് വിവർ ത്തനം ചെയ്തി രുന്നു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമൂഹ്യ ക്ഷേമ ത്തിന് മുൻ‌ തൂക്കം : വൈ. സുധീർ കുമാർ ഷെട്ടി
Next »Next Page » മാര്‍ച്ച് മാസം വായനാ മാസം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine