അബുദാബി : ഒക്ടോബര്‍ 14 വെള്ളി യാഴ്ച സംഘ ടിപ്പിച്ച കേരളാ സോഷ്യൽ സെന്ററിന്റെ ഓണ സദ്യ യിൽ സമൂഹ ത്തിന്റെ നാനാ തുറ കളിൽ നിന്നു മായി മൂവായിര ത്തോളം പേർ പങ്കെടുത്തു.
കെ. എസ്. സി. അങ്കണ ത്തിൽ ഒരുക്കിയ സദ്യ ക്കായി തലേ ദിവസം തന്നെ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തിൽ ഒരുക്ക ങ്ങൾ തുടങ്ങി യിരുന്നു.
നാട്ടിൽ നിന്നെത്തിയ പ്രമോദിന്റെ നേതൃത്വ ത്തിൽ കെ. എസ്. സി. യുടെ നൂറോളം വരുന്ന സന്നദ്ധ പ്രവർത്ത കരുടെ പരിശ്രമ ത്തിലൂടെ വിഭവ സമൃദ്ധ മായ സദ്യ ഒരുക്കി.
ഓണ സദ്യയിൽ പാർലമെന്റ് മെമ്പർ എം. ബി. രാജേഷ് മുഖ്യാതിഥി ആയി രുന്നു. യു. എ. ഇ. യിലെ സാമൂഹ്യ – സാംസ്കാരിക – വാണിജ്യ രംഗ ങ്ങളിലെ പ്രമുഖരും പങ്കെടുത്തു.